Friday, 1 July 2016

(നിലപാട്)

Radha K.M. Kizhakkematom
June 28, 2015 at 10:38am ·
കഴിഞ്ഞ വര്‍ഷം എഴുതിയത്..താല്‍പ്പര്യമുണ്ടെങ്കില്‍,മാത്രം വായിക്കൂ
കെ.എം.രാധ
 1 Year Ago Today
...........................................................
(നിലപാട്)
സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപി, ബിജെപിയുടെ മുന്നണി പോരാളിയാവുക. 
സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയ്ക്കും വേണം?
കലാകാരന്മാരുടെ സ്വാതന്ത്യം?
കേരളത്തില്‍ നിലവിലുള്ള ഇരുമുന്നണികളിലും നേരിട്ടും അല്ലാതെയും സജീവമായി ,
സക്രിയമായി രാഷ്ട്രീയക്കാരായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാര്‍,കലാകാരന­്മാരുണ്ട്.
ഓരോ അഞ്ച് വര്‍ഷം മാറിമാറി ഭരിക്കുന്നവര്‍ക്കൊപ്­പം നിലകൊണ്ട് സ്ഥാനമാനങ്ങള്‍,പുരസ്­കാരങ്ങള്‍ തരപ്പെടുത്തുന്ന എഴുത്തുകാര്‍,സിനിമക്­കാരുമുണ്ട്. 
കെപിഎസി ലളിത,കെ.ശ്രീകുമാര്‍,­മുകേഷ്,ഇന്നസെന്റ് തുടങ്ങിയവര്‍ക്കൊപ്പം­ കവി സച്ചിദാനന്ദന്‍,പ്രഭാ­വര്‍മ്മ, ഉള്‍പ്പെടെയുള്ള ഇടതുപക്ഷക്കാര്‍.
കോണ്ഗ്രസ്സിനും തത്തുല്യ എഴുത്തുകാരുണ്ട്‌.
ഇന്നസെന്റ് ചുവപ്പ് കൊടി പിടിച്ചിട്ടോ,
കമ്യൂണിസ്റ്റ് ആശയങ്ങള്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്ത് പ്രചരിപ്പിച്ചിട്ടോ അല്ല 
2014 Loksabha election ല്‍ ചാലക്കുടി നിയോജകമണ്ഡലത്തില്‍ വിജയിച്ച് എംപി യായത്‌.
പിന്നെ?
തീര്‍ച്ചയായും 
പാര്‍ട്ടിയുടെ പിന്തുണയ്ക്കൊപ്പം 
ഇന്നസെന്റ് എന്ന നടന്‍റെ വ്യക്തിബന്ധങ്ങള്‍,
താര പരിവേഷം ഒക്കെ വിജയത്തിന് സഹായ ഘടകങ്ങളായി.
അതുപോലെ, 
എ.കെ.ആന്റണി കോണ്ഗ്രസ് വിട്ട്,കമ്യൂണിസ്റ്റ്­ തട്ടകത്തിലെത്തിയ ചരിത്രമുണ്ട്.
ഇരുമുന്നണികളില്‍ നിന്നും 
ഘടക കക്ഷികള്‍ യാതൊരു തത്വ ദീക്ഷയുമില്ലാതെ ,അധികാരക്കൊതി കൊണ്ട് മാത്രം 
അങ്ങോട്ടുമിങ്ങോട്ടും­ മാറി മാറി ഭരിക്കുന്നവര്‍ക്കൊപ്­പം കൂടിയിട്ടുമുണ്ട്.
ഇതൊന്നും ആര്‍ക്കും പ്രശ്നമല്ല.
ബിജെപിയില്‍ 
നടന്മാരായ സുരേഷ്ഗോപി,കൊല്ലം തുളസി എന്നിവര്‍ എത്തിയതോടെയാണ്
പല കേന്ദ്രങ്ങളില്‍ നിന്നും മുറുമുറുപ്പ്,
രോഷം,പരിഹാസം,പുച്ഛം കലശലായി വന്നത്.
അതേ,...
അവിടെയാണ്
ഏകാധിപത്യവും അസഹിഷ്ണുതയും ചേര്‍ന്ന മലയാളിയുടെ കുരുട്ടുബുദ്ധി കാളകൂട വിഷമായി പ്രവഹിച്ചത്.
ബിജെപിയെ ആരും സഹായിക്കരുത്.
ആ താമര പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരെല­്ലാം തന്നെ വര്‍ഗീയവാദികളും ,ഒന്നിനും കൊള്ളാത്തവരും .
ഇന്ത്യയില്‍ 4000 വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായതില്‍ മുക്കാല്‍ഭാഗവും കോണ്ഗ്രസ് ഭരിക്കും സംസ്ഥാനങ്ങളില്‍.
ഗുജറാത്ത് മാത്രമല്ല,
ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലും വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായിട്ടുണ്ട്.
അതൊന്നും,ആര്‍ക്കും ഇംഗ്ലീഷ് ചാനലുകള്‍ക്ക് പോലും പ്രശ്നമല്ല.
ഇന്ത്യക്കാരെ, 
അവര്‍ തെറ്റായ വളച്ചൊടിച്ച വാര്‍ത്തകള്‍ നല്‍കി അന്ധരാക്കുന്നു.
എന്തുകൊണ്ട്?
അവര്‍ക്കെല്ലാം, 
വിദേശ ധനവും,പിന്തുണയും ഇഷ്ടം പോലെ ലഭിക്കുന്നുണ്ടാകാം..
ഇനി മുതല്‍ 
സത്യാവസ്ഥ മനസ്സിലാക്കി ,നിര്‍ഭയരായി ബിജെപി -നരേന്ദ്രമോഡിയ്ക്ക് ഒപ്പം,
സുരേഷ്ഗോപി മാത്രമല്ല
രാഷ്ട്ര സുരക്ഷ,ജനാധിപത്യം,മത­േതര കാഴ്ചപ്പാട് ആഗ്രഹിക്കുന്നവര്‍ എല്ലാം തന്നെ അണി ചേരേണ്ടത് ,കാലഘത്തിന്‍റെ ആവശ്യമാണ്‌.
ഏത് പോലെയാണ്?
ഇസ്രേയല്‍ .വിയറ്റ്നാം ,ജപ്പാന്‍ ,ജോര്‍ഡാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികള്‍ എന്ത് ത്യാഗം സഹിച്ചും അവരുടെ രാഷ്ട്രം രക്ഷിക്കുന്നത് പോലെ!.
സുരേഷ്ഗോപി കോടീശ്വരന്‍ പരിപാടിയില്‍ ,
വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സ്വന്തം നിലയ്ക്ക് ധനസഹായം നല്‍കിയത് ജാതിമത വര്‍ഗാടിസ്ഥാനത്തില്‍­ അല്ലല്ലോ?
പിന്നെന്തിന്,
വിവിധ ആദര്‍ശങ്ങളില്‍ വിശ്വസിക്കുന്നവരെ വര്‍ഗീയ പട്ടം നല്‍കി, എന്‍ എസ് എസ് ,ജനറല്‍സെക്രട്ടറി സുരേഷ്ഗോപിയെ പ്പോലുള്ളവരെ അവഹേളിക്കണം?

Like
Comment

No comments:

Post a Comment