Thursday 22 January 2015

ബിജെപി ഡല്‍ഹി

ഇന്ത്യന്‍ ജനാധിപത്യ വിശ്വാസികള്‍ ചോദിക്കുന്നു..
തിരഞ്ഞെടുപ്പിന് വളരെ കുറച്ച് ദിവസങ്ങള്‍ ബാക്കിയിരിയ്ക്കെ,
ശത്രുപക്ഷത്തെ സഹായിക്കാന്‍ 
ഡല്‍ഹി ബിജെപി ഘടകം, എന്തിനാണ് കരുതിക്കൂട്ടി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്?
അണികള്‍ക്കിടയില്‍,ഭിന്നിപ്പുണ്ടാക്കാന്‍?

  ഇങ്ങനെ,ബിജെപി പാര്‍ട്ടിയില്‍,വിഭാഗീയതയുടെ വിത്തെറിയാന്‍,ആരോടെങ്കിലും അച്ചാരം വാങ്ങിയോ?.
ലജ്ജയില്ലേ?
ഡല്‍ഹിയിലെ ഓരോ പ്രദേശത്തും ,അച്ചടക്കമുള്ള പ്രവര്‍ത്തകരായി ഊര്‍ജ്ജ്വസ്വലതയോടെ പ്രവര്‍ത്തിക്കേണ്ടതിന് പകരം,
ബിജെപി ഓഫീസിന് മുന്‍പില്‍ വന്ന്,
അധികാര ആര്‍ത്തി,കൊണ്ട്,സ്ഥാനാര്‍ത്ഥിയായി സ്വയം അവരോധിക്കപ്പെടണം എന്ന് മുറവിളി കൂട്ടുന്ന കള്ളനാണയങ്ങളെ, കേന്ദ്ര ബിജെപി നേതൃത്വം അച്ചടക്ക നടപടികള്‍ക്ക് വിധേയമാക്കുക തന്നെവേണം.
ഡല്‍ഹി മുഖ്യമന്ത്രി കസേരയില്‍,കഴിഞ്ഞ പത്ത് വര്‍ഷം ചടഞ്ഞിരുന്ന ഷീലാ ദീക്ഷിതിനേക്കാള്‍,
ഭരണം ലഭിച്ചിട്ടും,ജനങ്ങളോടുള്ള കടമ നിര്‍വഹിക്കാതെ ,
സ്ഥാനം വലിച്ചെറിഞ്ഞ അരവിന്ദ് കെജ്രുവാള്‍ എന്ന അരാജകവാദിയേക്കാള്‍ എന്ത് കൊണ്ടും അര്‍ഹയാണ് കിരണ്‍ ബേദി..
ഡല്‍ഹി ബിജെപി ഘടകം വ്യക്തമാക്കുക...
പഠിപ്പ്,ബുദ്ധി,അറിവ്,പക്വതയുള്ള,ഐപിഎസ് പദവി അലങ്കരിച്ച കിരണ്‍ ബേദിയില്‍,എന്ത് കുറ്റങ്ങളാണ്, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ യോഗ്യതയില്ലെന്ന മട്ടില്‍
ആരോപിക്കുന്നത്?
പെണ്‍കുട്ടികള്‍,സ്ത്രീകള്‍,വൃദ്ധകള്‍ വരെ ബലാല്‍സംഗം ചെയ്യുപ്പെടുന്ന
നീഗ്രോകള്‍ വരെ മയക്കുമരുന്ന് വിറ്റ് കോടികള്‍ സമ്പാദിക്കുന്ന,
ചൂതാട്ടവും പെണ്‍വില്‍പ്പനയും,ഹിജഡകളും,സ്വവര്‍ ഗാനുരാഗികളും,
ഉയര്‍ന്ന കെട്ടിലമ്മമാരുടെ ആര്‍ഭാട ജീവിതം,ഡിസ്കോതെക്കുകളും എല്ലാമെല്ലാം
ആരവങ്ങളുയര്‍ത്തുന്ന,.
ഭാരതീയതയുടെ ചിന്ഹങ്ങളെല്ലാം മായുന്ന ഇന്ത്യന്‍ തലസ്ഥാനത്ത്,
കിരണ്‍ ബേദിയേക്കാള്‍ നല്ലവര്‍ ആരൊക്കെയാണ്?
കഷ്ടം.ബിജെപിയെ നശിപ്പിക്കാന്‍ ഒരുങ്ങുന്നവര്‍!
ഏത് പോലെയാണ്,?
കഴിഞ്ഞ ,2014 MAY LOK SABHA തിരഞ്ഞെടുപ്പില്‍,
ഗുജറാത്ത് മുഖ്യമന്ത്രിയെ ,എതിരാളികള്‍ക്കൊപ്പം ചേര്‍ന്ന്,അക്രമിച്ചവര്‍ ആരൊക്കെയെന്ന് അറിയുന്നത് കൊണ്ട് തന്നെ ചോദിക്കട്ടെ.
ഇത്തരം ,ഗിമ്മിക്കുകള്‍ ആര്‍ക്കുവേണ്ടിയാണ്?
കിരണ്‍ ബേദി,അരവിന്ദ് കെജ്രുവാളുമായി,തര്‍ക്കങ്ങള്‍,വാഗ്വാദങ്ങള്‍ക്ക് പോകാതെ,ജനങ്ങളിലേക്ക് ഇറങ്ങൂ.
കോണ്ഗ്രസ് പാസാക്കാതെ പോയ ജന്‍ ലോക്പാലിനെപ്പറ്റി സംസാരിക്കൂ.
ഡല്‍ഹിയില്‍,വെള്ളം,വെളിച്ചം എത്തിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് അറിയിക്കൂ.
ആശംസകള്‍
കെ.എം.രാധ

No comments:

Post a Comment