Friday 16 January 2015

Harikrishnan Muthalanghat

Harikrishnan Muthalanghat    എഴുതുന്നുരൂപ താ എന്ന് ചോദിക്കുന്ന രൂപതകൾ.
കത്തോലിക്കർ കത്തോലിക്കർക്ക് മാത്രം വോട്ട് ചെയ്യണമെന്നു ഏറണാകുളം രൂപത പറഞ്ഞപ്പോൾ,
സർക്കാർ ശമ്പളം കൊടുക്കുന്ന സ്കൂളിൽ എം എ ബേബി ഏകജാലകം നടപ്പായപ്പോൾ വിമോചന സമരം നടത്തുമെന്ന് തൃശൂർ ബിഷപ്പ് പറഞ്ഞപ്പോൾ,
പരിസ്ഥിതി സംരക്ഷണ നിയമം വന്നാൽ പള്ളിയുടെ പാറമടകൾ പോകുമെന്ന് വന്നപ്പോൾ ജാലിയൻ വാലാബാഗ് ആവര്‍ത്തിക്കുമെന്നു ഒരു ബിഷപ്പ് പറഞ്ഞപ്പോൾ,
ദിവസം തോറും ഇടയലേഖനം വായിച്ചു ജനാധിപത്യത്തിലൂടെ തെരെഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പ്രതിസന്ധിയിലാകിയപ്പോൾ ആരും പൊങ്കാല അടുപ്പുകൾ കൂട്ടിയില്ല, പൊങ്കാല കലം ഉണ്ടാക്കുന്ന കുംഭാരൻ അവധി ആയിരുന്നു....ആരും ആരുടെ നെഞ്ചത്തും പൊങ്കാല ഇട്ടില്ല.
വിഴിഞ്ഞം പദ്ധതിക്കെതിരെ പ്രവർത്തിക്കുന്ന പാതിരിമാർക്കെതിരെ സുരേഷ് ഗോപി പറഞ്ഞപ്പോൾ പൊങ്കാലക്കലങ്ങൾ റെഡി... — f

No comments:

Post a Comment