Thursday 22 January 2015

കോപ്പിയടി

സംസ്ഥാന സ്കൂള്‍ കലോത്സവ വേദിയില്‍ തത്സമയം നടത്തിയ രചനാമത്സരങ്ങള്‍ റദ്ദാക്കുക.
വീണ്ടും,മത്സരം നടത്തുക.
എഴുത്തുകാരുടെ സാഹിത്യപുസ്തകങ്ങളില്‍ നിന്ന് കഥ,കവിത,പ്രബന്ധങ്ങളിലെ 
വാക്യങ്ങള്‍ അതേ പടി കോപ്പിയടിച്ച വിദ്ധ്യാര്‍ത്ഥികളെ ശിക്ഷിക്കുക.
കോപ്പിയടിക്ക് കൂട്ടുനിന്ന ഇരു മുന്നണി കളിലെ,( ജിഎസ്ടിയു-കെ എസ് ടി എ ) അദ്ധ്യാപക സംഘടനാ നേതാക്കളെ ജനകീയ വിചാരണ നടത്തുക.
   വിദ്യാഭ്യാസമേഖലയില്‍,കഴിഞ്ഞ 17 വര്‍ഷമായി നിലവാരം കൂപ്പുകുത്തിയത്,
യുഡിഎഫ്-എല്‍ഡിഎഫിന്റെ വ്യക്തമായ ''ന്യൂനപക്ഷ പ്രീണന അജണ്ടയാണ് .
സ്വകാര്യ മാനേജുമെന്റ് എഞ്ചിനീയറിംഗ് കോളേജ് കോര്‍പ്പറേറ്റുകള്‍ നടത്തിയ എന്ട്രന്‍സ് പരീക്ഷയില്‍,വ്യാപക കോപ്പിയടി നടന്നത്
,വിവാദമായപ്പോഴാണ്, റദ്ദാക്കിയത്.
കുട്ടികളെ ,മാതൃഭാഷ തെറ്റില്ലാതെ എഴുതാനോ,വായിക്കാനോ അറിയാത്ത മണ്ട ന്മാരാക്കി വറച്ചട്ടിയിലിട്ട് വേവിച്ചത്.
പൊതു വിദ്യാഭ്യാസം ,നശിപ്പിച്ചത് കൃത്യമായ ചുവടുവെയ്പ്പുകളോടെയാണ്.
ഈയിടെ, ഏഷ്യാനെറ്റ് എസ് എസ് എല്‍ സി പരീക്ഷയ്ക്ക് ഒരു മാര്‍ക്ക് പോലും കിട്ടാത്ത കുട്ടിയെ വിജയിപ്പിച്ച്,വിജയശതമാനം കൂട്ടിയ കാര്യം
റിപ്പോര്‍ട്ട് ചെയ്തു.
ഇതും.ഏതാണ്ട്,15 വര്‍ഷമായി സംഭവിക്കുന്നു.
മലയാളത്തില്‍,
'അതികാര'വും',സുഗ'വും, പെണ്‍ക്കുട്ടികള്‍,നമ്മുക്ക്'' കൊണ്ടാടുന്ന
പുതുതലമുറയെ വാര്‍ത്തെടുത്ത മഹാപാപത്തിനുത്തരവാദികള്‍ മുന്‍ വിദ്ധ്യാഭ്യാസ മന്ത്രി എം.എ.ബേബിയും,
ഇപ്പോഴത്തെ മാന്യ മഹാജനം അബ്ദുള്‍റബ്ബും,...സന്തോഷിക്കൂ.

No comments:

Post a Comment