Monday 26 January 2015

പുറംതള്ളുക

  പുറംതള്ളുക
അഭിമാനം,അന്തസ്സ്,ആഭിജാത്യം തെല്ലെങ്കിലുമുള്ള സമസ്ത നായന്മാരും,പെരുന്ന ആസ്ഥാനത്തിരുന്നു കൊണ്ട്,അഴിമതിക്കാര്‍ക്കും,പെണ്‍വാണിഭക്കാര്‍ക്കും വേണ്ടി 
വാദിക്കുന്ന താഴെയുള്ള ചിത്രത്തില്‍ കാണുന്ന പരമ പിതാവിനെ ഒറ്റപ്പെടുത്തുക.
മുസ്ലിംലീഗിലെ ഏതോ ഒരു എ.പി.കുഞ്ഞാമു, 
ചന്ദ്രിക പത്രത്തില്‍, 
   ഈ മനുഷ്യനെ ആര്‍ എസ് എസ് ഏജന്റ്,വര്‍ഗീയവാദി എന്നൊക്കെ വിളിച്ചുകൊണ്ട് ,ലേഖനം എഴുതി.
പോരാ,ആലപ്പുഴ ഡിസിസി പ്രസിഡന്‍റ് ഷുക്കൂര്‍,ഇദ്ദേഹത്തെ കളിയാക്കി.
മുസ്ലിംലീഗ് പ്രവര്‍ത്തകര്‍,എന്‍ എസ് എസ് ആസ്ഥാനത്തിന് മുന്‍പില്‍ കൂടി ,
ഈ പെരുന്ന തമ്പുരാനെ തെറി വിളിച്ച് പ്രകടനം നടത്തി.
ഛീ..ഛെ..
എന്നിട്ട് പോലും,കെ.എം.മാണി ഒറ്റ അക്ഷരം മിണ്ടിയില്ല.
ലീഗുകാരുടെ ആക്രോശങ്ങള്‍ കേട്ട് ഉമ്മന്‍ചാണ്ടിയും പേടിച്ച് വിറച്ചു.
എന്തെങ്കിലും,ചില ആനുകൂല്യങ്ങള്‍ കിട്ടാന്‍ വേണ്ടി,ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാല് പിടിക്കാന്‍ തയാറാവാത്ത നായന്മാര്‍ ഉശിരുണ്ടെങ്കില്‍ ഒന്നിച്ച് നിന്ന്,
ഈ മാന്യദേഹത്തെ ,തത് സ്ഥാനത്ത് നിന്നും നീക്കുക.
കഷ്ടം.
നാട്ടില്‍ നടക്കുന്ന നെറികേടുകള്‍ കണ്ടിട്ടും ,ഒന്നും അറിയുന്നില്ലെന്ന മട്ടില്‍ ഇരുന്നുകൊണ്ട്,
കാട്ടുകള്ളന്മാരെ സഹായിക്കുന്ന സമുദായ നേതാക്കളെ,
ഒരു ദേശത്തിന്‍റെ സംസ്കാരം മുഴുവന്‍ തകര്‍ക്കാന്‍ ആറന്മുളയില്‍ വിമാനത്താവളം കൊണ്ട് വരും എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കൊപ്പം നിന്ന് പോര്‍വിളി നടത്തിയ ഹൈന്ദവശത്രുക്കള്‍....
പത്തനംതിട്ടയിലെ നിരത്തുകള്‍ പോലും നന്നാക്കാത്ത കെ.ശിവദാസന്‍ നായര്‍ ,മന്ത്രി രമേശ്‌ ചെന്നിത്തല തുടങ്ങിയ കപട നായന്മാരെ പ്രതീകാത്മകമായി ശിക്ഷിക്കുക.
കഷ്ടം.
നാട്,കുട്ടിച്ചോറാക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി.
ചിത്രം,അയച്ച സുഹൃത്തുക്കള്‍ക്ക് നന്ദി.

No comments:

Post a Comment