Friday 16 January 2015

വിഴിഞ്ഞം പദ്ധതി

ഇന്ത്യ കണ്ടെത്തിയ ശാസ്ത്ര പ്രതിഭ , മുന്‍ രാഷ്ട്രപതി, ഡോക്ടര്‍ എ പി ജെ അബ്ദുള്‍കലാം ''അഗ്നിച്ചിറകുകള്‍''ആത്മകഥയില്‍
1962 ല്‍ തിരുവനന്തപുരത്ത് ,തുമ്പയില്‍,റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിക്കുന്നതിന് വേണ്ടി ഏറ്റെടുത്ത ,600 ഏക്കര്‍ ഭൂമിയില്‍ 
ഒരു കൃസ്ത്യന്‍ പള്ളിയും ഉണ്ടായിരുന്നുവെന്ന് വിവരിക്കുന്നുണ്ട്.
1962ല്‍ തിരുവനന്തപുരം ബിഷപ്പായിരുന്ന ഡോ:ഡെറീറയുടെ അനുഗ്രഹത്തോടെ,വിശുദ്ധ മഗ്ദലനമറിയത്തിന്‍റെ പേരിലുള്ള ആ ദേവാലയം,തുമ്പ ബഹിരാകാശ കേന്ദ്രത്തിന്‍റെ പ്രഥമ കാര്യാലയമായി മാറി.

്,ആ ദേവാലയം സംരക്ഷിക്കപ്പെടുക മാത്രമല്ല,അവിടെ,ഇന്ത്യന്‍ ബഹിരാകാശ മ്യൂസിയം സ്ഥിതിചെയ്യുന്നു.
സുസുപാക്യത്തെ ,കടല്‍ കൊല സംബന്ധിച്ച ചാനല്‍ ചര്‍ച്ചകള്‍ വഴിയാണ് മനസ്സിലാക്കുന്നത്.
ഇടുക്കി ,താമരശ്ശേരി ബിഷപ്പുമാരെയും മനസ്സിലാക്കിയത് ചാനല്‍ കാഴ്ചകള്‍ വഴിയാണ്.
1962ല്‍ നിന്നും, കൃസ്ത്യന്‍ പാതിരിമാര്‍. ഏറെ മാറിപ്പോയി,
പലപ്പോഴും,സംഘടിതമായ വോട്ടു ബാങ്കുകള്‍ വഴി, മാത്രമല്ല,
വിദേശ സഹായവും കൂടിച്ചേര്‍ന്നപ്പോള്‍,പണക്കൊഴുപ്പ്.
മുട്ടിനു മുട്ട് പള്ളികള്‍,ആശുപത്രികള്‍,വിദ്യാലയങ്ങള്‍..
എന്തിന് പെരുമ്പാവൂരില്‍ നടു റോഡില്‍ സെമിത്തെരികള്‍ വരെയെത്തി..
പിച്ചള കൊണ്ടുള്ള കൊടിമരങ്ങളും,ആര്‍ഭാടങ്ങളും.
ആവട്ടെ,വിരോധമില്ല.
എന്നിട്ടും,മുറുമുറുക്കുന്നു.
എന്നും,മുസ്ലിം -കൃസ്ത്യന്‍ സമുദായത്തോട്,ഇഷ്ടം മാത്രം പുലര്‍ത്തുന്ന ഹിന്ദു സമൂഹത്തെ,മുറിപ്പെടുത്തുന്നതിലും,പങ്ക് വഹിച്ചു.
കൃസ്ത്യന്‍ സമൂഹം,കോണ്ഗ്രസ് സോണിയാ സര്‍ക്കാര്‍ എന്നും,നിലനില്ക്കാന്‍,ആവുന്നതെല്ലാം ചെയ്തു.
ഒരിക്കലും,സ്വാര്‍ത്ഥ താല്പ്പര്യങ്ങള്‍ക്ക് ഈ പേജ് ഉപയോഗിച്ചിട്ടില്ല.
കടല്‍ കൊലക്കേസില്‍,താങ്കളുടെ വിരുദ്ധ നിലപാട്,ചോദ്യംചെയ്തു.
ആ പാവപ്പെട്ട മത്സ്യതൊഴിലാളിയുടെ കുടുംബത്തിന്,ഇറ്റലി അനുവദിച്ച ഒരു കോടി വാങ്ങിക്കൊടുത്ത്,അവരെ
രക്ഷിക്കണമെന്നും,ആവശ്യപ്പെട്ടത്,ഓര്‍ക്കുമല്ലോ.
K.M.RADHA

No comments:

Post a Comment