Friday 16 January 2015

വിശ്രമിക്കുക.


പി.സി.ചാക്കോ എന്ന കോണ്ഗ്രസ് നേതാവിന്‍റെ (പരിചയമില്ല.കണ്ടിട്ടില്ല) 
ഗര്‍വ്,സ്വജനപക്ഷപാതം പ്രസിദ്ധം.
ശശി തരൂര്‍ എന്ന നായര്‍ മാടമ്പി ,പ്രധാമന്ത്രിയെ പുകഴ്ത്തിയാലും ,ഇകഴ്ത്തിയാലും,ജനാധിപത്യ വിശ്വാസികള്‍ക്ക് പ്രതികരണമില്ല.
തരൂര്‍,2014 may ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തും,
അതിന് മുന്‍പും ഉയര്‍ത്തിയ ജനാധിപത്യ വിരുദ്ധ പ്രസ്താവങ്ങള്‍ ആരും മറന്നിട്ടില്ല.
കാശ്മീരില്‍ ,കൊടി വെച്ച കാറും,രാജകീയ പദവികളും നിലനിര്‍ത്തുന്ന ആര്‍ട്ടിക്കിള്‍ 370 മാറ്റരുതെന്നും,
കശ്മീരിലെ ഹിന്ദു സ്ത്രീകള്‍ തീവ്രവാദികളില്‍ നിന്ന് രക്ഷപ്പെടാന്‍ ,തോക്കെടുത്തത് ''വിഷമിപ്പുക്കുന്നു'' എന്ന് സുനന്ദ പറഞ്ഞപ്പോള്‍,
നിശ്ശബ്ദത പാലിച്ച കഠോര ഹൃദയന്‍,,ശശി തരൂരിനെ,
സ്ത്രീപീഡനത്തിന്‍റെ പേരില്‍,കേസെടുത്ത് ശിക്ഷിക്കുക തന്നെ വേണം.
ബഹു:പി .സി.ചാക്കോ,
താങ്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പി ജെ കുര്യന്‍,തരൂര്‍ തുടങ്ങിയ പെണ്‍പീഡകരെ സംരക്ഷിച്ചില്ലേ?
കോണ്ഗ്രസ് തുടര്‍ച്ചയായി 10 years ഭരിച്ചപ്പോള്‍,
പ്രതിപക്ഷത്തിരിക്കുന്ന അംഗങ്ങളെ ,സര്‍ക്കാരിന്‍റെ ഏതെല്ലാം ഉയര്‍ന്ന തസ്തികകളില്‍ അവരോധിച്ചു എന്ന് ധവളപത്രം ഇറക്കാന്‍ കോണ്ഗ്രസ് പാര്‍ട്ടി മാന്യത പുലര്‍ത്തുമോ?
10 years ഭരിച്ച്,സ്വന്തക്കാരെ,ബന്ധുക്കളെ,പാര്‍ട്ടി ക്കാരെയൊക്കെ കുത്തിനിറച്ച ചാക്ക് ഇന്ത്യക്കാര്‍ പൊട്ടിച്ചു.
അധികാരത്തിന്,സ്ഥാന മാനങ്ങള്‍ക്ക് അവധി കൊടുത്ത്
ഇനി,വിശ്രമിക്കുക.
കെ.എം.രാധ.

No comments:

Post a Comment