Monday 26 January 2015

ലോകം ,വിശാലമാണ്

ലോകം ,വിശാലമാണ്.
എല്ലാ ജാതിമത വര്‍ഗങ്ങള്‍ക്കും വര്‍ഗ രഹിതര്‍ക്കും സമാധാനത്തോടെ കഴിയാനുള്ള വിഭവ സമ്പത്തും,അറിവും ദൈവം കനിഞ്ഞു നല്‍കിയിട്ടുണ്ട്. 
ഒരു മതത്തിന്‍റെയും ആചാരാനുഷ്ഠാനങ്ങളും,വിശ്വാസവും ചോദ്യംചെയ്തുകൂടാ. ആചാരാനുഷ്ഠാനങ്ങള്‍ക്ക് താല്പര്യമില്ലാത്തവര്‍ക്ക് ,വേണ്ടെന്ന് വെയ്ക്കുകയുമാവാം.    എന്ന് വെച്ച്,ലോക ജനസംഖ്യയില്‍ കൂടുതലുള്ള കൃസ്ത്യന്‍-ഇസ്ലാം അടക്കമുള്ള മതങ്ങള്‍,ഇതര മതങ്ങളെ ,തള്ളിപ്പറയരുത്,അപഹസിക്കരുത്.
മതങ്ങള്‍ക്ക് അതീതമായി മനുഷ്യരെ കാണാത്തത് കൊണ്ടാണ്,ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നത്‌
       . ഈയിടെ,യസീദികളെ ഐഎസ്ഐ എസ് ഭീകരര്‍ വെറുതെ വിട്ടു എന്ന് കേട്ടപ്പോള്‍ ,സന്തോഷം മാത്രമല്ല,മാനുഷിക നന്മകളിലെക്ക് അവര്‍ മടങ്ങുന്നതായി തോന്നി. ഇസ്ലാമിസ്റ്റുകളിലെ ചിലരുടെ ഭീകര പ്രവര്‍ത്തനങ്ങള്‍ കാരണം,,ലോകമാകെ പരിഭ്രാന്തിയില്‍.
 പാരീസില്‍ എന്നല്ല, എവിടെയും ആരുടേയും മതവികാരങ്ങളെ വ്രണപ്പെടുത്തിക്കൂട.
എം.എഫ്.ഹുസ്സൈനും,ആബ്ദോയും കുറ്റക്കാര്‍.ആവിഷ്കാര സ്വാതന്ത്യം ചിലര്‍ക്ക് ആകാം,ചിലര്‍ക്ക് നിഷേധിക്കപ്പെടുന്ന ..ആ കപട മതേതര മുഖം മൂടിയുണ്ടല്ലോ,അത് അഴിച്ചു വെച്ചാല്‍ ലോകം രക്ഷപ്പെടും.
ലോക ജനതയ്ക്ക് സമാധാനം,ശാന്തിയുണ്ടാകട്ടെ,
,യുദ്ധം,ഭീകരപ്രവര്‍ത്തനമില്ലാത്ത ലോകം സ്വപ്നം കണ്ടുകൊണ്ട്‌ ... ആശംസകള്‍.
കെ.എം.രാധ


No comments:

Post a Comment