Thursday 22 January 2015

റണ്‍ കേരള റണ്‍

കേരളമെന്ന സ്വന്തം ഭവനത്തില്‍ നടമാടുന്ന പകല്‍ക്കൊള്ളയ്ക്കെതിരെ ഒരക്ഷരം മിണ്ടാനാവാതെ ,പകച്ചു നില്‍ക്കുകയാണ്,സാധാരണക്കാരും,ദരിദ്രരുമായ കേരളീയര്‍.
കേരളത്തില്‍ ദരിദ്രരോ?
 നുണ എഴുതല്ലേ കെ.എം.രാധ ടീച്ചറെ?
ഇന്നലെ ,(20-01-2015)
കോഴിക്കോട്ടെ മാങ്കാവിലുള്ള ഇന്ത്യന്‍ ബാങ്കില്‍ പോയി.
ഏകദേശം,60-65 വയസ്സ് പ്രായമുള്ള സ്ത്രീ കടന്നുവന്ന്,
പുതുതായി തുടങ്ങിയ അക്കൌണ്ടില്‍ നിന്ന്
''നാളെ ,റേഷന്‍ കാര്‍ഡിന് പോകണം.വെസ്റ്റ്‌ ഹില്ലിലേക്ക് (മാങ്കാവില്‍ നിന്ന് കുറച്ചധികം ദൂരമുണ്ട്)പോകാന്‍ ബസ്സിനു പണമില്ല''
''നിങ്ങളുടെ അക്കൌണ്ടില്‍ ആകെയുള്ളത് 32 രൂപ.അതെടുക്കാന്‍ കഴിയില്ല.''
എന്ന്,സ്റ്റാഫ്‌ പറഞ്ഞു.
വല്ലാത്ത വേദന തോന്നി.
അവരുടെ മുഖത്തെ നിസ്സഹായത ,....
വിയര്‍പ്പ് പടര്‍ന്നുപിടിച്ച, നെറ്റിയിലെ പൊട്ട് കാലംശം മായ്ഞ്ഞിട്ടുണ്ട്.
അവര്‍ക്ക് 50 രൂപ കൊടുത്തത്,അഭിമാനം കൊണ്ട് ,അവര്‍ വാങ്ങിയില്ല.
പിന്നാലെ നടന്ന്,
നിങ്ങളുടെ അനിയത്തിയാണ് തരുന്നതെങ്കില്‍,വാങ്ങില്ലേ'
എന്ന് പലവട്ടം ചോദിച്ചിട്ടാണ്,ആ കാശ് അവര്‍ വാങ്ങിയത്.
ജനങ്ങളുടെ നികുതിപ്പണം തിന്നു കൊഴുത്ത്, 400 കോടിരൂപ കുത്തകക്കാര്‍ നല്‍കാനുള്ളത് നികുതിയിനത്തില്‍ വാങ്ങാതെ,
8000 കോടി കടമെടുത്തു കൊണ്ട്,ആരെ സംരക്ഷിക്കാനാണ്,ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍,അഴിമതിക്കാരെ സംരക്ഷിക്കുന്നത്?
ഉഗ്രന്‍ ചിത്രം അയച്ച Sarju M Sarasan ന് നന്ദി.

No comments:

Post a Comment