Sunday 25 January 2015

പൌരാണിക ഭാരതം,

  പൌരാണിക ഭാരതം, മഹര്‍ഷിമാരും,ജ്ഞാനികളും സംസ്കൃതവും കൊണ്ട് സമ്പന്നമായിരുന്നു.
ചരിത്രത്തിന്‍റെ വഴികളിലൂടെ ഏറെ സഞ്ചരിച്ചിട്ടുണ്ട്.
ഗുരുകുല വിദ്യാഭ്യാസം, വേദ പഠനം ,നളന്ദ,തക്ഷശില സര്‍വകലാശാലകള്‍....
സുശ്രുതനും,ചരകനും ,കാശ്മീരില്‍ ആനന്ദവര്‍ദ്ധനനും,ഭാമഹന്‍ ,മമ്മടന്‍.എണ്ണിയാല്‍ തീരാത്തത്ര വിശിഷ്ട ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടത്‌ സംസ്കൃത ഭാഷയിലാണ്...
അതോടെ,ഗ്രന്ഥങ്ങള്‍ ചുട്ടുകരിക്കപ്പെട്ടു.
ഇപ്പോള്‍,അഫ്ഗാനിസ്ഥാനില്‍,സംഭവിക്കുന്നത്‌ പോലെ, ഇന്ത്യ,അക്ഷരവൈരികളുടെ സ്വര്‍ഗ്ഗ മാകരുത്.
മറ്റ് ഭാഷകള്‍ക്ക് ഇടം നല്കും പോലെ, സംസ്കൃതപഠനവും ആവശ്യം.
പല വിദേശ രാജ്യങ്ങളിലും, ലണ്ടന്‍ മ്യൂസിയമടക്കം, നമ്മുടെ താളിയോലകളിലെ ,സംസ്കൃത ഗ്രന്ഥങ്ങളിലെ അമൂല്യമായ അറിവുകള്‍ പഠന ഗവേഷണങ്ങള്‍ക്ക് വിധേയമാക്കുന്നുണ്ട്.
തീര്‍ച്ചയായും ,ഭാരതീയരും ആയുര്‍വേദവും,സംസ്കൃത ജ്ഞാനവും ആര്‍ജ്ജിക്കുന്നത് വരുകാല തലമുറയ്ക്ക് മുതല്‍ക്കൂട്ടായിത്തീരും.
കെ.എം.രാധ
— .

No comments:

Post a Comment