Wednesday, 6 July 2016

സ്നേഹം?പ്രണയം?

സ്നേഹം?പ്രണയം?
അതേ...
വാക്കുകളും,നോക്കുകളും
പരിരംഭണങ്ങളും....?
ചെറുകുളിരില്‍,നോവിലുലയും
അളന്നു തൂക്കും വചനങ്ങള്‍ പോലെ..
അടയാളപ്പെടുത്തലുകള്‍,
നിമിഷമാത്രയില്‍
മായും, പ്രണയാര്‍ദ്ര ഭാവനകള്‍.
പക്ഷേ..?.

ഏറ്റക്കുറച്ചില്‍, ഏറെയുണ്ടല്ലോ!...
അതേ...
എല്ലാവരെയും..ഒരൊറ്റ അളവില്‍..ചരടില്‍ ?
അങ്ങനെയും,വയ്യല്ലോ...?
ഭവനത്തിന് മുകളില്‍,
തുറസ്സായ ഒരിടത്ത്,
കുങ്കുമപ്പക്ഷികളുടെ കോലാഹലം നിലയ്ക്കും യാമത്തില്‍
കൃഷ്ണ ചന്ദനം പുരട്ടിയ വാനവും,
നക്ഷത്രമുത്തുകളും സാക്ഷിയായി,
മൃദു തല്പ്പത്തില്‍
നല്ല സുഗന്ധം പെയ്യും.വിരിപ്പില്‍...
..അങ്ങനെ.?.
നിന്‍റെ കൈ മുറുകെ പിടിച്ച് കൊണ്ട്,
വെളുത്ത കുതിരപ്പുറത്ത്‌ വരുന്ന രാജകുമാരനെ..
സാമൂതിരിയുടെ ചാവേര്‍ പടത്തലവന്‍...രാജരാജവര്‍മ്മയുടെ
അരികിലേക്ക്?
LikeShow more reactions
Comment
3 Comments

No comments:

Post a Comment