Friday, 1 July 2016

പക്ഷേ..?

താഴെ എഴുതിയതൊന്നും ശരിയോ എന്നറിയില്ല.
പക്ഷേ..
ഇക്കാലം വരെ?
മനസ്സിലേക്ക് നോക്കുമ്പോള്‍...ഒരു കാര്യം വ്യക്തം..
ലോകത്തെവിടെ,എന്ത് സംഭവിച്ചാലും
 അവയെല്ലാം ആഹ്ലാദം,വേദന,ക്രൂരത,അനീതികള്‍ എന്നിലേക്കാവേശിക്കുന്നു.
ഒരിയ്ക്കല്‍,മുന്‍പില്‍ വെച്ച്
മൂത്ത മകള്‍, വാവയോട്(രണ്ടാമത്തെ മകള്‍) സൂചിപ്പിച്ചത്,പോലെ
'അമ്മയുടെ മനസ്സ് ഇന്ത്യന്‍ അതിര്‍ത്തികളിലോ,ഇറാക്ക്,ലിബിയ,സിറിയ,യെമന്‍,പാകിസ്ഥാന്‍,ജര്‍മ്മനിയിലോ ഒക്കെ ആയിരിക്കും.''
മറ്റൊരിക്കല്‍
അന്തരിച്ച കഥാകൃത്ത്‌ ടി.വി. കൊച്ചുബാവ ലാന്‍ഡ്‌ ഫോണില്‍ക്കൂടി
'ലോകം, കറങ്ങുന്നത് ചേച്ചിയുടെ തലയില്‍ക്കൂടിയാണ് എന്നൊരു
മണ്ടന്‍ വിചാരമുണ്ട്.അതവിടെ,നിര്‍ത്തിവെച്ച്,മുന്‍പ് എഴുതുന്നത്‌ പോലെ,രണ്ടോ,മൂന്നോ ആരെയും മോഹിപ്പിക്കും കഥകള്‍ എഴുതൂ..മാതൃഭൂമി,മലയാളം,ഭാഷാപോഷിണിയിലേക്ക്
അയക്കൂ.
അവ,പ്രസിദ്ധീകരിക്കപ്പെടും.ഉറപ്പുണ്ട്1999 November ല്‍ ഈ ലോകത്ത് നിന്ന് വിട പറയും മുന്‍പ്''
കൊച്ചുബാവയെന്ന അനുജന്‍റെ വെളിപാടുകള്‍ ഇപ്പോഴും
വല്ലാതെ അസ്വസ്ഥതയായി മഥിക്കുന്നു.
മറ്റൊരിക്കല്‍,എഴുത്തുകാരന്‍ എം.എ.റഹ്മാന്‍ വര്‍ത്തമാനങ്ങള്‍ക്കിടയ്ക്ക്
'ടീച്ചര്‍,ഇപ്പോള്‍ എന്നോട് എന്തൊക്കെ സംസാരിച്ചുവോ,അവയൊക്കെ എഴുതിയാല്‍ മാത്രം മതി''
അതേ...
ഇതാണ്,ജീവിതമെന്ന്, തിരിച്ചറിയുന്നു.
മനുഷ്യര്‍,വെറും തൃണം!
എന്നിട്ടും,
നാം ,സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിക്കാന്‍ ,എല്ലാം സ്വന്തമാക്കാന്‍ കുതിക്കുന്നു.
ആശംസകള്‍
കെ.എം.രാധ
,
നിങ്ങളുടെ ഹൃദയത്തില്‍ എന്താണെന്ന്‍ ഇപ്പോള്‍ ഈ ആപ്പ്‌ വഴി കണ്ടെത്താന്‍ സാധിക്കും.
MALLUAPPS.COM|BY RADHA

No comments:

Post a Comment