Friday, 1 July 2016

ഡോക്ടര്‍.ചന്ദ്രമോഹന്‍?

ഡോക്ടര്‍.ചന്ദ്രമോഹന്‍?
രണ്ടു ദിവസമായി നേരിയ തോതില്‍ പനി,ശകലം,ചുമ!.
താങ്കള്‍,അവിടെയുണ്ടോ?
കോഴിക്കോട്ടെ പ്രശസ്തരായ ചില ഭിഷഗ്വരരുടെ ചികിത്സ ലഭിക്കാന്‍ ഭാഗ്യം ലഭിച്ചവള്‍.?
ഡോക്ടര്‍മാരായ ഭാസ്കരന്‍,
ഗോപിനാഥ്, ഭദ്രന്‍,
പി.എ.ലളിത,
ശാന്താ ബാലകൃഷ്ണന്‍,
രശ്മി സുധേഷ്,
എന്‍റെ ശിഷ്യന്‍ ജയേഷ് ഭാസ്കരന്‍
ആയുര്‍വേദത്തില്‍ പി.കെ.വാരിയര്‍,
രാജരത്നം വൈദ്യര്‍,
സഹീറലി,സാനന്ദ് രാജരത്നം,
അങ്ങനെ അടുപ്പമുള്ളവര്‍ വളരെ കുറച്ച് മാത്രം.!
പക്ഷേ?
..മിക്കവാറും ,ഒരേയൊരു .ചന്ദ്രമോഹന്‍ അലോപ്പതി നിര്‍ദ്ദേശിക്കുന്ന മരുന്ന് കഴിച്ചാല്‍ മാത്രം ,സാമാന്യമായിട്ടുണ്ടാകുന്ന അസുഖങ്ങള്‍ മാറുന്നു!.
അതോ,?
തോന്നലുകള്‍ മാത്രമോ?
മുഖപുസ്തക പ്രൊഫയില്‍ എടുത്ത്നോക്കുമ്പോള്‍
താഴെയുള്ള കാര്യങ്ങള്‍ കാണാം.
Worked at The Kozhikkode District Cooperative Hospital
Went to St.Michaels Academy; Adayar
Class of 1980
Lives in Kozhikode (Calicut), India
From Calicut, India
കോഴിക്കോട് എരഞ്ഞിപ്പാലത്തെ സഹകരണാശുപത്രിയിലെ,, OPല്‍ ഡോക്ടര്‍ക്ക് മുന്‍പിലെ മരസ്റ്റൂളില്‍
പനി പിടിച്ചു വെറുങ്ങലിച്ച് ഇരിയ്ക്കുന്നു.
ഏകദേശം,10 years ല്‍ അധികപരിചയം!.
അതുകൊണ്ട്, തന്നെ
തൊട്ടടുത്ത്‌,ഗൃഹനാഥന്‍ പതിവ് ശൈലി തെറ്റാതെ,തുടങ്ങി.
'ഒരടുക്കുംചിട്ടയുമില്ല.തോന്നുമ്പോള്‍ ഭക്ഷണം,
ഉറക്കം.!
ഇവള്‍ക്ക് അസുഖം വന്നില്ലെങ്കിലെ,അദ്ഭുതമുള്ളു.'!
ആകപ്പാടെയുള്ള പരിശോധനയ്ക്ക്ശേഷം,ഡോക്ടര്‍
'ഒരു injection,plus drip 'എഴുതി.
'അയ്യോ..ഡോക്ടറെ കുത്തിവെപ്പ് പേടിയാണ്.
മരുന്നും,ഗുളികയും മതിയെന്ന് '
ഞാന്‍.!
എന്തായാലും,കുത്തി,വെച്ചില്ല.,!
ഞരമ്പില്‍ സൂചി വെച്ച്,
ഉയര്‍ത്തി ഉയര്‍ത്തിവെച്ച സ്റ്റാന്‍ഡില്‍,,കീഴോട്ടു വെച്ച കുപ്പിയില്‍നിന്ന്,
ട്യൂബ് വഴി ഞരമ്പുകളിലേക്ക് ഇറ്റിറ്റു വീഴും ഗ്ലൂക്കോസ്കലര്‍ന്ന മരുന്ന്തുള്ളികള്‍.
ഓ.
.ഇനിയും എത്ര നേരമെടുക്കും?.
വരണ്ടായിരുന്നു എന്നൊക്കെ വിചാരിക്കും
.അങ്ങനെ,
മിക്കപ്പോഴും?
ദീപ,ദിവ്യ,കേശവന്‍കുട്ടി അടങ്ങുന്ന രാധകുടുംബം,
ഡോക്ടറുടെ,ചികിത്സാ സഹായം തേടി.
മറ്റൊരിക്കല്‍?
ഡോക്ടര്‍ ,പരിശോധനയ്ക്കിടയില്‍,ചോദിച്ചു.
'ചൈനയില്‍പോയി.അല്ലേ?'
ശരിക്കും.അദ്ഭുതം!
ഡോക്ടര്‍ക്ക് മലയാളം വശമില്ലെന്ന് പ്രൊഫയില്‍ വായിച്ചപ്പോള്‍, മനസ്സിലായി.,
'Went to St.Michaels Academy; Adayar'
ഭാര്യയും ,ഡോക്ടര്‍ തന്നെയെന്നും,
.രണ്ട് മക്കളുണ്ടെന്നും
സൌമ്യശീലന്‍ ഡോക്ടര്‍ പറഞ്ഞത് ഓര്‍ക്കുന്നു.
ഡോക്ടര്‍ക്കും,കുടുംബത്തിനും ആയുരാരോഗ്യസൌഖ്യം
നേരുന്നു.
കെ.എം.രാധ
Like
Comment
1 Comment

No comments:

Post a Comment