Wednesday, 27 July 2016

ഐ ടി വിദഗ്ദ്ധന്‍‍ വിനോദ്ഭട്ടതിരിയോട്?


ലോകപ്രശസ്ത ഐ ടി വിദഗ്ദ്ധന്‍‍ വിനോദ്ഭട്ടതിരിയോട്?
വിനോദ്,മാസങ്ങള്‍ക്ക് മുന്‍പ് ഫോണ്‍ വിളിച്ച് എന്തു പറഞ്ഞു?
'ടീച്ചര്‍,എന്നെ അയ്യത്താന്‍ സ്കൂളില്‍ (കോഴിക്കോട്)പഠിപ്പിച്ചിട്ടുണ്ട്. വട്ടമുഖമുള്ള,ചുരുളന്‍ മുടിയുള്ള ,വെളുത്ത രാധ ടീച്ചറല്ലേ'എന്ന്'.
അതൊക്കെ ,സമ്മതിച്ചുകൊണ്ട്,ഒരു കാര്യം ഓര്‍മ്മിപ്പിച്ചു.
'അത്യാവശ്യം എന്തെങ്കിലും സഹായം വേണമെങ്കില്‍ ,തരണം.'
ഉടന്‍,ഫോണ്‍നമ്പറും,ഇ മെയില്‍ ഐഡിയും തന്നു.
മിക്കവാറും,
വിദേശരാജ്യങ്ങളില്‍-യുഎസ്,ബ്രിട്ടണ്‍,ഫ്രാന്‍സില്‍.ഒക്കെയാണ് ജോലി.
.
ഫോണില്‍,കിട്ടാന്‍ സാദ്ധ്യത കുറവ്.
Email വഴി കത്തയക്കാനും പറഞ്ഞു.
am i correct?
അന്ന്,
വിനോദിന് ഒരുടെസ്റ്റ്‌ കത്തയച്ചുവെന്ന്,ഓര്‍മ്മ.
പക്ഷേ..
മറുപടി,ലഭിച്ചില്ലെന്ന് തോന്നുന്നു.
ഇപ്പോള്‍,
ഇമെയില്‍ ഐഡിയും ,കാണുന്നില്ല.
കഴിഞ്ഞ ദിവസം,
വിനോദിനെ ചാനലില്‍കണ്ടു.
അത്യാവശ്യമായി,തന്നോട് ചില കാര്യങ്ങള്‍ക്ക്
സംശയ നിവൃത്തി (പരിഹാരം )കാണണം..
ഉടന്‍,
മനോരമ ചാനല്‍ അവതാരകന്‍ അയ്യപ്പദാസിനെ
മൊബൈലില്‍ വിളിച്ചു.
(ഒരിക്കല്‍,
സാഹിത്യഅക്കാദമി പരിസരത്തു വെച്ചു കണ്ടു.
അയ്യപ്പന്റെ അമ്മ സുമതിക്കുട്ടി,ചിരകാല സുഹൃത്ത്.
സുമതി തന്ന നമ്പറാണ്.)
അയ്യപ്പന്‍,നമ്പര്‍ തരാമെന്ന് ഏറ്റു.
അയ്യപ്പന്‍റെ മൌനം,സംശയമുണര്‍ത്തി.
ഉടന്‍,ഒരു സന്ദേശമയച്ചു.
എന്താ..?
ഫോണ്‍ നമ്പര്‍,രാധ ടീച്ചര്‍ക്ക് കൊടുക്കണ്ട എന്ന്
താന്‍,അയ്യപ്പനോട്‌ പറഞ്ഞോ?
ഇഷ്ടമുണ്ടെങ്കില്‍,തന്നാല്‍ മതി.
നിര്‍ബന്ധമില്ല.കേട്ടോ.!
(ഈ അദ്ഭുതചിന്ഹത്തിന്‍റെ അര്‍ത്ഥങ്ങളെല്ലാം,എന്‍റെ
ശിഷ്യന് അറിയാമല്ലോ).
എനിക്ക്,അതറിയണം.
കാരണം?
അദ്ധ്യാപികക്കും,ശിഷ്യനും ഇടയ്ക്ക് വിള്ളലുകള്‍ പാടില്ല.
ഈ ടീച്ചര്‍ക്ക്
എല്ലാ ശിഷ്യ-ശിഷ്യര്‍ക്കിടയിലും,
അവരെല്ലാം
അജ്ഞാനികളോ,ജ്ഞാനികളോ ആവട്ടെ,
എന്നുമെന്നും,സ്നേഹസൗഹൃദം നിലനില്‍ക്കണമെന്ന്,
ആഗ്രഹം.
അയ്യപ്പന്‍,ക്ഷമിക്കു.
ഇനി,വിളിക്കില്ല
ആശംസകള്‍
കെ.എം.രാധ ടീച്ചര്‍

No comments:

Post a Comment