Thursday 5 November 2015

ബി ജെപിയല്ല കാരണം ?

ബിജെപി നേതാവ് പി.രഘുനാഥിന് നന്ദി!.
ബിജെപിയല്ല കാരണം ?
ഞാന്‍,ഞാന്‍ തന്നെ?
2010 വിലയേറിയ വര്‍ഷം?
അതേ...
കോഴിക്കോട് ,ചാലപ്പുറം ഡിവിഷനില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി.നിന്നതിന് ശേഷം,
പരാജയപ്പെട്ടപ്പോഴാണ്,
നാടിന്‍റെ ദുരവസ്ഥയെപ്പറ്റി തിരിച്ചറിവുണ്ടായതും
1947 August 15 to 2010 വരെ പിന്തിരിഞ്ഞു നോക്കാന്‍ പ്രേരിപ്പിച്ചതും!
2010......
ഗവേഷണ ബുദ്ധിയോടെ,ചിന്തകള്‍ കൊത്തി അരിഞ്ഞരിഞ്ഞ്
സത്യ-മിഥ്യകള്‍ കണ്ടറിയാന്‍ വെളിപാട് ലഭിച്ച സംവത്സരം!
അന്നും,ഇന്നും,എന്നും
ഒരു പ്രത്യയശാസ്ത്രത്തിന്റെയും തണലിലല്ല കഴിയുന്നത്‌.
ആദ്യം,
കോഴിക്കോട് ചാലപ്പുറത്ത്,
ജനതാദള്‍,സിപിഐ സ്ഥാനാര്‍ത്ഥിയാകാനുള്ള ക്ഷണം.
പിന്നീട്,
രാഷ്ട്രീയ നേതൃത്വങ്ങള്‍ പിന്‍വലിഞ്ഞു.
അപ്പോഴാണ്‌,
ബിജെപി നേതാവ് പി.രഘുനാഥ്‌ വീട്ടിലെത്തി
ഗൃഹനാഥനോട് സമ്മതംവാങ്ങിയത്.
എനിക്ക്?
ദേഷ്യം കൊണ്ട് ചോര തിളയ്ക്കുന്ന സമയം.!
ഒരു സ്ത്രീയായ എന്നെ അപമാനിച്ചവരോട് പ്രതികാരം
തീര്‍ക്കണമെന്ന വാശി!
അതായത്,
സാധാരണക്കാരും,
പാവങ്ങള്‍ക്കും മുന്‍പില്‍ ചെന്ന്,അവരുടെ പ്രശ്നങ്ങള്‍ പഠിച്ച് അവരെ സേവിക്കാന്‍
ഒരു കൌണ്‍സിലര്‍ ആകാനുള്ള യോഗ്യതയില്ലെന്ന ചിന്തയാണ്
ഉമിത്തീ പോലെ ഉള്ളില്‍ നീറി പുകഞ്ഞത്!
പി.രഘുനാഥ്‌ വന്ന ഉടന്‍ മുന്‍പിന്‍ ചിന്തയില്ലാതെ സമ്മതിച്ചു.
എന്നിട്ട്?
ആകെ രണ്ടോ മൂന്നോ പേര്‍ മാതമുള്ള ബിജെപി പ്രവര്‍ത്തകരുമായി വീടുവീടാന്തരം വോട്ടുകള്‍ ചോദിച്ചു
നടന്നു.
ആത്മസംഘര്‍ഷങ്ങള്‍,
സംഭ്രമ-സമ്മോഹിത(ബോധക്കേട്),നിമിഷങ്ങള്‍?
ഉള്ളില്‍ നീറ്റലോടെ ഉയര്‍ന്ന ചോദ്യങ്ങള്‍?
അപമാനിക്കപ്പെട്ട സ്ത്രീത്വം?
ചിത്രസര്‍പ്പമായി വിഷം ചീറ്റാന്‍ ആഞ്ഞു വന്നവരെ കണ്ട് പരിഭ്രമം?
പല മുഖങ്ങളിലും പുച്ഛം
പരിഹാസം
ഈയുള്ളവള്‍,
കൊലപാതകിയെന്ന രീതിയില്‍ വര്‍ത്തമാനം.!
മതവര്‍ഗ്ഗീയവാദിയായി മുദ്ര കുത്തല്‍!,
, എന്റെ ചിത്രമുള്ള പോസ്റ്ററുകള്‍ വ്യാപകമായി കീറി നശിപ്പിച്ചു.
ജാതിമതഭേദമന്യേ എല്ലാ വീടുകളിലും പോയി.
,മിക്ക ആളുകളും
എന്തിനു
ബിജെപി ബാനറില്‍ മത്സരിച്ചുവെന്ന് ചോദിച്ചു.
ഉടന്‍ മറുപടിയും നല്‍കി.
മറ്റു രാഷ്ട്രീയക്കാര്‍ എന്നെ അപമാനിച്ചതിനെന്ന്!
മുസ്ലിം വാസകേന്ദ്രങ്ങളായ കുറ്റിച്ചിറ,
ഇബ്രാഹിം പാലം,
എണ്ണപ്പാടത്തും പോയി.
വിയര്‍ത്തൊഴുകി ആകപ്പാടെ വിറളി പിടിച്ച ,എന്നെ
കുറ്റിച്ചിറയിലെ അതിസുന്ദരികള്‍ പിടിച്ച് അകത്തേക്ക് കൊണ്ട് പോയി.
ഒപ്പം,വന്ന കൂട്ടാളികള്‍ പുറത്തു നിന്നു..
ഹൈന്ദവ ഗൃഹങ്ങള്‍ പോലെയുള്ള വീടുകള്‍.!
ഓര്‍ത്തുപോയി.
ഇവരുടെയൊക്കെ മുന്‍ഗാമികള്‍ ഹിന്ദുക്കളായിരിക്കണം.!
അവര്‍,
എന്നെ പിടിച്ച് കിടക്കയിലിരുത്തി.
കുടിക്കാന്‍ നാരങ്ങ വെള്ളം തന്നു.
ചോറും കറികളും തരാമെന്നും പറഞ്ഞു.
എനിക്ക് വേണ്ടത് വോട്ടുകള്‍.?
ബിജെപി ആയതുകൊണ്ട് വോട്ടുകള്‍ തരില്ലെന്ന് അവര്‍ സത്യം പറഞ്ഞു.
അപ്പോള്‍,
'ആര് ജയിച്ചാലും,മൂക്കു പൊത്തും അഴുക്കുചാലുകള്‍ നന്നാക്കാനും,
സ്ലാബുകളിടാനും ശബ്ദമുയര്‍ത്തണമെന്ന്' പറഞ്ഞു.
ജയിച്ചത്‌
യുഡിഎഫിലെ എം.ടി.പദ്മ.
ഇബ്രാഹിം പാലത്തെന്ന് തോന്നുന്നു
70-80 വയസ്സ് തോന്നിക്കുന്ന വൃദ്ധ മുസ്ലിം സ്ത്രീ , ചെളി നിറഞ്ഞ
മുറ്റത്ത് നിന്ന എന്നെ
ഓടിട്ട ചെറിയ വീടിനകത്തേക്ക് കൊണ്ടുപോയി.
അവര്‍,എന്റെ കൈകള്‍ തടവി.
ഞാന്‍,
അവരുടെതും.!
'നിറഞ്ഞു കവിഞ്ഞ ഓടകളില്‍ നിന്നു മലിനജലം വീട്ടുമുറ്റത്തേക്ക് വരുന്നു.കൊതുകുകള്‍ പെരുകുന്നു,
ഒരുനേരം കിടന്നുറങ്ങാന്‍ വയ്യ.
മോള് ജയിക്കട്ടെ ''
എന്ന് തലയില്‍,വിറയാര്‍ന്ന കൈ വെച്ച് അനുഗ്രഹിച്ചു.
ജയസാധ്യത ഒട്ടുമില്ലെന്ന് മനസ്സിലായി.
ഫലം അറിയുമ്പോള്‍
മൂന്നാറില്‍,
ഉയരത്തില്‍ മഞ്ഞുമൂടിയ
ഇടത്ത് വരയാടുകളുണ്ടെന്ന് ഗൃഹനാഥന്‍ ചൂണ്ടിക്കാണിച്ച വശത്തേക്ക് നോക്കുകയായിരുന്നു,
ഞാന്‍,അവിടെ ഒന്നും കണ്ടില്ല.
പിന്നീട്,
രണ്ടു വര്‍ഷം
എങ്ങും ബിജെപിയില്‍ മത്സരിച്ചതിന്റെ പേരില്‍
നികൃഷ്ട ജീവിയായി മാറ്റപ്പെട്ടു.
തോല്‍വിയുടെ ആഘാതം പിന്തുടര്‍ന്നു കൊണ്ടേയിരുന്നു.
അപ്പോഴാണ്,
കേരളത്തില്‍ തെളിവുകള്‍ ഉണ്ടായിട്ടും,
രാഷ്ട്രീയ കേസുകള്‍ മുഴുവന്‍ മായ്ക്കുന്നു.
കള്ളനോട്ടും,കള്ളപ്പൊന്നും ,തീവ്രവാദനിലപാടുകളും ഒക്കെ ചരിത്രത്തിന്‍റെ സഹായത്തോടെ ചികഞ്ഞു നോക്കിയത്.!
എഴുതപ്പെടാത്ത
ചരിത്രമുണ്ടെന്നു മനസ്സിലായത്..
അന്ന്,ഒരു ശപഥമെടുത്തു.
''ബിജെപി
മതവര്‍ഗ്ഗീയ പാര്‍ട്ടിയല്ലെന്ന്,
രാഷ്ട്രത്തെ ഐക്യപ്പെടുത്താന്‍ തക്ക ശക്തിയുള്ള പാര്‍ട്ടിയെന്ന് ശാസ്ത്രീയാടിസ്ഥാനത്തില്‍ തെളിയിക്കും.''
മുന്‍ ഗുജറാത്ത്മുഖ്യമന്ത്രി നരേന്ദ്രമോഡിയെ കൊല്ലാന്‍,
കേരളത്തില്‍ നിന്ന് വരെ സംഘങ്ങള്‍ പോയെന്നും,
കാശ്മീരിലേക്കും കേരളീയര്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നുവെന്നും മനസ്സിലായത്. ഗവേഷണം കൊണ്ടത്രെ..
മോഡി ബിജെപിക്കാരന്‍ എന്നല്ലാതെ
സ്വയം സേവകനെന്നോ,
കുടുംബചരിത്രമോ ഒന്നും അറിയില്ലായിരുന്നു.
ആര്‍.ബി.ശ്രീകുമാര്‍ ഗുജറാത്തില്‍ പോലീസ് ഓഫീസറായിരുന്നു എന്ന്പോലും
വര്‍ഷങ്ങള്‍ക്കുശേഷമാണ്.മനസ്സിലായത്.
അന്നും,ഇന്നും ,മീഡിയ കള്ളങ്ങള്‍ എഴുതുന്നുവെന്നും ഗവേഷണത്തിലൂടെയാണ് മനസ്സിലാക്കിയത്‌.
ഒരു രാഷ്ട്രീയക്കാരന്റെയും,സഹായത്തോടെയല്ല ഒന്നും കണ്ടുപിടിച്ചത്.
ഇന്നും,അങ്ങനെതന്നെ.!
യാഥാര്‍ത്ഥ്യത്തിലേക്കുള്ള മടക്കയാത്ര!
എന്നും
'ലോകാസമസ്താ,സുഖിനോ ഭവന്തുഃ'
എന്ന ആപ്തവാക്യം പിന്തുടരും.
ജയ്‌ഹിന്ദ്‌
കെ.എം.രാധ

No comments:

Post a Comment