Tuesday 10 November 2015

വിലാപം?

മുന്‍ പ്രതിരോധ മന്ത്രി എ.കെ.ആന്‍റണിയുടെ വിലാപം?
''വടക്കേ ഇന്ത്യയില്‍ ജീവിക്കാന്‍ പേടിക്കണം''.
കേരളത്തിലേക്കില്ല.?
അക്കാര്യം,
ഇന്ത്യ,1947 August 15 മുതല്‍കോണ്ഗ്രസ്
അര നൂറ്റാണ്ടിലധികം divide and rule രീതിയില്‍ 
ജനത്തെ തമ്മിലടിപ്പിച്ച്,ഭരിച്ചപ്പോള്‍,ഓര്‍ക്കണമായിരുന്നു.!
താങ്കള്‍,
കേരള മുഖ്യമന്ത്രി പദം 3 തവണ.
1പ്രാവശ്യം പ്രതിരോധ മന്ത്രിയായി.
പതിപക്ഷനേതാവ്,
കോണ്ഗ്രസ്സിന്റെ പ്രധാനപ്പെട്ട വിവിധ പദവികള്‍ വേറെയും അലങ്കരിച്ചു.
ആനന്ദലബ്ധിക്കിനിയെന്തു വേണം?
ആദ്യം,
ചാത്തമംഗലം ആര്‍ ഇ സി വിദ്യാര്‍ത്ഥി രാജനെ
ജയ്‌റാം പടിക്കല്‍,ലക്ഷ്മണയുടെ നേതൃത്വത്തില്‍ ഉരുട്ടിക്കൊന്നു,മൃതദേഹം പുഴയിലെറിഞ്ഞുവെന്ന ആരോപണത്തില്‍
കേരളത്തിലെ കോണ്ഗ്രസ് നേതാക്കള്‍
അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനെ രാജി വെപ്പിച്ചു.
ഉടന്‍,
നറുക്കു വീണത് സത്യസന്ധന്‍ എ.കെ.ആന്‍റണിക്ക്!
( 27 April 1977 to 27 October 1978.)
ഐഎസ് ആര്‍ ഒ ചാരകേസില്‍ പാവം ലീഡര്‍ കെ.കരുണാകരനെ വീണ്ടും
ബലിയാടാക്കി ,
നമ്പിനാരായണനെയും,ശശികുമാര്‍ ശാസ്ത്രജ്ഞരെയും കുടുക്കി.
എ.കെ.ആന്റണി മുഖ്യമന്ത്രി ഭരണം ഏറ്റെടുത്തു.
(22 March 1995 to 9 May 1996).
വീണ്ടും
മൂന്നാം തവണ (17 May 2001 to 29 August 2004.) മുഖ്യമന്ത്രി പദം!
2003 February 19 ന്
മുത്തങ്ങയില്‍ അവകാശപ്പെട്ട ഭൂമി കൈയേറിയ ആദിവാസികളുടെ കുടിലുകള്‍ തീയിട്ട് നശിപ്പിച്ച ശേഷം,
പോലീസ് വെടിവെപ്പില്‍ ഒരാദിവാസി കൊല്ലപ്പെട്ടപ്പോള്‍,
താങ്കള്‍
സമൂഹത്തിലെ ആലംബഹീനരെ എങ്ങനെ നോക്കിക്കാണുന്നുവെന്ന് മനസ്സിലായി.
ഇപ്പോഴും,
'നില്‍പ്പ് സമരം 'നടത്തിയിട്ട് പോലും,ആദിവാസികള്‍ക്ക്
ഭൂമി കിട്ടിയില്ലെന്നറിഞ്ഞു.
ഞങ്ങള്‍-സാധാരണക്കാര്‍ക്ക് -ലോകത്തിന്‍റെ ഏത് കോണില്‍ പോകാനും,ജീവിക്കാനും കഴിയും.
വേണ്ടി വന്നാല്‍
ഐഎസിന്‍റെ അടുക്കല്‍ പോകാനും,
അവരുടെ മനസ്സ് മാറ്റാനും ,
ചാകാനും ഒന്നും മടിയില്ല.
എന്തായാലും,
താങ്കളുടെ ഉറ്റബന്ധു ഉമ്മന്‍ചാണ്ടി മുഖ്യനും ഏത് കേസും മായ്ക്കാന്‍ സമര്‍ത്ഥനെന്ന് പൊതുജനം.
,വീട്ടില്‍ നോട്ട് യന്ത്രം സൂക്ഷിക്കുന്ന,
കാലാകാലങ്ങളായി തെറ്റായ രീതിയില്‍ ധനം വാരിക്കൂട്ടിയ,ക്ഷേത്രഭൂമി തട്ടിയെടുത്തെന്ന് കേള്‍ക്കുന്ന
അഴിമതിവീരന്‍ ,ബഹുമാന്യന്‍ കെ.എം.മാണി സാറിനോട് ,രാജി വെച്ച്,പോകാന്‍ പറയുക.
ഇല്ലെങ്കില്‍,
അദ്ദേഹത്തിനും,കേരളം വിട്ടു പോകാന്‍ തോന്നും.
അല്ല,
കേരളത്തില്‍ മാത്രം എന്താണ് ഉന്നതര്‍ ഇടപെട്ട ഒരു കേസും തെളിയാത്തത്?
അതിശയം,തന്നെ.!
കെ.എം.രാധ

No comments:

Post a Comment