Monday, 16 November 2015

ഗദ്യകവിത വെറുത കെ.എം.രാധ

സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രനും,
സര്‍ഗാത്മകരചനകള്‍,ഇഷ്ടപ്പെടുന്നവര്‍ക്കും
സ്നേഹത്തോടെ......
ഗദ്യകവിത
വെറുത
കെ.എം.രാധ
നിലാവില്ലാ രാവും,
നീള്‍മിഴിത്തുമ്പില്‍ നീര്‍ കണവും
നിനവുകളില്ലാ മനവും
നിന്‍ വിരല്‍ത്തുമ്പിന്‍ സ്പര്‍ശവും
ഇരച്ചുപെയ്യും വേദനയും
ഇവിടെ...
ഈ പാതിരാനേരം
പാതിരാപ്പൂക്കള്‍ ...
അവിടവിടെ ചില പക്ഷി ചിലയ്ക്കലുകള്‍?
നീ എവിടെ?
തിരയുന്നൂ...ഞാന്‍...
ഞാന്‍,വെറും ഒരുവഴിപോക്ക!
(മുന്‍പ്,എഴുതിയത്,ചില തിരുത്തലുകളോടെ.മനുഷ്യമനസ്സിലെ വ്യാകുലതകളിലേക്ക് ഒരെത്തിനോട്ടം)

No comments:

Post a Comment