Sunday 8 November 2015

മതേതരന്‍ സലിംഖാന് നന്ദി?


ധീരരാജ്യസ്നേഹി ,മതേതരന്‍ സലിംഖാന് നന്ദി?
സുപ്രസിദ്ധ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ന്റെ പിതാവിന്‍റെ യഥാര്‍ത്ഥ മതേതരചിന്തകള്‍ നിരവധി തവണ
ഈ മുഖപുസ്തകതാളിലും,
ട്വിറ്ററിലും എഴുതിയിട്ടുണ്ട്.
അദ്ദേഹം,തിരക്കഥയെഴുതിയ ഹിന്ദി സിനിമകള്‍ കണ്ടിട്ടുണ്ട്.
കോണ്ഗ്രസിന്‍റെ,
പ്രതിപക്ഷങ്ങളുടെ മതവര്‍ഗീയനിലപാടുകള്‍ ദിവസം കൂടുംതോറും
ഇന്ത്യക്കാര്‍ മനസ്സിലാക്കുന്നുണ്ട്.
.........................................................................................................................
WE Love Sasikala Teacher with Ratheesh R Panicker and Sijo Varghese
·
മോദി വർഗീയവാദിയല്ലെന്ന് സൽമാൻ ഖാന്‍റെ അച്ഛൻ, ന്യൂനപക്ഷത്തിന് ഇത്രയും സ്വാതന്ത്ര്യം വേറൊരു രാജ്യത്തുമില്ലെന്നും സലിംഖാൻ
രാജ്യം അസഹിഷ്ണുതയിലേക്ക് നീങ്ങുകയാണെന്ന് ചരിത്രകാരന്മാരും ശാസ്ത്രജ്ഞന്മാരും സിനിമാപ്രവർത്തകരും സാഹിത്യകാരന്മാരും ആരോപിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച് ബോളിവുഡ് താരം സൽമാൻഖാന്‍റെ അച്ഛനും പ്രശസ്ത തിരക്കഥാകൃത്തുമായ സലിം ഖാൻ രംഗത്ത്. നരേന്ദ്ര മോദി വർഗീയവാദിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുവെന്നോ മുസ് ലിമെന്നോ വേർതിരിവ് ഇല്ലാതെയാണ് മോദി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സിനിമയിലെ എക്കാലത്തേയും വലിയ ഹിറ്റുകളായിരുന്ന ദിവാർ, ഷോലെ, തൃശൂൽ, മിസ്റ്റർ ഇന്ത്യ തുടങ്ങി അനേകം സിനിമകളുടെ രചയിതാവാണ് സലിംഖാൻ.
മോദി തരംഗത്തിലാണ് 2014 ൽ ബിജെപി രാജ്യത്ത് അധികാരത്തിലേറിയതെന്നു സലിംഖാൻ. എന്നാൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിൽ ചിലർക്ക് വേണ്ടത്ര വിദ്യാഭ്യാസമില്ല. മറ്റു ചിലർക്ക് പാർലമെന്‍ററി നടപടികളെക്കുറിച്ച് അറിവില്ല. വേറെ ചിലരാകട്ടെ ഇടുങ്ങിയ ചിന്താഗതിക്കാരും. ഇത്തരക്കാർ ജനാധിപത്യത്തിന്‍റെ അർഥം അറിയില്ല. ഇവരാണ് കാടത്തരം കാണിക്കുന്നത്. ഇത്തരക്കാർ എല്ലാ സമുദായത്തിലും ഉണ്ടെന്ന തിരിച്ചറിവ് വിവേകമുള്ള മുസ് ലിംകൾക്ക് മനസിലാക്കാൻ സാധിക്കും.
രാജ്യത്തെക്കുറിച്ചു മോദിക്ക് വലിയ കാഴ്ചപ്പാടാണുള്ളതെന്നു സലിംഖാൻ. എന്നാൽ ഇത് നടപ്പാക്കാനുള്ള അവസരം അദ്ദേഹത്തിന് നൽകുന്നില്ല. എല്ലാവർക്കുമൊപ്പം, എല്ലാവർക്കും വികസനം എന്നതാണ് അദ്ദേഹത്തിന്‍റെ കാഴ്ചപ്പാട്. മദ്രസകളുടെ വിദ്യാഭ്യാസമടക്കം നിരവധി ക്ഷേമപ്രവർത്തനങ്ങളാണ് മുസ് ലിംകൾക്ക് വേണ്ടി അദ്ദേഹം നടപ്പാക്കിയത്. എന്നാൽ ഇതാരും ഉയർത്തി കാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭയിൽ നല്ലൊരു വകുപ്പ് ലഭിച്ചിരുന്നുവെങ്കിൽ മോദിയെക്കുറിച്ച് അരുൺ ഷൂരി ഇത്തരമൊരു പ്രസ്താവന നടത്തില്ലായിരുന്നുവെന്നും സലിംഖാൻ.
ജമ്മു കശ്മീരിൽ റാഷിദ് എൻജിനീയർ നടത്തിയ ബീഫ് പാർട്ടി ഒരു കാരണവശാലും യോജിക്കാൻ കഴിയില്ല. ഇത്തരം പ്രവർത്തികൾ വർഗീയ വികാരം ആളിക്കത്തിക്കാനെ ഉപകരിക്കൂ. ഇത്തരക്കാരോട് തനിക്ക് യാതൊരു ദയയും ഇല്ല. മുസ് ലിംകൾ നടത്തുന്ന വർഗീയതയ്ക്കെതിരേ താൻ എന്നും നിലകൊണ്ടിട്ടുണ്ട്. ന്യൂനപക്ഷത്തിന് ഇത്രയും സ്വാതന്ത്ര്യം ലഭിക്കുന്ന വേറെ നാട് ലോകത്തില്ല. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ, ഇറാക്ക് എന്നിവിടങ്ങളിൽ ജീവിക്കുന്ന മുസ് ലിംകളോട് ചോദിച്ചാൽ ഇക്കാര്യം മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment