Sunday 8 March 2015

Babeesh Ambalathil

2015 March 6
കോഴിക്കോട് മാങ്കാവ് ബൈപ്പാസില്‍, രാവിലെ ഏകദേശം 9 മണി.
നഗരത്തിലെ വിസ്മയ മള്‍ട്ടിമീഡിയ കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് മലയാളം ക്ലാസ്സിനുള്ള സമയമായി.
കൃത്യസമയത്ത്,ക്ലാസ്സെടുക്കാന്‍ കഴിയില്ലെന്നോര്‍ത്ത് ,വിഷമിച്ചു.
ഒറ്റ ഓട്ടോറിക്ഷയും കാണുന്നില്ല.
പെട്ടെന്ന്,ഒരു ബൈക്ക് എനിക്കരികില്‍ വന്നു നിന്നു.
ഹെല്‍മറ്റ് ഊരിക്കൊണ്ട്
'ടീച്ചര്‍ക്ക് എന്നെ മനസ്സിലായോ?
ബബീഷാണ്.''
അതേ,
കോഴിക്കോട് ആഴ്ചവട്ടം ഹൈസ്കൂളില്‍ ,ക്ലാസ്സില്‍ അടങ്ങിയിരുന്ന് ഗൃഹപാഠം കൃത്യമായി എഴുതിക്കൊണ്ട് വരുന്ന സൌമ്യന്‍.
കവിതയെഴുത്തുണ്ട്.
ബൈക്ക് യാത്ര പേടിയുള്ളത്.
എങ്കിലും,
യാത്രയുടെ ഓരോ നിമിഷവും,ബബീഷിനോട് കുടുംബകാര്യങ്ങള്‍,
സ്കൂളില്‍ അന്നുണ്ടായിരുന്ന കൂട്ടുകാര്‍
അങ്ങനെ കുറെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
വിദ്യാലയത്തില്‍ ഒരു നാടകത്തില്‍
അരങ്ങില്‍ , മഹാത്മാഗാന്ധിയുടെ വേഷത്തില്‍ ,തിളങ്ങിയ ബബീഷിനെ ഓര്‍മ വന്നു.
ബബീഷിന്‍റെ പ്രൊഫയില്‍ മുഴുവന്‍ കോണ്ഗ്രസ്മയം.!
എങ്കിലെന്ത്?
എന്‍റെ അനേകായിരം ശിഷ്യര്‍ക്ക് അവര്‍ വിശ്വസിക്കുന്ന ഏത് പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാം.
പക്ഷേ..
അതതു പാര്‍ട്ടി,തെറ്റുകളിലേക്ക് നീങ്ങുമ്പോള്‍,
അവ ചൂണ്ടിക്കാണിക്കാനുള്ള,
തിരുത്തല്‍ ശക്തിയാവാനുള്ള ആര്‍ജ്ജവം,തന്റേടം നേടുക തന്നെ വേണം.
ആശംസകള്‍
കെ.എം.രാധ ടീച്ചര്‍
Babeesh Ambalathil

No comments:

Post a Comment