Sunday 22 March 2015

പെണ്മക്കളുടെ സൌഹൃദഹസ്തം

നിലാവിന്‍ കസവുകരയിട്ട ഗ്രാമ വീഥിയിലൂടെ, 
രശ്മി സനിലിനെപോലെയുള്ള പെണ്മക്കളുടെ സൌഹൃദഹസ്തം സ്വീകരിച്ച്,
പതുക്കെപ്പതുക്കെ നടക്കുമ്പോള്‍,
ചുറ്റും , മിന്നാമിനുങ്ങുകള്‍,
രാവിന്‍ ഗീതം,
സുഗന്ധം വാരിവിതറും പേരറിയാപ്പൂക്കള്‍ക്കൊപ്പം, നിശാഗന്ധികള്‍!.
അന്തരീക്ഷം സാന്ദ്ര മോഹനം.!
രണ്ട് വര്‍ഷമായെന്നു തോന്നുന്നു..
'ക്ലാര മഴയെ പ്രണയിക്കുന്നവള്‍'ക്കൊപ്പം ,എന്നരികിലെത്തിയത്.
ഭര്‍ത്താവും,മക്കളുമൊത്ത് മുംബൈയിലെങ്കിലും,
കേരളത്തിന്റെ ഹൃത് സ്പന്ദം ,സുഷുപ്തി-ജാഗ്രത്തില്‍ കാത്തു സൂക്ഷിക്കുന്ന ലില്ലിപ്പൂവ്.
തികഞ്ഞ മതേതര-രാജ്യസ്നേഹി.!.
രശമീ,
,രാഷ്ട്രത്തിന്‍റെ അഖണ്ഡതയ്ക്ക് കരിനിഴല്‍ വീഴ്ത്തും അന്യഗ്രഹജീവികളെ കൊടുങ്കാറ്റായി തൂത്തെറിയാന്‍,
നിതാന്ത ജാഗ്രതയോടെ ,കാവലാളാവുക.
വരും തലമുറയ്ക്ക്,
നന്മയുടെ ഊര്‍ജ്ജം ആവാഹനമന്ത്രമായി ഓതിക്കൊടുക്കുക.
ആശംസകള്‍
കെ.എം.രാധ
Reshmi Sanil

No comments:

Post a Comment