Sunday 22 March 2015

ഭയരഹിത.

രശ്മിയേക്കാള്‍ കടുത്ത ഭീഷണി നേരിടുന്നവള്‍.
എന്‍റെ തല വേണമത്രേ.
ആവട്ടെ.
ഞാന്‍,ഭയരഹിത.
മുന്‍പോട്ടുള്ള പ്രയാണത്തില്‍,
അന്നും,ഇന്നും ,എന്നും നേര്‍വഴിയില്‍ നടന്നവള്‍ക്ക് ഭീഷണികള്‍ അലങ്കാരമാണ്.
അങ്ങനെയൊക്കെ,പെരുമാറുന്നവരോട്
'ചിന്താശേഷിയുള്ളവരാകൂ'എന്നേ,എഴുതാനുള്ളൂ.
''സത്യത്തിനെന്നും പതിനാറ്'' ( വയസ്സ്)എന്ന് പഴഞ്ചൊല്ല്.
ഭരണകൂടം,
പൊതുസമൂഹം ,
സാധാരണക്കാരുടെ,പാവങ്ങളുടെ പ്രശ്നങ്ങള്‍ മനുഷ്യത്വത്തിന്റെ പേരില്‍,
കപടമതേതരത്വവും ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ചവുട്ടി മെതിയ്ക്കപ്പെടു മ്പോള്‍,മിണ്ടിയതാണ് പ്രശ്നമായത്‌.
ജനാധിപത്യം, അര്‍ഹര്‍ക്ക് ആനുകൂല്യങ്ങള്‍ തുല്യ നിലയില്‍ പങ്കിടാന്‍ ആവശ്യപ്പെടുന്നു.
അതിവിടെ ,സംഭവിക്കുന്നില്ല.
എന്നും,എപ്പോഴും മാനവരും ,അവരുടെ ഹൃദയം പിളര്‍ക്കും കൊടിയ വേദനകളും തന്നെയാണ്,കണ്മുന്‍പില്‍ തെളിയുക.
എന്‍റെ പ്രിയപ്പെട്ട ഗുരുനാഥന്‍ സുകുമാര്‍ അഴീക്കോടിന്റെ വാക്കുകള്‍ കേള്‍ക്കൂ
'ചെറുപ്പക്കാര്‍ക്ക് മരണത്തെ പേടിയാണ്.
പ്രായമായാല്‍ എന്തു സത്യവും വിളിച്ചു പറയാം''
അതേ...
വൈകുന്നേരത്തെ ഇളംവെയില്‍ മായ്ഞ്ഞ് പോവുകയാണ്.
നാട്ടില്‍ സമാധാനം,ശാന്തി എന്നെന്നുംനിലനില്‍ക്കാന്‍, വഴിയില്‍, കൂരിരുട്ട് വകഞ്ഞുമാറ്റി
ഇതാ...നന്മവെളിച്ചത്തിന്‍റെ കത്തിച്ച ചൂട്ട്,
അനേകം തീപ്പന്തങ്ങളിലേക്ക് പകരാന്‍ രശ്മി സനില്‍,സുജ പവിത്രന്‍,നിഷ കൊച്ചി ,ലക്ഷ്മികാന്ത്,സുരേഷ്ബാബു, തുടങ്ങിയ അനേകരിലെക്ക് കൈമാറുന്നു
.സ്നേഹത്തോടെ
കെ.എം.രാധ

No comments:

Post a Comment