Monday 23 March 2015

പ്രിയ സുഹൃത്ത് ഏലിയാസ് മര്‍ക്കോസ്,

അമേരിക്കയിലെ Texas ല്‍ താമസിക്കും പ്രിയപ്പെട്ട സുഹൃത്ത് ഏലിയാസ് മര്‍ക്കോസ്,
ഇന്ത്യയില്‍ എല്ലാ ആരാധനാലയങ്ങളും സംരക്ഷിക്കപ്പെടുക തന്നെ വേണം.
അതിനായി,
അതതു സംസ്ഥാനങ്ങളില്‍ ശക്തമായ ,പിഴവുറ്റ സുരക്ഷാസംവിധാനവും വേണം.
കേരളത്തില്‍,ക്ഷേത്രങ്ങള്‍ക്ക് നേരയുള്ള അക്രമം,
വിഗ്രഹമോഷണം,
വ്യാപകമായി അമ്പലഭൂമി കൈയേറല്‍ സംഭവിക്കുന്നു.
അധികൃതര്‍ കണ്ണടയ്ക്കുന്നു.
ഡല്‍ഹി തിരഞ്ഞെടുപ്പിന് മുന്‍പ്,അവിടെ കൃസ്ത്യന്‍പള്ളികള്‍ക്ക് നാശനഷ്ടം വരുത്തി.
ഫലം,
ബിജെപിക്ക് ലഭിക്കേണ്ട വോട്ടുകള്‍ കൂടി പോയിക്കിട്ടി.!
പല വിഷയങ്ങളും ഗവേഷണം നടത്തുന്നുണ്ട്.
ഡല്‍ഹിയില്‍ പള്ളികള്‍ക്ക് നേരെ ഉണ്ടായ 'നശിപ്പിക്കല്‍' പ്രക്രിയയില്‍
കേരളത്തിലെ കൃസ്ത്യന്‍ എംപിമാര്‍ക്ക്/
കൃസ്ത്യന്‍ സുഹൃത്തുക്കള്‍ക്ക് പങ്കുണ്ടോന്ന് അന്വേഷിക്കാന്‍ സംവിധാനമുണ്ടാക്കണമെന്ന് അപേക്ഷ.
കെ.സി.വേണുഗോപാല്‍,പി.സി.ചാക്കോ,പി.ജെ.കുര്യന്‍,മുന്‍ എംപി കെ.സുധാകരന്‍
വേറെയും ചില ന്യൂനപക്ഷ കേരള എംപിമാരുടെ
'വിളഞ്ഞ ബുദ്ധി'
മനസ്സിലാക്കാന്‍ മാത്രം,താങ്കളോ,
ഞാന്‍ ,ഉള്‍പ്പെടെയുള്ള കേരളീയ പൊതുജനാധിപത്യസമൂഹമോ പക്വതയാര്‍ജ്ജിച്ചില്ലെന്നു വൈകിയവേളയിലെങ്കിലും ,
ചിന്തിക്കുക.
പിന്നെ,
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വെറുക്കുന്ന,
2014 loksabha തിരഞ്ഞെടുപ്പ് കാലത്ത്,യുപിഎ കോണ്ഗ്രസ്സ് സോണിയാ സര്‍ക്കാരിനോട്
'ഞാനായിരുന്നെങ്കില്‍ ,മോഡിയെ അറസ്റ്റ് ചെയ്ത്,ജയിലില്‍ അട്യ്ക്കുമായിരുന്നു ''
എന്ന് ഉപദേശിച്ച മഹതിയ്ക്കാണ് .ബംഗാള്‍ ചുമതല.
ഇന്ത്യ, കോണ്ഗ്രസ്സ് ഭരിക്കുമ്പോഴും,
ഇത്തരം എത്രയോ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
പശ്ചിമ ബംഗാള്‍ ഭരിക്കുന്ന മമത ബാനര്‍ജിയാണ്,
കുറ്റവാളികളെ കഠിനശിക്ഷയ്ക്ക് വിധേയമാക്കേണ്ടത്.
പ്രധാനമന്ത്രി നരേന്ദ്രമോഡി, ആശങ്ക പങ്കിട്ടാല്‍ പോരാ,
സംസ്ഥാനങ്ങള്‍ക്ക് കടുത്ത നടപടികളെടുക്കാന്‍,കര്‍ശന നിര്‍ദ്ദേശവും
കൊടുക്കുക.
കാരണം,അദ്ദേഹം രാഷ്ട്രത്തലവന്‍,
താങ്കളെപ്പോലെയുള്ള സുമനസ്സുകള്‍ ,ഈ താളില്‍ എഴുതുന്നത്‌ ,ശ്രദ്ധയോടെ വായിക്കുന്നുണ്ട് എന്നറിഞ്ഞതില്‍
നന്ദി,കടപ്പാട്.
,സ്നേഹസൌഹൃദങ്ങള്‍ അയയ്ക്കുന്നു.
സ്വീകരിക്കുക.
പ്രാര്‍ത്ഥനയോടെ.
കെ.എം.രാധ
Elias Markose

No comments:

Post a Comment