Monday, 2 March 2015

പദ്മനാഭ സ്വാമി ക്ഷേത്രം- വന്‍ പ്രക്ഷോഭം

  ഹൈന്ദവ സമൂഹം ,രണ്ടാം സ്വാതന്ത്ര്യ ധര്‍മ്മ സമരത്തിന് തയാറാവുക.
കേരളത്തിലെ രാഷ്ട്രീയ ഉപജാപക സംഘത്തെ തുരത്തുക.
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രസ്വത്ത് മ്യൂസിയമാക്കി പ്രദര്‍ശിപ്പിക്കാനുള്ള ഉമ്മന്‍‌ചാണ്ടി സര്‍ക്കാരിന്‍റെ തട്ടിപ്പ് 
ഓരോ ഹിന്ദു വിശ്വാസിയും,
ഹിന്ദു ഐക്യവേദി,ഹനുമാന്‍ സേന
ഹിന്ദു ഡിഫന്‍സ് ലീഗ് ,ആര്‍ എസ് എസ് തുടങ്ങിയ ഹൈന്ദവ സംരക്ഷണ സംഘടനകള്‍ യോജിച്ചു
വന്‍ പ്രക്ഷോഭം സംഘടിപ്പിച്ചു കൊണ്ട് പരാജയപ്പെടുത്തുക.
കാസര്‍ഗോഡ്‌ മുതല്‍ കന്യാകുമാരി വരെയുള്ള ന്യൂനപക്ഷ ആരാധനാലയങ്ങളില്‍ കുമിഞ്ഞു കൂടിയ ധനവും,
കോടികളുടെ വസ്തുവകകളും അവയുടെ മൂല്യങ്ങള്‍ എത്രയെന്നു തിട്ടപ്പെടുത്തി ,
കേരളീയ ജനാധിപത്യ സമൂഹത്തിനു മുന്‍പില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയാറാവുക.
.ഹൈന്ദവ സംസ്കാരത്തെ തീര്‍ത്തും ഇല്ലാതാക്കാന്‍ അവിശ്വാസി വിഎസ് അച്യുതാനന്ദന്‍ കൊണ്ടുവന്ന ആറന്മുള വിമാനത്താവള പദ്ധതി കുതന്ത്രം
ബഹുജന മുന്നേറ്റം കൊണ്ട് മാത്രമല്ല,
ഇപ്പോഴത്തെ ബിജെപി സര്‍ക്കാരിന്‍റെ കാരുണ്യം കൊണ്ട് കൂടിയാണ്,തടയാനായതെന്ന സത്യം ഉള്‍ക്കൊള്ളുക.
ഇക്കാലംവരെ ശബരിമല,ഗുരുവായൂര്‍ തുടങ്ങിയ സര്‍ക്കാര്‍ അധീന പണം വാരി ക്ഷേത്രങ്ങളില്‍ നിന്ന് ലഭിച്ച കോടികളുടെ വരുമാനം ധൂര്‍ത്തടിച്ചു കൊണ്ട്,
ഒരു നയാപൈസ അഗതികളും ദരിദ്രരും പാവങ്ങളുമായ ഹിന്ദു കുടുംബങ്ങള്‍ക്ക് ചികിത്സാസഹായം,
പഠന സൌകര്യം,പാര്‍പ്പിട സമുച്ചയം ഒന്നും തന്നെ നല്‍കാതെ
ഭൂരിപക്ഷ ഹിന്ദുക്കളെ പിച്ചച്ചട്ടിയെടുപ്പിച്ച കേരളം ഭരിച്ച മുന്നണികളെ ,ഹൈന്ദവര്‍ ബഹിഷ്കരിക്കുക.
ക്ഷേത്രഭരണം,രാഷ്ട്രീയ മുക്തമാക്കി ക്കൊണ്ട് ,
ഹിന്ദു സന്യാസ-വിശ്വാസി ട്രസ്റ്റിന്റെ കീഴില്‍ കൊണ്ടുവരിക.
ഇത്രക്കാലവും ,ഹിന്ദുക്കളുടെ ചിലവില്‍ മതേതരത്വം പാടി,
അവരുടെ വോട്ടുകള്‍ തട്ടിയെടുത്ത്
ഒടുവില്‍ അവരെ ,ധനികരുടെ കാല്‍ക്കീഴില്‍ കൊണ്ട് വെച്ച് കൊല്യ്ക്ക് കൊടുത്ത രാഷ്ട്രീയക്കാര്‍,
ഇപ്പോള്‍, വിശ്വാസികള്‍ അടങ്ങുന്ന ഹൈന്ദവരെ ജന്മനാട്ടില്‍ നിന്ന് നിഷ്കാസിതരാക്കാനുള്ള നിഗൂഢമായ തന്ത്രം ഇല്ലാതാക്കുക.
കെ.എം.രാധ

No comments:

Post a Comment