Thursday, 5 March 2015

ഹിന്ദു സദ്യാലയങ്ങള്‍ ലേലം?

ദേവസ്വംബോര്‍ഡ് പിരിച്ചുവിടുക.
ക്ഷേത്രങ്ങള്‍ രാഷ്ട്രീയ മുക്തമാക്കുക.
തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ കീഴിലുള്ള സദ്യാലയങ്ങള്‍ ആരോട്,എത്ര ഹിന്ദു വിശ്വാസികളുടെ സമ്മതത്തോടെയാണ് ലേലത്തില്‍ കൊടുക്കാന്‍ ദേവസ്വം തീരുമാനിച്ചത്.?
ഇതര മതസ്ഥരുടെ.
ആരാധനാലയങ്ങള്‍ക്കും,സ്ഥാവര ജംഗമസ്വത്തുക്കള്‍ക്കും ഒരു വിധത്തിലുള്ള ഭീഷണികളും നേരിടേണ്ട അവസ്ഥ ഇല്ലാത്തത് അവരുടെ ഐക്യം കൊണ്ടെന്ന മഹാസത്യം ഇനിയെങ്കിലും ,ഹൈന്ദവ സമൂഹം ഉള്‍ക്കൊള്ളുക.
2014 may തിരഞ്ഞെടുപ്പിന് മുന്‍പ്,സോണിയ കോണ്ഗ്രസ് സര്‍ക്കാര്‍ ,കേരളത്തിലെ കോണ്ഗ്രസ് എംപിമാരുടെ സഹായത്തോടെ ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വര്‍ണ്ണം കവര്‍ന്നെടുക്കാന്‍ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരെ,ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് അയച്ചു.ഹിന്ദു വിശ്വാസികള്‍ ഒന്നടങ്കം എതിര്‍ത്തത് കൊണ്ടാണ് ,അത് നടക്കാതെ പോയത്.
ഇന്ത്യാ മഹാരാജ്യത്തെ ധന മാന്ദ്യം തീര്‍ക്കാന്‍,ഹിന്ദു ക്ഷേത്രങ്ങളിലെ ധനവും പൊന്നും മാത്രം മതിയോ?
പട്ടിണി,കടക്കെണിയിലും പെട്ട് നൂറു കണക്കിന് ഹിന്ദുക്കള്‍ ദുരിതം അനുഭവിക്കുമ്പോള്‍,
എന്തുകൊണ്ടാണ്,ഇത്തരം ,കാര്യങ്ങള്‍ക്ക് അധികൃതരെ പ്രേരിപ്പിക്കുന്നത്?ഹൈന്ദവരുടെ അനൈക്യമാണ്,എന്ത് വന്നാലും എതിര്‍പ്പുകള്‍ ഉണ്ടാകില്ലെന്ന ചിന്തയാണ് ഇത്തരം സാഹസങ്ങള്‍ക്ക്‌ അധികൃതര്‍ മുതിരുന്നത്.
സദ്യാലയങ്ങള്‍ ലേലം ചെയ്യാനുള്ള നീക്കം തടഞ്ഞ,.
ഇനിയും,ഇത്തരം നെറികേടുകള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തി,പരാജയപ്പെടുത്തണമെന്ന്,അപേക്ഷിക്കുന്നു.,
ലേലം നടപടികള്‍ എതിര്‍ത്ത ഭക്തര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട്,
കെ.എം.രാധ

No comments:

Post a Comment