Monday 23 March 2015

,Milano Sylvester

എത്രയും പ്രിയപ്പെട്ട മിലാനോ,
ഇല്ല.ഒന്നും ഒന്നും സംഭവിച്ചിട്ടില്ല.
അങ്ങനെ ,ദുഷ്പേര്‍ വരുത്താന്‍,കുടുംബത്തില്‍ അസ്വാരസ്യങ്ങളുണര്‍ത്താന്‍ ,സമ്മതിക്കില്ല.
അതൊക്കെ വെറും തോന്നലുകള്‍ മാത്രം.
മിലാനോയെ പ്പോലെ, വേദപുസ്തകവും, ഖുറാനും വേദ ശാസ്ത്രങ്ങളും അഗാധമായി മനനം ചെയ്ത തികഞ്ഞ സംയമിയായ ഒരു പുരുഷന്‍റെ ആത്മാഭിമാനം തകര്‍ക്കാന്‍ ,അയക്കുന്ന പോര്‍ണോ ചിത്രങ്ങള്‍ ശരാശരി മലയാളിയുടെ രതിവൈകൃത മനസ്സെന്ന് കരുതി, പുച്ഛത്തോടെ,അവജ്ഞയോടെ തള്ളു.
എന്തിന്,ആരെ പേടിക്കണം?
സത്യ-നന്മകളെ മാത്രം!.
5000 ത്തോളം വരുന്ന സൌഹൃദ കൂട്ടായ്മയില്‍ ഒരു പിടി നല്ല മനുഷ്യരുണ്ട്.
അവരാരും ഭീരുക്കളുടെ കുപ്പായം അണിയുന്നവരല്ല.
ആപത്ത് വരുമ്പോള്‍, നെഞ്ചു വിരുത്തി,കാപട്യങ്ങളെ തകര്‍ത്തെറിയാന്‍,കവചങ്ങളായി നമുക്ക് കാവലുണ്ട്.
ബോക്സില്‍ ഫോണ്‍ നമ്പര്‍ എഴുതൂ..
മുന്‍പ് തന്നത് കാണുന്നില്ല.
ഈ ടീച്ചര്‍ പോയി വീട്ടുകാരെ സമാധാനിപ്പിക്കും.
തീര്‍ച്ച.
ഈ പേജ്, സാധാരണക്കാര്‍ക്ക് മാത്രം അവകാശപ്പെട്ടത്.
സുരേഷ്ബാബു, ജംഷീര്‍,സിബി,ആസിഫ് വയനാട്, അച്ചാമ്മ, സുജ പവിത്രന്‍ പ്രശാന്ത് മുല്ലപ്പറമ്പില്‍,അരുണ്‍ ബാലകൃഷ്ണന്‍, സുനിത്,രാജേന്ദ്രന്‍ നായര്‍,മുരളി ശേഖര്‍, മണപ്പള്ളി സെയ്ഫ്, രാജശേഖരന്‍ നായര്‍,സണ്‍കൃഷ്ണ,രവി കുട്ടപ്പന്‍ നായര്‍....
മിലാനോ, നമുക്ക് നേരും നെറിയും അചഞ്ചമായ ജനാധിപത്യബോധവുമുള്ള അടുത്തറിയുമെങ്കിലും ,കാണാമറയത്ത് നില്‍ക്കും കുറച്ചു പേര്‍ മാത്രം മതി.
എന്ത് കാരണം കൊണ്ടാണ് ഗൌതമ മഹര്‍ഷിക്ക് ,അഹല്യയെ ശിലയാക്കി മാറ്റേണ്ടി വന്നത്?
മിലാനോ,ആസുരശക്തികളെ നേരിടാന്‍ ,കരുത്താര്‍ജ്ജിക്കൂ.
2011 ല്‍ എന്ന് തോന്നുന്നു
,മിലാനോ ,എഴുതിയ വാക്കുകള്‍ ഓര്‍ക്കുന്നുണ്ടോ?
ടീച്ചറുടെ ഫോട്ടോ ഏതോ മലയാളപത്രത്തില്‍ കണ്ടു.
പക്ഷേ,ഫേയ്സ്ബുക്കില്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല.അദ്ഭുതം തോന്നിയെന്ന്.!
എന്നെ,ഇവിടേയ്ക്ക് വലിച്ചിഴച്ചു കൊണ്ടുവന്നതാണ്.
അധമ രചനകള്‍ ആഘോഷിക്കപ്പെടുകയും,
അക്ഷര വൈരികള്‍ അനര്‍ഹമായി ആദരിക്കപ്പെടുന്നതും കണ്ട്, സ്വയം ഉള്‍വലിഞ്ഞപ്പോള്‍,
ഈ മുഖപുസ്തക താളില്‍ നിന്ന് ലഭിച്ച സ്നേഹ സൗരഭ പൂമരക്കീഴില്‍, ഉഷ്ണമകറ്റി, സ്വല്‍പ്പം വിശ്രമിക്കട്ടെ.,
ആശംസകള്‍
കെ.എം.രാധ
,Milano Sylvester

No comments:

Post a Comment