Sunday, 1 March 2015

നമിക്കുന്നു

കേരളീയ ജനാധിപത്യ സമൂഹം,നമിക്കുന്നു!
സമ്മതിച്ചു.നിസ്സാമേ,...
സമ്മതിച്ചു.
മന്ത്രിസഭ കാലാവധി തീരും വരെ നിലനിര്‍ത്താന്‍,
സോളാര്‍ കേസ് തുമ്പില്ലാതാക്കാന്‍,കോടികള്‍ ചിലവഴിച്ചെന്നു കേട്ടു.
നല്ലത്.
ഊഹാപോഹങ്ങള്‍ ഒന്നും വിശ്വസിക്കരുതെന്ന് ബഹു;മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി അവര്‍കള്‍ ,
സാധാരണക്കാരോട് ടിവിയില്‍ ലൈവായി പറഞ്ഞത് കൊണ്ട്,,
നിസാമിന്റെ ക്രിമിനല്‍ കാര്യങ്ങള്‍ ഒന്നും തന്നെ ഒരു കൊച്ചു കുഞ്ഞു പോലും വിശ്വസിച്ചിട്ടില്ല.

ഇപ്പോള്‍ തോന്നുന്നു,
സെക്യൂരിറ്റി ചന്ദ്രബോസ്സ് വധം കെട്ടിച്ചമച്ച കഥ!
,ചന്ദ്രബോസ്സ് മുന്‍പില്‍ കണ്ട കടുകുമണി വലുപ്പത്തിലുള്ള ഒരു ചെറു കല്ല് തട്ടി ,നെഞ്ചിടിച്ച് വീണു.
ഹൃദയാഘാതത്താല്‍ പെട്ടെന്ന് മരണം സംഭവിച്ചു.
സംഭവ സമയത്ത്,സ്ഥലത്തില്ലാതിരുന്ന നിസാമിനെ,പോലീസ് വ്യക്തിവൈരാഗ്യത്തിന്‍റെ പേരില്‍ കൊലക്കുറ്റം ചുമത്തി..
അതില്ലാതാക്കാനാണ്,
ജനപ്രതിനിധികള്‍
സ്വന്തം മണ്ഡലങ്ങളില്‍ തിരിഞ്ഞുപോലും നോക്കാതെ,
ഗര്‍ത്തങ്ങള്‍ നിറഞ്ഞ നിരത്തുകളില്‍ സര്‍ക്കാര്‍ വക എസി കാറില്‍ എത്രയുംവേഗം നിസാമിന്‍റെ അടുക്കലെത്തിയത്.
ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും,
നിസ്സാമിനെപ്പോലുള്ള
ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന് നിയമസഭാ സാമാജികര്‍ക്കു നിര്‍ബന്ധമുണ്ട്.
കെ.എം.രാധ
— with Rajesh Paloorkavu P R.

No comments:

Post a Comment