Sunday, 1 March 2015

ഇന്ത്യ ഭരിക്കുന്നു

ഇന്ത്യ ആര് ഭരിക്കുന്നു എന്നല്ല,
എങ്ങനെ ഭരിക്കപ്പെടുന്നുവെന്നാണ് ഓരോ ഇന്ത്യക്കാരനും ഉറ്റുനോക്കുന്നത്.
കേന്ദ്രം ,സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ഫണ്ടുകള്‍ ഉപയോഗിച്ച്,
പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാനുള്ള ആര്‍ജ്ജവമാണ് ,സംസ്ഥാനങ്ങള്‍ക്ക് വേണ്ടത്.
കേരളം,മുന്‍പ് കേന്ദ്ര കോണ്ഗ്രസ് സര്‍ക്കാര്‍ നല്‍കിയ എത്ര ഫണ്ടുകള്‍ ലാപ്സാക്കിയെന്ന് ധവളപത്രം ഇറക്കുക.
ഇപ്പോള്‍,കേരളത്തിന് ലഭിക്കുന്ന വിഹിതം എങ്ങനെ വിനിയോഗിക്കുമെന്നും കണ്ടറിയുക.
വി.എം.സുധീരന്‍,എന്‍.കെ.പ്രേമചന്ദ്രന്‍,കെ.സി.വേണു
പാല്‍ തുടങ്ങിയ ദോഷൈകദൃക്കുകള്‍ ഇക്കാലം വരെ കേരളത്തിലെ 
സാധാരണക്കാര്‍ക്ക് വേണ്ടി,
കേന്ദ്രഫണ്ടുകള്‍ ഉപയോഗിച്ചത്,അത് ആര്‍ക്കെല്ലാം പ്രയോജനപ്പെട്ടുവെന്ന് പത്രങ്ങളില്‍ അക്കമിട്ട് പ്രദര്‍ശിപ്പിക്കുക

No comments:

Post a Comment