Monday, 23 March 2015

പ്രിയപ്പെട്ട അച്ചാമ്മ,

പ്രിയപ്പെട്ട അച്ചാമ്മ,
മുഖപുസ്തകത്തോടൊപ്പം ലഭിച്ച അജ്ഞാത ,അപൂര്‍വ കൂട്ടുകാരികളില്‍ ഒരാളാണ് അച്ചാമ്മ.
കോട്ടയം സ്വദേശിനി.
മൈസൂരില്‍ പഠനം.
ഇപ്പോള്‍,കാലിഫോര്‍ണിയയില്‍ താമസമെന്ന് പ്രൊഫയിലില്‍ കണ്ടു.
അച്ചാമ്മേ,
ഇവടെ എന്ത് വര്‍ഗീയമാണ് എഴുതിയത്?
പറയു.
സമ്പത്തിന്റെ ,വേതനത്തിന്റെ അടിസ്ഥാനത്തില്‍ തുല്യമായി ആനുകൂല്യങ്ങള്‍ വിഭജിക്കപ്പെടണമെന്ന്,
മനുഷ്യര്‍ തമ്മില്‍ സ്നേഹ-സാഹോദര്യം പുലര്‍ത്തണമെന്ന് എഴുതിയതിനോ?
വാര്‍ദ്ധക്യം,
എല്ലാവര്‍ക്കും അനുഗ്രഹമായെന്ന് വരില്ല.
ബാല്യ,കൌമാര,യൌവനത്തേക്കാള്‍,
അന്തിവെയില്‍ മായും കാലമാണ് സുഖ-സമാധാനം ലഭിക്കണമെന്ന് നാമെല്ലാം ആഗ്രഹിക്കുക.
പക്ഷേ,പലര്‍ക്കും,അതിനുള്ള ഭാഗ്യം കിട്ടിയില്ലെന്ന് വരില്ല.
വല്ലപ്പോഴും,വരൂ.
ഓര്‍മ്മ പിരിയും വരെ, നമുക്കും ഈ വരള്‍ച്ചയില്‍ പച്ചപ്പ് കാണാം.
ആശംസകള്‍
കെ.എം.രാധ
1. Achamma P Joseph, 2 With Tania Maria Joy, James P Varghese, Achamma P Joseph, Mathew Joy Mathew, Omna Samuel and Saritha Ann Thomas.

No comments:

Post a Comment