Wednesday, 11 March 2015

തുണിക്കട സമരം

മന്ത്രി ഷിബു ബേബി ജോണ്‍ വിശ്രമത്തില്‍?
കല്യാണ്‍ സില്‍ക്സ്, കല്യാണ്‍ കേന്ദ്ര,മെട്രോ,തോട്ടത്തില്‍,റോസി,ജയലക്ഷ്മി എന്നുവേണ്ട, യാതൊരു തുണിക്കട മുതലാളിമാരുമായി വിദൂരമായ അടുപ്പം പോലുമില്ല.
ഉണ്ടായിരുന്നെങ്കില്‍,നേരിട്ട് കാര്യങ്ങള്‍ ,അന്വേഷിച്ച്,പ്രശ്നപരിഹാരം സാദ്ധ്യമോ എന്നു ചോദിക്കുമായിരുന്നു.
ഈ കടയില്‍ എന്താണ് യഥാര്‍ത്ഥ തൊഴില്‍ പ്രശ്നം?
വേതനമോ?
ഇരിക്കാനുള്ള അവകാശം ലഭിക്കാത്തതോ?
തുണിക്കടകളില്‍ പോകുമ്പോള്‍,ഉപഭോക്താക്കളുടെ ഇഷ്ടമനുസരിച്ച് വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ സഹായിച്ച ശേഷം,
ഇരിപ്പിടങ്ങളില്‍ ഇരിക്കുന്ന സെയില്‍സ് ഗേള്‍സിനെ കണ്ടിട്ടുണ്ട്.
പ്രശ്നങ്ങള്‍ എന്തുതന്നെയായാലും,എത്രയുംവേഗം ഒത്തുതീര്‍പ്പിന് വഴിയൊരുക്കുക.
കേരളം മുഴുവന്‍ ബംഗാള്‍,ഒറീസ്സ,അസം,ബീഹാര്‍ സ്വദേശികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു.
കെട്ടിടനിര്‍മ്മാണതൊഴില്‍ രംഗം മുഴുവന്‍,മലയാളഭാഷ അറിയാത്തവര്‍ ഏറ്റെടുത്ത് കൃത്യമായി ,സ്തുതി അര്‍ഹിക്കും വിധം പ്രവര്‍ത്തിക്കുന്നു.
കേരളീയരെക്കാള്‍, അന്യദേശക്കാര്‍ക്ക് കൂലിയും താരതമ്യേന,കുറച്ച്
കൊടുത്താല്‍ മതി.
ഒരുപക്ഷേ,ഈ അനന്ത സാദ്ധ്യതകള്‍ മുന്‍കൂട്ടി കണ്ട്,മനസ്സിലാക്കിയതാവാം,
സിപിഐ സംസ്ഥാന നേതാവ് കാനം രാജേന്ദ്രന്‍ നോക്കുകൂലി മഹാത്മ്യം ചാനല്‍-പത്രമാദ്ധ്യമങ്ങള്‍ വഴി വര്‍ണ്ണിച്ചത്.
കല്യാണ്‍ സില്‍ക്ക് സമരം ,തീര്‍ച്ചയായും അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കുക.
കെ.എം.രാധ

No comments:

Post a Comment