Sunday 8 March 2015

വികസനം സാര്‍ത്ഥകം

എം.ബി.രാജേഷ്,
പാലക്കാടിന്‍റെ വികസനമെല്ലാം പൂര്‍ത്തീകരിച്ചോ?
പഞ്ചാബ്,ജമ്മു-കശ്മീര്‍,ഹിമാചല്‍‌പ്രദേശ്,രാജസ്ഥാന്‍,ഗുജറാത്ത്,ഹരിയാണ എന്നീ 
ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഗോവധ നിരോധന നിയമം നിലവിലുണ്ട്.
കേരളം ,മണിപ്പൂര്‍,മേഘാലയ,മിസോറം,നാഗാലാ‌‍ന്‍ഡ്,സിക്കിം.അരുണാചല്‍പ്രദേശ്‌ എന്നീ സംസ്ഥാനങ്ങളില്‍ നിരോധനമില്ല.
പിന്നെ,നിരോധനം,മറികടന്ന് ഗോമാംസവില്‍പ്പന തകൃതിയായി നടക്കുന്ന സംസ്ഥാനങ്ങളുമുണ്ട്.
എം.ബി.രാജേഷിന്റെ ചുംബനസമരാഹ്വാനം കൊണ്ട് ,ഇടതുപക്ഷത്തിന് എന്ത് ഗുണമുണ്ടായി?
അതുപോലെതന്നെ,ഈ ബീഫ് മേളയും എന്ന് മനസ്സിലാക്കുക.
സിപിഐയുടെ പുതിയ സംസ്ഥാന പ്രസിഡന്റ് നോക്കുകൂലിയെ അനുകൂലിച്ചു കൊണ്ട് പ്രസ്താവന നടത്തി.
നിങ്ങളെപ്പോലെയുള്ള പിന്തിരിപ്പന്‍ ചിന്താഗതിക്കാരാണ്,ഇടതുപക്ഷത്തിന്‍റെ ശാപം.
സീതാറാം യെച്ചൂരി,പ്രകാശ് കാരാട്ട് തുടങ്ങിയ അഖിലേന്ത്യാ നേതാക്ക ളെപ്പറ്റി,ഈ താളില്‍ എന്തെഴുതിയോ,(ഏകാധിപതികള്‍,തന്നിഷ്ടക്കാര്‍,കേരളഘടകത്തിലെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ പഠിക്കാത്തവര്‍,താഴെ തട്ടിലുള്ളവരുമായി അകന്ന ബന്ധം മാത്രമുള്ളവര്‍ തുടങ്ങിയവ)
അതേ അഭിപ്രായം തന്നെ,
പാര്‍ട്ടി സമ്മേളനത്തില്‍ വെച്ച്,ചില ജില്ലകളിലെ സഖാക്കള്‍ അഭിപ്രായപ്പെട്ടത് ഓര്‍മ്മ വരുന്നു.
ഏത് രാഷ്ട്രീയ പാര്‍ട്ടിയും ,തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോകുമ്പോഴാണ്,ജനമനസ്സില്‍ ഇടം നേടുകയെന്ന മഹാസത്യം അംഗീകരിക്കുക.
ബിജെപി- മോഡി സര്‍ക്കാര്‍ ഐ ഐ ടി തന്നില്ലെന്ന്,
വിഴിഞ്ഞം പദ്ധതി അട്ടിമറിച്ചെന്ന് എന്തൊക്കെ അപവാദങ്ങളായിരുന്നു!
ഇപ്പോള്‍,കഥ മാറിയല്ലോ!
ചിത്രം അയച്ചതിന് നന്ദി.
കെ.എം.രാധ

No comments:

Post a Comment