Sunday, 1 March 2015

തീഗോളം

കേരളത്തിന്‍റെ അഭിമാനഭാജനം ആഭ്യന്തരവകുപ്പ് മന്ത്രിയുടെ കീഴില്‍ ,എല്ലാ കേസുകളും മായാജാലമായി മാറും.
ഏത് പോലെയാണ്?
മുന്‍പ്,പോലീസുകാര്‍ പിടിച്ചെടുത്ത ചന്ദനതൈലം ,കോടതിയില്‍ കൊണ്ടുവന്നപ്പോള്‍,
പച്ച വെള്ളമായി രൂപാന്തരപ്പെട്ടത് പോലെ.
ബാര്‍ കോഴ കേസുകള്‍ക്ക് തുമ്പില്ലാതായി.
     സരിതോര്‍ജ്ജം ,ഇന്നലെ മാനത്ത് കണ്ട തീഗോളങ്ങള്‍ക്കൊപ്പം ,കത്തിയമര്‍ന്നു.
ബിന്ധ്യാസും ,തെറ്റയിലും,ജിക്കു,കിക്കു ,സലിം രാജന്‍മാരും അപ്രത്യക്ഷരായി..
ഇപ്പോള്‍,ഇതാ ...
ഷൈനും,കൂട്ടുകാരികളും വിജയ വഴിയില്‍.
കോഴിക്കോട്ടുകാരി രേഷ്മ രംഗരാജ് ''വന്‍ തോക്ക്''എന്ന് കേട്ടു.
അതുകൊണ്ടാണത്രെ,
മയക്കുമരുന്ന് സേവിച്ച,വില്‍പ്പന നടത്തിയ പെണ്‍കുട്ടികളെല്ലാം മുഖംമൂടിയിട്ട് സഞ്ചരിക്കുന്നത്.?
ചാനലുകാര്‍ പോലും,ഈ ലലനാമണികളുടെ സുന്ദര മുഖം കണ്ടില്ലെന്ന് കള്ളം പറയുന്നോ?
ഇപ്പോള്‍,രേഷ്മ ,പോലീസ് തന്നെ പഠിപ്പിച്ച കഥ പറയുന്നു..
'ഞങ്ങളെ പോലീസ് കുടുക്കി.
പോലീസ് എന്‍റെ പോക്കറ്റില്‍ മയക്കുമരുന്ന് കൊണ്ടുവെച്ചു.''
അല്ലാ,
ഇവരെയൊക്കെ മുന്‍പ് പരിശോധിച്ചപ്പോള്‍,മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന് തെളിഞ്ഞതും,
പൊടുന്നനെ മായ്ഞ്ഞു പോയോ?
നിസാം അങ്ങ് ബംഗ്ലൂരില്‍ ചെന്ന് ഫോണ്‍ വിളിയോട് വിളി!.
ഹോ..ജനിക്കുന്നെങ്കില്‍ ,ഇങ്ങനെ വേണം.!.
എങ്ങനെ?
ആഡംബര നൌകയില്‍ ഉല്ലസിക്കാം.
ഹൈടെക്ക് ജീവിത മുന്തിരിത്തോപ്പില്‍ കുത്തിമറിഞ്ഞ് ആളെ കൊല്ലാം.
ആരും ചോദിക്കില്ല.
ഒന്നുമാത്രം മതി..
ധനം.
അതില്ലാത്തവര്‍ ,അഴിക്കുള്ളില്‍!

No comments:

Post a Comment