കവിത
മാതൃഭാഷ
കെ.എം.രാധ
കുഞ്ഞുങ്ങളേ...
കുഞ്ഞരിപ്രാവുകളേ,
മാതൃഭാഷ
കെ.എം.രാധ
കുഞ്ഞുങ്ങളേ...
കുഞ്ഞരിപ്രാവുകളേ,
പാടാം,നമുക്കേറ്റു ചൊല്ലാം,
രസിക്കാമുല്ലസിക്കാം
സുമധുരം,മധുമയം,
മനോഹരമീ മലയാളം.
ഇളംകാറ്റു പോല്‍, സൌമ്യം
തെളിനീരുപോല്‍ ,ശുദ്ധം
പദസമ്പന്നം,ഭാവമോഹിതം.
ക്ഷരമില്ലാത്തതക്ഷരങ്ങള്‍,
ക്ഷയമില്ലവയ്ക്കൊരിക്കലും,
ശരിതെറ്റുകളറിഞ്ഞേ,
വാക്കുകളുരിയാടാവൂ,
അര്‍ത്ഥം തിരഞ്ഞേ,
വാക്യങ്ങളെഴുതാവൂ.
പതിരെല്ലാം നീക്കിയെടുത്ത്,
അക്ഷര നെന്മണികള്‍ ചേര്‍ത്തുണ്ടാക്കൂ
കരുത്തേറും,ഇമ്പമേറും വാചകങ്ങള്‍.
''ആന പുറത്ത് കയറി! ''
കുട്ടികാലം നല്ലത്!'',
അല്ലല്ലിവ,പിഴവാണേ.
''ആനപ്പുറത്ത് കയറി,
കുട്ടിക്കാലം നല്ലത്''
അതേയിവ ശരിയാണേ.
തൊടാം,തലോടാം,
മുത്തം നല്‍കാം, പുണരാം
രത്നമാല ചാര്‍ത്താം.
വന്ദിക്കാം, മാതാവിനെ.
............................................
സുമധുരം,മധുമയം,
മനോഹരമീ മലയാളം.
ഇളംകാറ്റു പോല്‍, സൌമ്യം
തെളിനീരുപോല്‍ ,ശുദ്ധം
പദസമ്പന്നം,ഭാവമോഹിതം.
ക്ഷരമില്ലാത്തതക്ഷരങ്ങള്‍,
ക്ഷയമില്ലവയ്ക്കൊരിക്കലും,
ശരിതെറ്റുകളറിഞ്ഞേ,
വാക്കുകളുരിയാടാവൂ,
അര്‍ത്ഥം തിരഞ്ഞേ,
വാക്യങ്ങളെഴുതാവൂ.
പതിരെല്ലാം നീക്കിയെടുത്ത്,
അക്ഷര നെന്മണികള്‍ ചേര്‍ത്തുണ്ടാക്കൂ
കരുത്തേറും,ഇമ്പമേറും വാചകങ്ങള്‍.
''ആന പുറത്ത് കയറി! ''
കുട്ടികാലം നല്ലത്!'',
അല്ലല്ലിവ,പിഴവാണേ.
''ആനപ്പുറത്ത് കയറി,
കുട്ടിക്കാലം നല്ലത്''
അതേയിവ ശരിയാണേ.
തൊടാം,തലോടാം,
മുത്തം നല്‍കാം, പുണരാം
രത്നമാല ചാര്‍ത്താം.
വന്ദിക്കാം, മാതാവിനെ.
............................................
No comments:
Post a Comment