Monday, 27 July 2015

എഴുത്തുകാരി പി.വത്സല

നേര്‍ സത്യങ്ങള്‍!
എഴുത്തുകാരി പി.വത്സലയുടെ താഴെയുള്ള വാചകങ്ങളില്‍ ഒളിഞ്ഞുകിടക്കും യഥാര്‍ത്ഥ വസ്തുത തെളിവെള്ളം പോലെ ഉള്‍ക്കൊള്ളാം.
മുന്‍പ്,പലവട്ടം എഴുതിയത് തന്നെ.
കേരളത്തില്‍, ഏതെങ്കിലും
മുന്നണിയുടെയോ,സംഘടനകളുടെയോ,
രാഷ്ട്രീയക്കാരുടെയോ ഒത്താശയില്ലാതെ സാഹിത്യ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാനോ,
പുരസ്കാരങ്ങള്‍ ലഭിക്കാനോ സാധ്യതയില്ല.
നിഷ്പക്ഷ എഴുത്തുകള്‍ക്ക് സ്ഥാനവുമില്ല.!
ഇപ്പോള്‍,
കോര്‍പ്പറേറ്റ് കോടീശ്വരന്മാരുടെ സഹായത്തോടെയാണ് മീഡിയ പ്രവര്‍ത്തിക്കുന്നതെന്ന്, വളച്ചൊടിച്ചു വരുന്ന ,വാര്‍ത്തകളില്‍ നിന്ന് മനസ്സിലാക്കാം.
അങ്ങനെയാണ്,
ഈയുള്ളവളുടെ ,കഥകളും,കഥാപുസ്തകങ്ങളും പൊതുജന മദ്ധ്യത്തില്‍ എത്താത്തത്!
മുന്‍പ്
എം.ടി.എന്‍.വി.കൃഷ്ണവാരിയര്‍ ,എസ്..ജയചന്ദ്രന്‍ നായര്‍ തുടങ്ങിയ മഹത്തുക്കള്‍ നല്ല രചനകള്‍ ഉടന്‍ പ്രസിദ്ധീകരിക്കും.
ഇപ്പോള്‍,?
സ്വാര്‍ത്ഥ താല്പ്പര്യങ്ങള്‍ മാത്രമാണ് ,
ഫലം,?
നിറയെ അക്ഷരത്തെറ്റുകള്‍ മാത്രമുള്ള കൃതികള്‍ വരെ വെളിച്ചം കാണുന്നു!
സര്‍ക്കാര്‍ അവാര്‍ഡുകള്‍ക്ക് എന്തിനു
അക്കാദമികളില്‍ പോലും ശിപാര്‍ശ വേണമെന്ന് വ്യക്തമായി അറിയാം.
മുന്‍പ്,തിരുവനന്തപുരത്ത്
വിശ്വ മഹാ മലയാള സമ്മേളനം നടക്കുമ്പോള്‍,
പ്രസിദ്ധ ചരിത്രാഖ്യായികകാരന്‍ സി.വി.രാമന്‍ പിള്ളയ്ക്ക് പകരം,നോബല്‍ സമ്മാന ജേതാവ്
സി.വി.രാമന്‍റെ പ്രതിമ സ്ഥാപിച്ച ''ജ്ഞാനികളുടെ '' കാര്യം,ഇവിടെ
എഴുതിയത് ഓര്‍ക്കുക.
ഇടതുപക്ഷ ചിന്താഗതിക്കാരിയായ പി.വത്സലയ്ക്ക്
സാഹിത്യ രംഗത്ത് നിരവധി അവസരങ്ങള്‍ തുറന്നു കിട്ടിയതും
അവര്‍ കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരിയായത്‌ കൊണ്ടെന്ന് കേട്ടിട്ടുണ്ട്.
എന്തായാലും ,
പി.വത്സല ഹിന്ദുവായി ജീവിക്കാന്‍ അര്‍ഹതയുണ്ടെന്നു വെളിപ്പെടുത്തിയതിന് നന്ദി.
കെ.എം.രാധ
.........................................................................................................................കോഴിക്കോട്‌ :
സി.പി.എമ്മിനെതിരേ ആഞ്ഞടിച്ച്‌ പ്രശസ്‌ത സാഹിത്യകാരി പി. വത്സല. മഞ്ചേരിയില്‍ ബാലഗോകുലം സംസ്‌ഥാന സമ്മേളനത്തില്‍ പ്രസംഗിച്ചതിനെതിരേ ചില സി.പി.എം.സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രതികരിച്ചതോടെയാണു സി.പി.എമ്മിനെ കടുത്ത ഭാഷയില്‍ വത്സല വിമര്‍ശിച്ചത്‌.
സി.പി.എമ്മിനു അടിമകളായ എഴുത്തുകാരെയാണു വേണ്ടതെന്നും അതിനു തന്നെ കിട്ടില്ലെന്നും അവര്‍ വ്യക്‌തമാക്കി.
ബാലഗോകുലം സമ്മേളനത്തില്‍ കുട്ടികളുടെ പരിപാടി എന്ന നിലയ്‌ക്കാണു താന്‍ സംബന്ധിച്ചതെന്നു കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ ജേതാവായ വത്സല പറഞ്ഞു.
അവിടെ ചെന്നപ്പോള്‍ ധാരാളം രക്ഷിതാക്കള്‍ ഉണ്ടായിരുന്നു. കേട്ടുമടുത്ത ചില കാര്യങ്ങള്‍ പറയണമെന്നു തോന്നി.
ഹിന്ദു എന്ന വാക്ക്‌ പറയുന്നതുതന്നെ ചിലര്‍ക്ക്‌ അലര്‍ജിയാണിവിടെയെന്നു പ്രസംഗത്തില്‍ താന്‍ പറഞ്ഞിട്ടുണ്ട്‌.
അതില്‍ ഉറച്ചുനില്‍ക്കുന്നു.
ഹിന്ദുവിനെക്കുറിച്ചു പറയുന്നവനെ ബി.ജെ.പിക്കാരനായി മുദ്രകുത്തുകയാണ്‌.
പല പൊതുസമ്മേളനങ്ങളിലും താന്‍ സംബന്ധിച്ചിട്ടുണ്ട്‌. അതിലൊന്നുമാത്രമാണ്‌ ബാലഗോകുലത്തിന്റേത്‌.
വിവിധ മാനേജ്‌മെന്റുകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ സാംസ്‌കാരിക സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്‌.
അതിനുള്ള യോഗ്യതയും തനിക്കുണ്ട്‌. ആരുടെയും കാരുണ്യം കൊണ്ടല്ല താന്‍ എഴുത്തുകാരിയായത്‌.
തനിക്കു ഒട്ടേറെ അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്‌. ഒന്നും സി.പി.എം.ഭരണത്തില്‍ നല്‍കിയതല്ല.
എല്ലാം യു.ഡി.എഫ്‌. ഭരിക്കുമ്പോള്‍ ലഭിച്ചതാണ്‌.
സാഹിത്യ അക്കാദമിയുടെ അവാര്‍ഡ്‌ ലഭിച്ചതും യു.ഡി.എഫ്‌. ഭരണത്തില്‍ ഇരിക്കുമ്പോഴാണ്‌.
കേരള സാഹിത്യ അക്കാദമി ചെയര്‍മാനായത്‌ സി.പി.ഐയുടെ നോമിനിയായാണ്‌.
എസ്‌.പി.സി.എസില്‍ അംഗമായിരുന്നത്‌ കോണ്‍ഗ്രസുകാരുടെ ശിപാര്‍ശയിലാണെന്നും വത്സല പറഞ്ഞു.
നരേന്ദ്രമോഡി ഇന്ത്യന്‍ ഭരണനേതൃത്വം കണ്ട രണ്ടാമത്തെ ചാണക്യനാണ്‌. മോഡി അധികാരത്തില്‍ വരുന്നതുവരെ ഇന്ത്യന്‍ ഭരണരംഗം വന്‍ മാഫിയകളുടെ ശൃംഖലയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.
മോഡി വന്നശേഷം അതു തകര്‍ക്കാനുള്ള ശ്രമമാണു നടക്കുന്നത്‌
.അയല്‍ രാജ്യങ്ങളുമായുള്ള അകല്‍ച്ച അകറ്റി സൗഹൃദ അന്തരീക്ഷം സൃഷ്‌ടിക്കാന്‍ മോഡിക്കു കഴിഞ്ഞു.
മതേതരം എന്നൊരു നിലപാട്‌ ഇല്ലെന്നാണു തന്റെ അഭിപ്രായം. മതമില്ലാതെ മനുഷ്യനു സമൂഹത്തോട്‌ ഇണങ്ങി ജീവിക്കാന്‍ കഴിയില്ല.
മതേതരത്വത്തിന്റെ മുഖംമൂടിയണിഞ്ഞവര്‍ മക്കളുടെ വിവാഹം വന്നാല്‍ ഇന്റര്‍നെറ്റിലും പത്രങ്ങളിലുമെല്ലാം പരസ്യം ചെയ്‌ത്‌ സ്വന്തം മതക്കാരെയാണു കണ്ടുപിടിക്കുന്നത്‌.
പ്രേമവിവാഹങ്ങള്‍ മാത്രമാണ്‌ ഇതിനൊരപവാദം.
തനിക്കു മതം വേണമെന്നു തോന്നിയിട്ടില്ല.
തോന്നിയാല്‍ ഹിന്ദുമതത്തില്‍ ഉറച്ചുനില്‍ക്കും.
താനൊരു ഹിന്ദുവാണ്‌.
ഹിന്ദുവായി ജീവിക്കാന്‍ തനിക്ക്‌ അര്‍ഹതയുണ്ടെന്നും അവര്‍ വ്യക്‌തമാക്കി

No comments:

Post a Comment