106,018 Views
അടൂരിൽ 241 കുടുംബങ്ങൾ ബിജെപിയിൽ ചേർന്നു എന്ന വാർത്തയ്ക്കൊപ്പമുണ്ടായിരുന്ന ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന വാദവുമായി ചില പേജുകളും വ്യക്തികളും സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട് . ഇത് തീർത്തും തെറ്റാണ് . ജനം ടിവി റിക്കോർഡ് ചെയ്ത വീഡിയോയിൽ ഉള്ള ചിത്രം തന്നെയാണ് ഞങ്ങൾ ഉപയോഗിച്ചിട്ടുള്ളത് .
ജനം ടിവിയുടെ വർദ്ധിച്ചു വരുന്ന ജനപിന്തുണ ആരെയൊക്കെയോ ഭയപ്പെടുത്തുന്നു എന്നതിന്റെ ലക്ഷണങ്ങളാണിതെന്ന് ഞങ്ങൾ സന്തോഷത്തോടെ മനസ്സിലാക്കുന്നു . കേരളത്തിന്റെ മാദ്ധ്യമക്കണ്ണുകൾ ഇതുവരെ കണ്ടെത്താതിരുന്ന പല വാർത്തകളും സംഭവങ്ങളും ജനങ്ങളിലേക്കെത്തുന്നതിൽ അസഹിഷ്ണുത പൂണ്ടവരാണ് ഇത്തരം പ്രചാരണങ്ങൾ നടത്തുന്നത് .
മാത്രമല്ല ജനം ടിവിയുടെ യഥാർത്ഥ ലോഗോ ഉപയോഗിച്ച് കൊണ്ട് ഞങ്ങൾ നൽകാത്ത വാർത്തകൾ ഫോട്ടോഷോപ്പ് ചെയ്ത് ചിലർ പ്രചരിപ്പിക്കുന്നതും കണ്ടിരുന്നു . ഇത് തീർത്തും നിയമവിരുദ്ധമാണ് . ഈ പ്രവണത തുടർന്നാൽ രാജ്യത്ത് നിലനിൽക്കുന്ന നിയമമനുസരിച്ച് മുന്നോട്ടു പോകാൻ ഞങ്ങൾ നിർബന്ധിതരാകേണ്ടി വരുമെന്ന് സ്നേഹപൂർവം അറിയിക്കുന്നു.
മാന്യ പ്രേക്ഷകർ ഇതുവരെ നൽകിയ പിന്തുണയ്ക്കും വിമർശനങ്ങൾക്കും നിർദ്ദേശങ്ങൾക്കും നന്ദി അറിയിച്ചുകൊണ്ട് അടൂരിൽ ബിജെപിയിലേക്ക് വന്നവർക്ക് നൽകിയ സ്വീകരണത്തിന്റെ വീഡിയോ ഈ പോസ്റ്റിനൊപ്പം നൽകുന്നു .
No comments:
Post a Comment