Monday 27 July 2015

മതേതരത്വം കളിക്കുന്നവര്‍

പട്ടിണിയും ,ജാതീയമായ അടിമത്തവും ഇല്ലാതാക്കി
 ഹിന്ദുക്കള്‍ ഒരുമിച്ച് 
അവര്‍ക്ക് അവകാശപ്പെട്ടതെല്ലാം എണ്ണിയെണ്ണി വാങ്ങേണ്ട സമയത്ത്,
മതേതരത്വം കളിക്കുന്ന, 
ഹിന്ദുസമുദായ ആചാര്യന്‍മാരെന്ന് സ്വയം നടിക്കുന്നവരിലേക്ക്,ക്ഷേത്രംഅധികാരികള്‍ താഴരുത്..
ആ നേരം, കിടക്കാന്‍ വീടില്ലാതെ,, ഭക്ഷണം കിട്ടാതെ,കടക്കെണി, തൊഴില്‍ ലഭിക്കാതെ ,ആത്മഹത്യയിലേക്ക് സ്വയം ചാടുന്നവരെ
രക്ഷിക്കനെങ്കിലും ശ്രമിക്കുക,
കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നാമമാത്ര ആത്മഹത്യകള്‍!

ഹൈന്ദവ സമൂഹത്തിലോ?
ലജ്ജയില്ലാത്ത ഹൈന്ദവ സമൂഹമേ!
ചിന്തിക്കൂ
.ലോകത്ത് ,ആരും ആത്മഹത്യ ചെയ്യരുതെന്നാണ്പ്രാര്‍ത്ഥന.
കെ.എം.രാധ
...........................................................................................
'സവര്‍ണഹിന്ദുക്കളുടെ അയിത്തവും ദ്രോഹവും മൂലം അവര്‍ണര്‍ മതംമാറിയെന്നാണ് ശ്രീമാന്‍ പവ്വത്തിലിനെപ്പോലുള്ളവര്‍ ഇന്നും വാദിക്കുന്നത്. (അയിത്തത്തിനുള്ള പരിഹാരം ക്രിസ്ത്യാനിയാകുകയാണെന്നു പറയുന്ന വിവരക്കേടിന് മറുപടി പറയുന്നില്ല.) മാത്രമല്ല, തകര്‍ന്ന ബ്രാഹ്മണ ഗൃഹങ്ങളും യുക്തിവാദിയായി വിഗ്രഹംവരെ മോഷ്ടിച്ചുവില്‍ക്കുന്ന നമ്പൂതിരി യുവാക്കളും പട്ടിണിമൂലം മാനംവില്‍ക്കുകയും അന്യമതസ്ഥന്റെ പുറകെ ഇറങ്ങിപ്പോവുകയും ചെയ്യുന്ന അന്തര്‍ജനങ്ങളുമൊക്കെ പഴയകാല സിനിമ-നാടക-നോവലുകളിലെ സ്ഥിരം പ്രമേയമായിരുന്നു. ഇക്കഥകളെല്ലാം മറന്ന്, ഭക്തജനങ്ങള്‍ ക്ഷേത്രാഭിവൃദ്ധിക്കുവേണ്ടി ജീവന്‍കളഞ്ഞു പരിശ്രമിക്കുന്ന ഇന്നേരത്ത് അന്യന്റെ ചെപ്പടി വിദ്യയ്ക്ക് വീണ്ടും തലവച്ചുകൊടുക്കണോ പ്രിയ ബ്രാഹ്മണ സഹോദരങ്ങളേ!''
ജന്മഭൂമി:
ആഹാ! എന്തൊരു മതേതരത്വം? മാര്‍ ഈവാനിയോസിന്റെ പട്ടം സെയ്ന്റ് മേരീസ് പള്ളിയിലെ കബറിടത്തിലേക്ക് റാന്നി പെരിനാട് കുരിശുമല (ഹിന്ദുക്കള്‍ക്ക് ശബരിമലയുള്ളതുകൊണ്ട് ഞങ്ങള്‍ക്കും...
JANMABHUMIDAILY.COM|BY ജന്മഭൂമി

ആഹാ! എന്തൊരു മതേതരത്വം? 
മാര്‍ ഈവാനിയോസിന്റെ പട്ടം സെയ്ന്റ് മേരീസ് പള്ളിയിലെ കബറിടത്തിലേക്ക് റാന്നി പെരിനാട് കുരിശുമല (ഹിന്ദുക്കള്‍ക്ക് ശബരിമലയുള്ളതുകൊണ്ട് ഞങ്ങള്‍ക്കും എന്തെങ്കിലുമൊരു മല വേണമല്ലോ?)
 ദേവാലയത്തില്‍നിന്ന് ആരംഭിച്ച തീര്‍ത്ഥാടന പദയാത്രയ്ക്ക് അയ്യപ്പസേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ വടശ്ശേരിക്കര ചെറുകാവില്‍ ക്ഷേത്രത്തില്‍വച്ച് നിറപറയും നിലവിളക്കുമൊരുക്കി സ്വീകരണം കൊടുത്തുവത്രേ. മാത്രമോ? 
പദയാത്രയുടെ ഉദ്ഘാടകനായ കത്തോലിക്കാ ബാവക്ക് മേല്‍ശാന്തിയുടെ വകയായി പൊന്നാടയണിയിക്കിലും. മതേതരത്വം പൂത്തുലഞ്ഞ് പള്ളീലച്ചന്മാരെ ക്ഷേത്രകാര്യദര്‍ശികളാക്കട്ടെ. 
പക്ഷേ ഇത്തരം കോപ്രായങ്ങള്‍ വിഴുങ്ങാന്‍ മടിയുള്ള ‘വര്‍ഗീയ വാദി’കള്‍ക്കു പറയാനുള്ളതു കൂടി ദയവായി കേട്ടാലും.
 ‘മാസ്സ് കണ്‍വെര്‍ഷന്‍’ എന്നു കേട്ടിട്ടുണ്ടോ? 
ഇല്ലെന്നറിയാം. കാരണം, അന്തിത്തിരിയ്ക്കുപോലും വകയില്ലാതെ അന്ധവിശ്വാസത്തിന്റെ കൂത്തരങ്ങുകള്‍ എന്നു പഴികേട്ട അമ്പലങ്ങളെ ഇന്നാട്ടിലെ പറയനും പുലയനും ഈഴവനുമടക്കമുള്ള 
നാനാജാതി ഹിന്ദുക്കള്‍ ചേര്‍ന്ന് ലക്ഷദീപ പ്രഭയിലേക്ക് എത്തിച്ചപ്പോള്‍ അതു മുതലെടുത്ത് അവിടെ മെത്രാനും ബാവായ്ക്കും പെന്തിക്കുസ്തി ഒരുക്കുന്നവര്‍ക്ക് മാസ്സ് കണ്‍വെര്‍ഷനെക്കുറിച്ചു പഠിക്കാന്‍ എവിടെ നേരം? 
എങ്കിലും പറയാം: ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഭാരതത്തിലെ ഒബിസി ഹിന്ദുക്കളെയും മുസ്ലിങ്ങളെയും വന്‍തോതില്‍ മതംമാറ്റാന്‍ റോമിലെ കത്തോലിക്കാസഭ തീരുമാനിച്ചു.
 മാസ്സ് കണ്‍വെര്‍ഷന്‍ അഥവാ ‘കൂട്ടമതംമാറ്റമേള’ എന്നു പേരിട്ട ഈ നീചകൃത്യത്തിന് വഴിയൊരുക്കാന്‍ കേരളത്തില്‍നിന്നൊരു ക്രിസ്ത്യാനിയെ വത്തിക്കാന് കോടാലിക്കൈയായി കിട്ടി. 
ആ മഹാനാണ് തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പായിരുന്ന മാര്‍ ഈവാനിയോസ് എന്ന പി.റ്റി.വര്‍ഗീസ്. 
കോട്ടയം എംഡി സെമിനാരി സ്‌കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന ഗീവര്‍ഗീസ് പിന്നീട് ഡെന്മാര്‍ക്കുകാര്‍ മതപരിവര്‍ത്തനത്തിനായി ഭാരതത്തില്‍ സ്ഥാപിച്ച സെറാമ്പൂര്‍ കോളേജില്‍ അദ്ധ്യാപകനായി ചേരുകയും കൂടുതല്‍ പയറ്റിത്തെളിഞ്ഞ് കേരളത്തില്‍ തിരിച്ചെത്തുകയും ചെയ്തു. കന്യാസ്ത്രീകള്‍ക്കും പട്ടക്കാര്‍ക്കും ഭവന്‍, ആശ്രമം മുതലായ ഹൈന്ദവനാമങ്ങളില്‍ നാടുനീളെ കോണ്‍വെന്റുകള്‍ തട്ടിക്കൂട്ടിയ ഗീവര്‍ഗീസ് പില്‍ക്കാലത്ത് മാതൃസഭയുമായി ഉടക്കി റോമിലെത്തി വത്തിക്കാന്റെ സഹായം തേടി. 
ഭാരതത്തിലെ ഹിന്ദുക്കളെ കുരിശില്‍ തറയ്ക്കാന്‍ തല പുകച്ചിരുന്ന വത്തിക്കാന്‍ ഗീവര്‍ഗീസിനെ തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പാക്കി കേരളത്തിലേക്ക് പറഞ്ഞുവിട്ടു.
 അദ്ദേഹമത്രേ മാര്‍ ഈവാനിയോസ്. പഴയ മലങ്കരസഭയെ പിളര്‍ത്തി ഗീവര്‍ഗീസ് സ്ഥാപിച്ച വത്തിക്കാന്‍ സഭയാണ് അന്ത്യോഖ്യന്‍ റീത്ത് അഥവാ സീറോ മലങ്കര റീത്ത് എന്ന മലങ്കര സിറിയന്‍ കത്തോലിക്കാസഭ. 16-ാം നൂറ്റാണ്ടില്‍ ഫ്രാന്‍സിസ് സേവ്യര്‍ എന്ന കൊടുംമതഭ്രാന്തനും 19-ാം നൂറ്റാണ്ടില്‍ ബ്രിട്ടനിലെ പ്രെസ്ബിറ്റീരിയന്‍ (പൂര്‍വിക ക്രൈസ്തവ)സഭയും ഭാരതത്തിന്റെ വടക്കുമുതല്‍ തെക്കേയറ്റംവരെ നടത്തിയ മതപരിവര്‍ത്തന പടയോട്ടത്തില്‍ ഇന്ത്യന്‍ തീരപ്രദേശങ്ങളിലെ ധീവരരും മുസ്ലിങ്ങളും പാഴ്‌സികളും ലത്തീന്‍ കത്തോലിക്കരായി മതംമാറ്റപ്പെട്ടിരുന്നു.
 ഇരുപതാം നൂറ്റാണ്ടില്‍ മാര്‍ ഈവാനിയോസിനെപ്പോലുള്ളവരെ മുന്നില്‍ നിര്‍ത്തി വത്തിക്കാന്‍ നടത്തിയ മാസ്സ് കണ്‍വേര്‍ഷനില്‍ കന്യാകുമാരിവരെയുള്ള കടപ്പുറത്തെ ധീവരര്‍ വീണ്ടും തകര്‍ന്നടിഞ്ഞു. ഈഴവര്‍ക്കും വിശ്വകര്‍മജര്‍ക്കും ഉന്നതജാതി ഹിന്ദുക്കള്‍ക്കും പുറമെ മുസ്ലിങ്ങളും കൊന്തയിടീക്കപ്പെട്ട മാസ്സ് കണ്‍വേര്‍ഷന്റെ ഭീകരതയെപ്പറ്റി ഹമീദ് ചേന്ദമഗംലൂരിനെയും കാരശ്ശേരി മാഷിനെയും പോലുള്ള എഴുത്തുകാര്‍ അറിയാതിരിക്കാന്‍ വഴിയില്ല.
 പകലോമറ്റം, ശങ്കരപുരി, കൗളി, കാളിയാങ്കല്‍ കഥകള്‍, നിരണം കുരിശ്-പത്തില്ലം പോറ്റി കഥകള്‍, നപ്താലി ഗോത്ര ക്രിസ്ത്യന്‍ കഥ, ശ്രീപദ്‌നാഭ ക്ഷേത്രം തന്ത്രി തരണനല്ലൂര്‍-മാര്‍ ദീവാനിയോസ് ഏറ്റുമുട്ടല്‍ എന്നിങ്ങനെ ബ്രാഹ്മണര്‍ തലമുറകളോളം തലകുനിക്കേണ്ട നുണക്കഥകള്‍ കേരളത്തിലെ ക്രിസ്ത്യാനികള്‍ പടച്ചുവച്ചിട്ടുണ്ട്. സവര്‍ണഹിന്ദുക്കളുടെ അയിത്തവും ദ്രോഹവും മൂലം അവര്‍ണര്‍ മതംമാറിയെന്നാണ് ശ്രീമാന്‍ പവ്വത്തിലിനെപ്പോലുള്ളവര്‍ ഇന്നും വാദിക്കുന്നത്. (അയിത്തത്തിനുള്ള പരിഹാരം ക്രിസ്ത്യാനിയാകുകയാണെന്നു പറയുന്ന വിവരക്കേടിന് മറുപടി പറയുന്നില്ല.) മാത്രമല്ല, തകര്‍ന്ന ബ്രാഹ്മണ ഗൃഹങ്ങളും യുക്തിവാദിയായി വിഗ്രഹംവരെ മോഷ്ടിച്ചുവില്‍ക്കുന്ന നമ്പൂതിരി യുവാക്കളും പട്ടിണിമൂലം മാനംവില്‍ക്കുകയും അന്യമതസ്ഥന്റെ പുറകെ ഇറങ്ങിപ്പോവുകയും ചെയ്യുന്ന അന്തര്‍ജനങ്ങളുമൊക്കെ പഴയകാല സിനിമ-നാടക-നോവലുകളിലെ സ്ഥിരം പ്രമേയമായിരുന്നു.
 ഇക്കഥകളെല്ലാം മറന്ന്, ഭക്തജനങ്ങള്‍ ക്ഷേത്രാഭിവൃദ്ധിക്കുവേണ്ടി ജീവന്‍കളഞ്ഞു പരിശ്രമിക്കുന്ന ഇന്നേരത്ത് അന്യന്റെ ചെപ്പടി വിദ്യയ്ക്ക് വീണ്ടും തലവച്ചുകൊടുക്കണോ 
പ്രിയ ബ്രാഹ്മണ സഹോദരങ്ങളേ! അതുപോലെ, മാര്‍ ഈവാനിയോസ് ‘തിരുമേനി’യുടെ തീര്‍ത്ഥാടനത്തിന്റെ തിരക്കിനിടയില്‍ അയ്യപ്പസ്വാമിയുടെ കാര്യങ്ങള്‍കൂടി ഏറ്റെടുക്കുന്നത് അയ്യപ്പസേവാ സംഘത്തിന് ബുദ്ധിമുട്ടാവില്ലേയെന്നും ആശങ്കയുണ്ട്!
ജന്മഭൂമി: http://www.janmabhumidaily.com/news304022

No comments:

Post a Comment