Friday 31 July 2015

വോട്ടുകള്‍

രാഹുല്‍ യു പി അയച്ച താഴെയുള്ള പോസ്റ്റിനുള്ള മറുപടി.?
ഇന്ത്യയില്‍.കേരളത്തില്‍ മതങ്ങള്‍ക്ക് ,ഭരണവുമായി ബന്ധമുണ്ട്.
ഇല്ലെന്ന് ഭാവിക്കുന്നവര്‍ കപട മതേതരര്‍.
തിരഞ്ഞെടുപ്പ് കാലത്ത്,വിവിധ ജാതിമത വര്‍ഗ്ഗ സംഘടനകളുടെ ചുമതലക്കാരെ
രാഷ്ട്രീയക്കാര്‍
തലയില്‍ മുണ്ടിട്ടും അല്ലാതെയും
അരമന,പള്ളി,ആസ്ഥാനങ്ങളില്‍ കയറിയിറങ്ങുന്നത് നിത്യകാഴ്ച.!
നിലവിളക്ക് കൊളുത്താന്‍ ഇഷ്ടമില്ലാത്തവരെ അക്കാര്യത്തില്‍ നിര്‍ബന്ധിക്കരുത് എന്നാണ് അഭിപ്രായം.
പിന്നെ,
ഹിന്ദുക്കള്‍ അടങ്ങുന്ന കേരളീയര്‍ എന്തിന് ഹിന്ദുക്കളെ തള്ളിപ്പറയുന്നവര്‍ക്ക് വോട്ടുകള്‍ കൊടുക്കണം?
നിങ്ങളെ ആരെയെങ്കിലും ബലമായി പിടിച്ചു കെട്ടി
തികഞ്ഞ മതേതരന്മാരും,രാഷ്ട്ര ഭക്തരുമായ കോണ്ഗ്രസ്, മുസ്ലിംലീഗ്,
കേരള കോണ്ഗ്രസ്,
ഇടതുപക്ഷം എന്നിവര്‍
'ഞങ്ങള്‍ക്ക് നിങ്ങളുടെ വോട്ടുകള്‍ വേണം' എന്ന് നിര്‍ബന്ധിച്ച് ,പോളിംഗ് ബൂത്തിലേക്ക് കൊണ്ട് പോയോ?
ഇല്ലല്ലോ.?
ബിജെപി മതവര്‍ഗ്ഗീയ പാര്‍ട്ടിയായതു കൊണ്ട് തല്‍ക്കാലം അവരെപ്പറ്റി ഒന്നും എഴുതുന്നില്ല.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട്ടെ നിയോജകമണ്ഡലത്തില്‍ എം.കെ.മുനീര്‍ വെറും 1500 votes ന് വിജയിച്ചു.
അതില്‍,ഒരു വോട്ട് എന്റെതാണ്.
ഇപ്പോള്‍,
ശരിയായ കാരണങ്ങള്‍ ഉള്ളില്‍ തോന്നിയത് കൊണ്ട്
ചിന്തകള്‍ ,വീക്ഷണങ്ങള്‍ മാറിയെങ്കിലും!.
മന്ത്രി എം.കെ.മുനീറിന്
എന്നെ ആരും ഭീഷണിപ്പെടുത്തിയിട്ടല്ല വോട്ട് കൊടുത്തത്.!
രാഷ്ട്രീയ പാര്‍ട്ടികളല്ല,

വ്യക്തികളാണ് തീരുമാനിക്കേണ്ടത്.
രാഹുല്‍,ആ പേടിപ്പെടുത്തുന്ന ഫോട്ടോ വേണ്ട.
ഇല്ലെങ്കില്‍ ,എന്നില്‍ നിന്ന് മറുപടി കിട്ടില്ല.
കെ.എം.രാധ

No comments:

Post a Comment