Monday, 27 July 2015

പ്രിയപ്പെട്ട വി.എം.സുധീരാ

പ്രിയപ്പെട്ട വി.എം.സുധീരാ
തെറ്റിദ്ധരിക്കരുത്.
നില്ക്കാനുള്ള കള്ളി-സ്ഥലം -നഷ്ടപ്പെട്ടവരുടെ വേദന കൂടിയാണ് അറിയാതെ താങ്കളിലെത്തിയത്?
യുഡിഎഫ് ഭരണ സംവിധാനത്തിന്,
കേരളത്തില്‍ കള്ളനോട്ടുകള്‍,മയക്കുമരുന്ന്, 
അനധികൃത പൊന്നു കച്ചവടം ,
വിദേശ നിര്‍മ്മിത കാര്‍ കടത്ത് തകൃതിയായി നടക്കുന്നുവെന്നറിയാമല്ലോ.
ആ ഒരു സംവിധാനത്തിലേക്ക് ,പ്രൊഫെഷണല്‍ ഉള്‍പ്പെടെയുള്ള പൊതുവിദ്യാഭ്യാസ മേഖലയെക്കൂടി വലിച്ചിഴച്ചു കെട്ടിയത് ഉചിതമായോ?.
ലക്ഷങ്ങള്‍ കൊടുത്തു കൊണ്ട് പ്രൊഫെഷണല്‍ കോളേജുകളില്‍ സീറ്റുകള്‍ വാങ്ങുന്ന കുട്ടികള്‍,
കുത്തിയിരുന്നു പഠിക്കേണ്ടതിനു പകരം കോപ്പിയടിച്ച് ജയിക്കാനുള്ള സംവിധാനങ്ങള്‍ കൂടി
ഒരുക്കുന്ന നിങ്ങളെപ്പോലുള്ളവര്‍ ഒരു കാര്യം ഓര്‍ക്കുക.
യഥാര്‍ത്ഥ ബുദ്ധിയുള്ള തലച്ചോറുകള്‍ വഴിയാധാരമാവുകയാണ്.
മാത്രമോ?
കോഴിക്കോട് സര്‍വകലാശാലയില്‍ വ്യാപകമായി മാര്‍ക്ക് തട്ടിപ്പുകള്‍!
വെറും,ഡിഗ്രിക്കാരനും,ബിബിഎ ക്കാരനും മെഡിക്കല്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍!
ഓര്‍ക്കുക..
20 years മുന്‍പ്,
പ്രൊഫെഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് വാര്‍ത്തെടുക്കപ്പെട്ട ചെറുപ്പക്കാരുടെ കഴിവും,
ഇപ്പോഴത്തെ തലമുറയുടെതും. കൂടി ഒത്തുനോക്കുക.
ഫേയ്സ്ബുക്കും,ട്വിറ്റര്‍,വാട്ട്സ് അപ്പ് മാത്രമല്ല,
രോഗം എന്തെന്ന് കണ്ടുപിടിച്ചു ചികിത്സ നിര്‍ദ്ദേശിക്കാന്‍ എത്ര പേര്‍ സമര്‍ത്ഥരെന്നും പരിശോധിക്കുക.
ശ്രീ സുധീരന്‍,
എങ്ങനെയാണ്,
മുവാറ്റുപുഴ ആശുപത്രിയില്‍ (എന്ന് ഓര്‍മ്മ)കാലിലെ മുഴ എടുക്കേണ്ടതിനു പകരം,ഒരു ആണ്‍ കുഞ്ഞിന്‍റെ ജനനേന്ദ്രിയം പിഎസ് സി വഴി തിരഞ്ഞെടുക്കപ്പെട്ട ഡോക്ടര്‍ മുറിച്ചു കളഞ്ഞത്?
എന്തുകൊണ്ട്,
ആ ഭിഷഗ്വരനെ പിരിച്ചുവിട്ടില്ല?
മയക്കുമരുന്ന് സേവിക്കുന്ന യുവ ഡോക്ടര്‍മാര്‍- എന്‍ജിനീയര്‍മാരുടെ എണ്ണം കൂടി വരുന്നു.!
ഇവര്‍ക്ക് തൊഴിലിനോട് എത്ര ആത്മാര്‍ത്ഥതയുണ്ടാകും?
നമുക്ക് ''വ്യാപം ,ഗുജറാത്ത് ലഹളകള്‍ക്കു '''മാത്രം വമ്പിച്ച വാര്‍ത്താ പ്രാധാന്യം നല്‍കിയാല്‍ മതിയോ.?
രാജ്യത്തെ നിയമം അനുസരിക്കാന്‍ വയ്യാത്തവര്‍ പരീക്ഷകള്‍ എഴുതരുത്.
നിയമങ്ങള്‍ ഇല്ലാത്ത രാജ്യങ്ങളില്‍ പോയി പരീക്ഷകള്‍ എഴുതാമല്ലോ.
ചിന്തിക്കുക.
കേരളത്തില്‍ യുഡിഎഫിന്റെ പോക്ക് ശരിയല്ല.

No comments:

Post a Comment