Monday 27 July 2015

കള്ളപ്പണം പിടിച്ചെടുക്കുക.

കേന്ദ്ര സര്‍ക്കാര്‍ 
എത്രയുംവേഗം കേരളമടക്കമുള്ള എല്ലാ സംസ്ഥാനങ്ങളിലെയും കള്ളപ്പണം പിടിച്ചെടുക്കുക.
പലരും,അതിശയോക്തിയോടെ സൂചിപ്പിക്കുന്ന
ഇന്ത്യക്കാരുടെ പട്ടിണി മാറാന്‍,
''കേരളത്തിലെ ലക്ഷം കോടി അനധികൃത സ്വര്‍ണ്ണം,സ്വത്ത്,പണം കണ്ടുകെട്ടിയാല്‍ മതിയെന്ന''
കാര്യത്തില്‍ സ്വല്പ്പം കഴമ്പുണ്ട്.
സിനിമാതാരങ്ങള്‍,ഫുട്ബോള്‍ രാജാക്കന്മാര്‍ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളെ കൊണ്ട് വന്ന്, പരസ്യ മാമാങ്കം വഴി സ്ഥാപനങ്ങള്‍ക്ക് 
,കോടികളുടെ ആദായമുണ്ടാക്കുമ്പോള്‍,
സഹായം നീട്ടും കൈകളില്‍ ,ഒരിറ്റ് കാരുണ്യം പകരാന്‍ കോടീശ്വരന്മാര്‍ ശ്രമിക്കുമോ?
പെണ്മക്കളുടെ വിവാഹത്തിനോ,
മറ്റു കാര്യങ്ങള്‍ക്കോ
നാലോ,അഞ്ചോ പവന്‍ ആഭരണങ്ങള്‍ കടം വാങ്ങി,
തുക തിരിച്ചടക്കാന്‍ സ്വല്പ്പം വൈകിയാല്‍,
അത് എഴുതിത്തള്ളുന്നത് സുകൃതമെന്ന് കരുതി,
അപ്രകാരം പ്രവര്‍ത്തിക്കാതെ
ഗുണ്ടകളെ വിട്ടു വീട് അക്രമിക്കാന്‍ വരെ ചങ്കൂറ്റം കാണിച്ചു കൊണ്ട്,
ചില കുടുംബങ്ങളെയെങ്കിലും,
ആത്മഹത്യയിലേക്ക് വലിച്ചെറിയാന്‍ മടിയില്ലാത്തവര്‍ക്കിടയിലാണ്,നാം ഇന്ന് ജീവിക്കുന്നത്.
,മനുഷ്യത്വം തീര്‍ത്തും നഷപ്പെടാത്ത കോടീശ്വരന്മാരും(ചിലര്‍) ഉണ്ട്.
അതും,മറക്കുന്നില്ല.
കെ.എം.രാധ

No comments:

Post a Comment