Tuesday, 21 July 2015

രാജ്യസഭ-ലോകസഭ

കേന്ദ്ര ബിജെപി ഗവര്‍മെന്റ്, 
രാജ്യസഭ-ലോകസഭകളില്‍ സക്രിയ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക!
ഓലപാമ്പുകളെ അകലേക്ക്‌ വലിച്ചെറിയുക.

കേന്ദ്ര ബിജെപി സര്‍ക്കാര്‍ രാഷ്ട്ര സുരക്ഷ,
രാഷ്ട്രപുനര്‍നിര്‍മ്മാണം എന്നിങ്ങനെ ഒട്ടനവധി വിഷയങ്ങളില്‍ ക്രിയാത്മക സഹകരണം അപേക്ഷിക്കുമ്പോള്‍
അവയെല്ലാം പുച്ഛത്തോടെ തള്ളി,
ഇരുസഭകളിലും കോലാഹലമുണ്ടാക്കുന്ന ജന പ്രതിനിധികളെ പുറത്താക്കുക.

കേരളത്തിലെ എംപി മാരാണ്
ഇതിനൊക്കെ വേണ്ട എല്ലാ ചാണക്യ സൂത്രങ്ങളും ഓതിക്കൊടുക്കുന്നതെന്ന വാസ്തവം ഇനിയെങ്കിലും മനസ്സിലാക്കുക.
ഒപ്പം,
ലളിത് മോഡി എന്ന ഇരട്ടവേഷക്കാരന്‍ കശ്മലനെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടു വരുമെന്ന് ,
ആ ശകുനിയുടെ
200 കോടി അഴിമതിപ്പണം സര്‍ക്കാരിലേക്ക് മുതല്‍കൂട്ടുമെന്നും ഇരുസഭകള്‍ക്കും ഉറപ്പു നല്‍കുക.
പോരാ,
കോണ്ഗ്രസ് ഭരണ കാലത്ത്
ആരാണ് മുംബൈ ചുട്ടെരിച്ച അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന് ഇന്ത്യയില്‍ നിന്ന് പോകാന്‍
(ദാവൂദിനെ പിടിച്ച പോലീസിനു പെട്ടെന്ന് വന്ന ഫോണ്‍ കാളിന്റെ അടിസ്ഥാനത്തിലാണ്,ദാവൂദിനു രക്ഷപ്പെടാനായത്!) അനുവദിച്ചത്
അവരെ കണ്ടുപിടിക്കുക.
ദാവൂദിനെ മടക്കികൊണ്ടു വരണമെന്നും കോണ്ഗ്രസ് സോണിയ അദ്ധ്യക്ഷയോട് ഇരുസഭകളിലും പ്രസ്താവിക്കുക.
അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയിയോട്
പാകിസ്ഥാന്‍ സഹായത്തോടെ അസമില്‍ കൂട്ടക്കൊല നടത്തിയവരെ എന്ത് കൊണ്ട് നിയമത്തിനു മുന്‍പില്‍ കൊണ്ടുവന്നില്ല എന്നും,.
അതുകാരണം,
രണ്ടു ലക്ഷം പാവങ്ങളെ അഭയാര്‍ത്ഥി ക്യാമ്പിലെത്തിയത്,
അവരെ പുനരധിവസിപ്പിച്ചോ എന്നും
സോണിയാ രാജീവ് നെഹ്‌റുവിനോട് ചോദിക്കുക.
കേരള ത്തിലെ സോളാര്‍,ബാര്‍ കോഴ,
വന്‍ വിലക്കയറ്റം,
ദുരൂഹമരണങ്ങള്‍,
കൊച്ചി തിരുമ്മല്‍ കേന്ദ്രത്തില്‍ നിന്ന് കള്ളനോട്ടുകള്‍ കൊടുത്ത ഇറാനിയെ കേരള മുഖ്യമന്ത്രി രായ്ക്കു രാമാനം രക്ഷപ്പെടുത്തിയത്
ആ മാന്യ ദേഹത്തെ തിരിച്ചു കൊണ്ട് വരാന്‍ ,
പൊതുമരാമത്ത് അഴിമതി ഒക്കെ
എണ്ണിയെണ്ണി ഇരുസഭകളിലും ബിജെപി എംപിമാര്‍ .ചങ്കൂറ്റത്തോടെ ചോദിക്കണം.
കേരളത്തില്‍ സംഭവിച്ച ഇനിയും നൂറുകൂട്ടം കാര്യങ്ങളുണ്ട്.
പിന്നീട്,എഴുതാം.
ലജ്ജയില്ലാത്തവര്‍!
വിദേശ രാഷ്ട്രങ്ങള്‍ ,
ഇന്ത്യന്‍ രാജ്യസഭ-ലോകസഭകളില്‍ സംഭവിക്കുന്നതെന്തും കാണുന്നുണ്ടെന്ന് പോലും ഇവരാരും ഓര്‍ക്കുന്നില്ല.
ഇവരൊക്കെ അഴിച്ചുവിട്ട കള്ള പ്രചരണങ്ങളാണ്
മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയ്ക്ക് ലോകരാഷ്ട്രങ്ങള്‍ വിസ നിഷേധിച്ചതെന്നും മറന്നു കൂടാ.
കെ.എം.രാധ
(PL.PL.Share)
3 Tarun Gogoi(Assam CM)

No comments:

Post a Comment