Tuesday, 21 July 2015

കൃത്രിമ വിലക്കയറ്റം?

കേരള ഭക്ഷ്യ മന്ത്രി അനൂപ്‌ ജേക്കബും,
കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും നട്ടാല്‍ മുളക്കാത്ത കള്ളം പറയുന്നു.!
കേന്ദ്ര സര്‍ക്കാരാണ് വിലക്കയറ്റത്തിനു കാരണമെന്ന്!
സംസ്ഥാന സര്‍ക്കാര്‍ ,കൃത്രിമ വിലക്കയറ്റം ക്ഷണിച്ചുവരുത്തുന്നുവെന്ന ,ഈ താളില്‍ എഴുതിയ വിവരത്തിന് 
ഫുള്‍ മാര്‍ക്ക് സാമ്പത്തിക വിദഗ്ദ്ധ മേരി ജോര്‍ജ്ജ് നല്‍കി .
എങ്ങനെയാണ്?
1ഇന്ന്(20-07-2015)ചാനല്‍ ചര്‍ച്ചയില്‍ ഇന്ധനവില കാരണമല്ല
( അവര്‍,
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ധനവില താഴോട്ടെന്ന്,കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് വെളിപ്പെടുത്തി)
2. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പൊതുവിപണിയില്‍ ഇടപെടുന്നില്ല.
പൊതു വിപണിയിലെ കുത്തകകളാണ് വില നിശ്ചയിക്കുന്നത്
3അക്കാര്യം മനസ്സിലാക്കാന്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറെറ്റ് എടുക്കണ്ട.
കേള്‍ക്കൂ.
കടക്കാര്‍.ഉപഭോക്താക്കളില്‍ നിന്ന്
പലവ്യഞ്ജനം,തുണിത്തരങ്ങള്‍,മരുന്നുകള്‍,എന്തിന് ഇലക്ട്രോണിക് ഉപകരണങ്ങള്‍ വരെ
അവര്‍ക്കിഷ്ടമുള്ള വില ഈടാക്കുന്നു.
ഷോപ്പില്‍ പോയി വാങ്ങുന്നവര്‍ക്ക് കാര്യം മനസ്സിലാകും.
സംസ്ഥാനം,
അന്യസംസ്ഥാന മില്ലുകള്‍ക്ക് സാധനങ്ങള്‍ വാങ്ങിയ വകയില്‍ കൊടുക്കാനുള്ള
കോടികളുടെ കുടിശ്ശിക ഇതുവരെയും അടച്ചുതീര്‍ത്തിട്ടില്ല!
എന്താ,അതും
കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ കുറ്റമാണോ?
മുന്‍മന്ത്രി ക്ലീന്‍ ഇമേജുള്ള ടി .എം.ജേക്കബിന്‍റെ ധൂര്‍ത്ത പുത്രന്‍ അനൂപിന്
സാധാരണക്കാരുടെ,പാവങ്ങളുടെ അരക്ഷിതാവസ്ഥ അറിയണ്ട.
നിയമസഭയില്‍ കൂവാനും,
വി.എം.സുധീരന് ബാര്‍ കോഴ കേസ് ഒതുക്കാനും മാത്രമേ നേരമുള്ളൂ.
കെ.എം.രാധ

No comments:

Post a Comment