Tuesday, 21 July 2015

ക്രൂര വിനോദം നിര്‍ത്തുക.!

സംസ്ഥാന സര്‍ക്കാര്‍ ക്രൂര വിനോദം നിര്‍ത്തുക.!
എവിടെ മൃഗസ്നേഹികളുടെ പ്രതിഷേധ കൂട്ടായ്മ?
ആനകളുടെ കൊമ്പുകള്‍ മുറിച്ച് ഭംഗി കൂട്ടുമെന്ന വ്യാജേന നടത്തുന്ന പേക്കൂത്തുകള്‍ അവസാനിപ്പിക്കുക.
ആനയെ കിടത്തി,ചോരയൊലിക്കുന്ന മുഖത്തു നിന്ന് ,(പച്ചയ്ക്ക്?)കൊമ്പുകള്‍ മുറിച്ചെടുക്കുന്ന അതിഭീകര കാഴ്ച കണ്ട് ഞെട്ടിപ്പോയി.
പേനായ്ക്കള്‍ കുഞ്ഞുങ്ങളെ വീട്ടിനകത്ത് കയറി കടിച്ചു കീറുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോ,
കെപിസിസി പ്രസിഡന്റ് വി.എം.സുധീരനോ കാണുന്നില്ല.!
അവയെ,
കൊല്ലാനോ സൂചി വെച്ച് പേ ഇല്ലാതാക്കാനോ ശ്രമിക്കുന്നില്ല.
നിരത്തുകളിലും ,സ്കൂളുകളിലും കട പുഴകാതെ നില്‍ക്കും വൃക്ഷങ്ങളുടെ ചില്ലകള്‍ പോലും,വെട്ടിമാറ്റാന്‍ നേരമില്ല.!
മിണ്ടാപ്രാണികള്‍ക്ക് പ്രാണവേദന നല്‍കി,കൊമ്പുകള്‍ മുറിച്ച ശേഷം,
കാഴ്ചബംഗ്ലാവിലേക്കെന്ന മട്ടില്‍
''ആനക്കൊമ്പുകള്‍ ''കടത്തി വില്‍ക്കില്ലെന്നാരറിഞ്ഞു?
മന്ത്രിയുടെ വീട്ടില്‍ നിന്ന് പശുവിന്‍ പാല്‍ മൊത്തം കടകളിലെത്തിക്കാന്‍ സര്‍ക്കാര്‍ വാഹനം ഉപയോഗിച്ചതും,
കേരളം മുഴുവന്‍ കുഞ്ഞരുവികളും,,പൊട്ടിപ്പൊളിഞ്ഞ ഇടനിരത്തുകളും കണ്ടില്ലെന്ന് നടിച്ചുകൊണ്ട്‌
അന്യ സംസ്ഥാനങ്ങളിലേക്ക് ടാര്‍ കട്ട് കടത്തിയതും
വില കുറച്ചു കിട്ടുന്ന ഹോര്‍ട്ടികള്‍ച്ചര്‍ പച്ചക്കറി ,കൂടിയ വിലയ്ക്ക് വിറ്റതും,
മുന്‍മന്ത്രി ടി.ച്ച്.മുസ്തഫ,മുത്തൂറ്റ് ഗ്രൂപ്പ് ,പോരാ
ഉന്നതര്‍ കട്ടെടുക്കുന്ന വൈദ്യുതി അന്വേഷിച്ച് കണ്ടെത്തിയ ഉദ്യോഗസ്ഥനെ മാറ്റിയതും,
കോന്നി പെണ്‍കുട്ടികളുടെ ദുരന്തം ഒഴിവാക്കാന്‍ ശ്രമിക്കാതെ,പോലീസ് നിഷ്ക്രിയരായതും കാണുമ്പോള്‍,
കോണ്ഗ്രസ്സ് എന്ത് കണ്ടിട്ടാണ് കേന്ദ്ര നരേന്ദ്ര മോഡി സര്‍ക്കാരിനോട്,
ബിജെപി മന്ത്രിമാര്‍ രാജി വെയ്ക്കണ മെന്നു പറയാന്‍ നാവെടുക്കുക?
ആനകള്‍ക്ക് ഉള്ള ചന്തം മതി.
ബുദ്ധിശൂന്യരായ മന്ത്രിമാരുടെ ദ്രോഹ നടപടികള്‍ മിണ്ടാപ്രാണികളോട്,വേണ്ട.
കെ.എം.രാധ

No comments:

Post a Comment