Monday, 27 July 2015

ഡോക്ടര്‍.ഡി.ധന്യാരാജിന് അഭിനന്ദനങ്ങള്‍

ഡോക്ടര്‍.ഡി.ധന്യാരാജിന്(രാഷ്ട്രീയ നിരീക്ഷകന്‍) അഭിനന്ദനങ്ങള്‍
സിപിഎം ഒരിക്കലും പ്രകോപനമുണ്ടാക്കുന്ന പ്രസ്താവനകള്‍ ജനങ്ങളിലെത്തിക്കരുതെന്ന് അപേക്ഷ.
ഇന്ന്,
മനോരമ ചാനലില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ ഷാനി പ്രഭാകര്‍ ചോദിച്ച പല ചോദ്യങ്ങള്‍ക്കും ,
സി.എന്‍.മോഹനന്‍ (സിപിഎം)നല്‍കിയ ഉത്തരങ്ങളില്‍ 
എവിടെ ശരിയുണ്ടെന്ന്
പാര്‍ട്ടി വിലയിരുത്തുക.
ശ്രീ എം.എ.ബേബി കണ്ടെത്തിയ വാസ്തവങ്ങള്‍ കൂടി അംഗീകരിക്കാന്‍ ,തെറ്റുകള്‍ തിരുത്താന്‍ പാര്‍ട്ടി തയാറില്ല
എന്ന അന്തര്‍ലീന മനോവികാരമാണ് മോഹനനില്‍ കണ്ടത്.
മോഹനാ,
കേരളത്തിലാണോ അതോ കേരളത്തിനു പുറത്തോ ജീവിക്കുന്നത്.?
പ്രശാന്ത് രഘുവംശത്തെപ്പോലെ,
വാര്‍ത്തകള്‍ കുറെ വിഴുങ്ങി 
ബാക്കി കേരളീയരിലേക്ക് എത്തിക്കുന്ന രീതി ഇനിയെങ്കിലും ഒഴിവാക്കു.
നിങ്ങളെപ്പോലെയുള്ള ബുദ്ധിജീവിയല്ല
വെറും സാധാരണ മട്ടില്‍ കാര്യങ്ങള്‍ നോക്കിക്കാണുന്ന ഒരു വ്യക്തിയുടെ അഭ്യര്‍ത്ഥന ചെവി കൊള്ളുക.
ഇതെഴുതിയതിന്റെ
പേരില്‍ വിമര്‍ശിക്കേണ്ട കാര്യമില്ല.
ബിജെപിയിലെ ടി,ജി.മോഹന്‍ദാസ്‌ ശരിക്കും പഠിച്ചു വന്നിട്ടു തന്നെയാണ് കാര്യങ്ങള്‍ അവതരിപ്പിച്ചത്.
എന്നും വിഡ്ഢിത്തങ്ങള്‍ മാത്രം പറയുന്ന ലിജുവും
സമകാലിക കേരള രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തിയതില്‍,4/10 pass mark .
ഇത്രക്കാലം
ധന്യാ രാജ് സ്ത്രീയെന്ന് കരുതി.
മടിച്ച്,മടിച്ചാണെങ്കിലും, കാര്യങ്ങള്‍ കൃത്യം കൃത്യം അവതരിപ്പിച്ചതിന് നന്ദി.
കേരളത്തിലെ ഈഴവ വിഭാഗത്തോട് ഒരപേക്ഷ.
ശ്രീനാരായണ ഗുരു വചനങ്ങള്‍ അനുസരിച്ച്
സ്വസമു ദായത്തിനു വേണ്ടി പ്രവര്‍ത്തിക്കുക.
പക്ഷേ
കേരളത്തിലെ
ആദിവാസികള്‍ മുതല്‍ മുകളിലേക്ക് വരുന്ന ഹൈന്ദവ വിഭാഗം ഇന്ന് എവിടെ നില്‍ക്കുന്നു?
അടിസ്ഥാന സൌകര്യങ്ങള്‍,വിദ്യാഭ്യാസം,തൊഴില്‍ മേഖലയില്‍ എത്രമാത്രം ആ വിഭാഗം താഴോട്ട് പിന്തള്ളപ്പെട്ടു എന്ന് ചിന്തിക്കുക.
കാരണം,
ഹൈന്ദവരില്‍ ,54% ഈഴവരാണ്.
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ മുഴുവന്‍ സംരക്ഷിക്കുമെന്ന് മോഹനന്‍ പറയുന്നതും,
ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതയെ പിന്തള്ളുമെന്ന് സിപിഐ നേതാവ് പ്രസ്താവിച്ചതും
ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍.
അപ്പോള്‍,
ഭൂരിപക്ഷത്തിലുള്ള പാവങ്ങള്‍ തെരുവില്‍ പോയി ഭിക്ഷ യാചിക്കണോ എന്ന ചോദ്യം പ്രസക്തം.?
ദൈവ വിശ്വാസമില്ലാത്തവര്‍
എന്തിനു ഭരണം കിട്ടുമ്പോള്‍ ,
ഹൈന്ദവരുടെ കാണിക്ക,ഒറ്റ പൈസ പോലും
ദരിദ്ര ഹൈന്ദവരിലെത്തിക്കാതെ ,ക്ഷേത്ര കാര്യങ്ങളില്‍ ഇടപെടുന്നു എന്ന്
ഇന്നലെക്കൂടി ഒരാള്‍ ഫോണില്‍ ചോദിച്ചു.
ഹിന്ദുക്കളുടെ വിഘടനം,മൂപ്പിളമ തര്‍ക്കം തന്നെ കാരണമെന്ന് മറുപടി കൊടുത്തു.
ന്യൂനപക്ഷങ്ങള്‍ക്ക് (അര്‍ഹര്‍ക്ക് മാത്രം )എത്ര ആനുകൂല്യങ്ങളും നല്‍കട്ടെ.
അതുപോലെതന്നെയാണ് ,ഭൂരിപക്ഷത്തിലുള്ള വരും എന്ന് വിചാരിക്കാത്ത കാലത്തോളം,
ഇനി മുതല്‍ വോട്ടുകള്‍ ആര്‍ക്കു നല്‍കണമെന്ന്
ഹൈന്ദവര്‍ ചിന്തിക്കുക.
സമുദായ ആചാര്യന്മാര്‍ ആരുതന്നെയാവട്ടെ,
അവരുടെ വാക്കുകള്‍ ദോഷം വരുത്തുന്നുവെന്ന് തോന്നും നിമിഷം,
ചിന്താശേഷി ഉപയോഗിച്ച് തീരുമാനമെടുക്കുക.
സ്വയം ,മറ്റുള്ളവര്‍ക്ക് വേണ്ടി വിഡ്ഢി വേഷം കെട്ടി,നശിക്കരുത്..
(pl.comment in refined language)
K.M.RADHA

No comments:

Post a Comment