Tuesday, 21 July 2015

തത്വശാസ്ത്രം ?

രാഷ്ട്രീയ പാര്‍ട്ടികളുടെ തത്വശാസ്ത്രം അറിയില്ല.!
പഠിക്കാന്‍, താല്‍പ്പര്യവുമില്ല.
മനുഷ്യരുടെ യാതനയും,വേദനയും മാത്രമേ അറിയൂ.
തലമുറകള്‍ക്ക് വേണ്ടി കോടിക്കണക്കിനു രൂപ സമ്പാദിക്കുന്നവരോട് ,വര്‍ത്തമാന കാലത്തേക്ക് വരൂ എന്ന അഭിപ്രായം മാത്രം.
,കേരളത്തില്‍, ഈഴവര്‍ക്ക് എന്നല്ല ആദിവാസികള്‍ മറ്റ് അവശ 
ഹിന്ദുവിഭാഗങ്ങള്‍ക്ക്-
അവരില്‍ സാമ്പത്തികമില്ലാത്തവര്‍ക്കെല്ലാം തന്നെ അഭിമാനത്തോടെ ജീവിക്കാന്‍,
പഠനം,വിവിധ തൊഴിലുകള്‍ ,എല്ലാം നല്ലനിലയില്‍ ലഭിക്കാന്‍
ക്ഷേത്ര സ്വത്തുക്കളുണ്ട്.
അവ,
സര്‍ക്കാരില്‍ നിന്ന് പൂര്‍ണ്ണമായും മുക്തമാക്കി,
സര്‍വസംഗ പരിത്യാഗികള്‍ ഉള്‍പ്പെടുന്ന ,
ലളിതജീവിതം നയിക്കുന്ന സന്യാസ ട്രസ്റ്റിന്റെ കീഴില്‍,
എല്ലാ ഹൈന്ദവ സംഘടനകളെയും ഏകോപിപ്പിച്ചു കൊണ്ട്,
ഒരു പൈസ പോലും ചോരാതെ,
എല്ലാ ക്ഷേത്രങ്ങളുടെയും വരവ് -ചിലവുകള്‍ കഴിച്ച്‌,
ബാക്കി വരുന്ന തുക കൊണ്ട്,
നീക്കിയിരുപ്പും ഉപയോഗിച്ച്
ഇവിടെ മെഡിക്കല്‍,
എന്‍ജിനീയറിംഗ് കോളേജുകള്‍ ,
വേദ ശാസ്ത്ര സംസ്കൃത പാഠശാലകള്‍ ഉയര്‍ന്നു വരണം..
അന്തരാഷ്ട്ര ഭാഷകളായ ഇംഗ്ലീഷ്,ഫ്രഞ്ച്,ജര്‍മ്മന്‍ പഠിക്കാനുള്ള സൌകര്യവും വേണം.
മുന്‍പ് ഭാരതത്തില്‍ മെക്കാളെ സായിപ്പ് വന്നപ്പോള്‍ കണ്ട് അദ്ഭുതതപ്പെട്ട രീതിയുടെ
പുത്തന്‍ പതിപ്പായി ഹിന്ദുക്കള്‍
മാത്രമല്ല കേരളീയരും മാറുക തന്നെ വേണം.
അതിനു ചങ്കൂറ്റം വേണം.
ആരെയും പഴിച്ചിട്ട് കാര്യമില്ല.
കഴിഞ്ഞ കാലം എന്തുമാകട്ടെ,വരാനിരിക്കുന്ന കാലം നമ്മുടേത്‌,
എന്ന് കരുതുക.
കെ.എം.രാധ

No comments:

Post a Comment