Monday 27 July 2015

ശശി തരൂര്‍, മികച്ച രാഷ്ട്ര തന്ത്രജ്ഞന്‍.!

ശശി തരൂര്‍,
മികച്ച രാഷ്ട്ര തന്ത്രജ്ഞന്‍.!
ബ്രിട്ടീഷ് കോളനി ഭരണത്തില്‍ ,ഭാരതത്തിനു വന്ന നഷ്ടവും,
അധികാരം ഒഴിഞ്ഞ ശേഷം,ഇന്ത്യയ്ക്കും മറ്റു രാജ്യങ്ങള്‍ക്കും നഷ്ട പരിഹാരം നല്‍കണമെന്ന തരൂരിന്റെ 
ഓക്സ്ഫോര്‍ഡ് യൂണിയന്‍ പ്രസംഗം കേട്ടപ്പോള്‍,
ആ വാക്കുകള്‍ ഹൃദയസ്പര്‍ശമെന്ന് തോന്നി. 
ശശി തരൂര്‍ എംപിയുടെ
പ്രവര്‍ത്തന രീതിയിലുള്ള അപാകതകള്‍ പലപ്പോഴും ഇവിടെ സൂചിപ്പിച്ചിട്ടുണ്ട്.,
(സുനന്ദ പുഷ്കര്‍ കേസ് ഓര്‍ത്തുകൊണ്ട് തന്നെ! )
.ശശി തരൂരിന് ഇന്ത്യന്‍ മനസ്സുകളില്‍ എങ്ങനെ സ്ഥിര പ്രതിഷ്ഠ നേടാനാകുമെന്ന് എഴുതാം?
തരൂരിന്
നാട്ടുകാരുടെ കൈയടി കിട്ടാന്‍
ആദ്യം കോണ്ഗ്രസ് നേതൃത്വം സോണിയാ മാഡത്തോട്
കേരളത്തിലെ കോണ്ഗ്രസ്
നപുംസക നേതാക്കളെ(എ.കെ.ആന്റണി,കെ.വി.തോമസ്‌ഒഴികെയുള്ള)
നയതന്ത്ര കാര്യങ്ങളില്‍നിന്ന് ഒഴിവാക്കാന്‍ പറയുക.
അതിനുശേഷം,
കേന്ദ്ര സര്‍ക്കാരുമായി സമവായമുണ്ടാക്കി,
കോണ്ഗ്രസ്സിന്റെ കെടു കാര്യസ്ഥത ഒന്നുകൊണ്ടു മാത്രം
1970 മുതല്‍ ജീവനും കൊണ്ട് ഓടിയ 4 ലക്ഷം
കാശ്മീരി പണ്ഡിറ്റുകളെ
പുനരധിവസിപ്പിക്കാനുള്ള
ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളിയാവുക.
സുനന്ദയുടെ ആത്മാവിനോട് നീതി പുലര്‍ത്തുക.
കെ.എം.രാധ

No comments:

Post a Comment