Tuesday, 21 July 2015

കെ.ആര്‍.ഗൌരിയമ്മ

പ്രിയപ്പെട്ട എഫ്ബി സുഹൃത്തുക്കളെ,
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ മുന്നണി പോരാളിയായ (90 വയസ്സ്) 
കെ.ആര്‍.ഗൌരിയമ്മ 
ഒരു പാര്‍ട്ടിയിലും ചെക്കേറാതെ വിശ്രമ ജീവിതം നയിക്കണമെന്ന അഭിപ്രായം മാത്രമാണ്പങ്കുവെച്ചത്.
അവരുടെ ചിത്രം 
എഫ് ബിസുഹൃത്ത് അയച്ചു തന്നത് പതിച്ചത് തെറ്റായിപ്പോയെന്ന് സമ്മതിക്കുന്നു.
ആ ചിത്രത്തിന്‍റെ പേരില്‍ ചിലരെങ്കിലും പ്രതിഷേധിച്ചതില്‍,ഒരു തെറ്റുമില്ല.
മാത്രമല്ല,
ഇവിടെ എഴുതുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തപ്പെടുന്നു എന്നറിയുന്നതിലും സന്തോഷമുണ്ട്.
എന്‍റെ അമ്മയാണെങ്കില്‍,ഞാന്‍ ഇങ്ങനെ ഒരു ഫോട്ടോ പതിക്കുമോ?
ഒരിക്കലുമില്ല..
.കുറ്റബോധം കൊണ്ട് ശിരസ്സ്‌ കുനിയുന്നു.
പ്രവര്‍ത്തിച്ചത്,ശരിയായില്ലെന്ന് തോന്നിയാല്‍,പ്രായശ്ചിത്തമാണ്
(ചെയ്തു പോയ കുറ്റം തീരുന്നതിനായി പ്രതിവിധി)
ഏറ്റവും നല്ല രീതിയെന്ന് എന്നും വിശ്വസിക്കുന്നു..
നിരുപാധികം മാപ്പ് ചോദിക്കുന്നു.
ഗൌരിയമ്മയ്ക്ക് ശിഷ്ടകാലം സമാധാനം,സുഖം പ്രാര്‍ത്ഥിക്കുന്നു.
(ദയവായി ലൈക് കൊടുക്കുക.അഭിപ്രായങ്ങള്‍ വേണ്ട.)
കെ.എം.രാധ

No comments:

Post a Comment