Sunday, 19 July 2015

രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ കിടമത്സരം ?

ഇന്ത്യന്‍ മീഡിയ ജനാധിപത്യ രീതി സ്വീകരിക്കുക. കേന്ദ്ര സര്‍ക്കാരിനെ രാഷ്ട്രപുരോഗതിയില്‍ സഹായിക്കുക.
പ്രധാനമന്ത്രി രാഷ്ട്രീയപാര്‍ട്ടികളോട്,രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ കിടമത്സരം അരുതെന്നും,
ഭരിക്കുന്ന പാര്‍ട്ടിയോട് അയിത്തമല്ല വേണ്ടതെന്നും പ്രസ്താവിച്ചത് വാസ്തവം.
വിദേശരാജ്യങ്ങളില്‍ 
തിരഞ്ഞെടുപ്പ് വരുമ്പോള്‍,പരസ്പരം കടിച്ചു കീറുന്ന (എന്തായാലും ഇന്ത്യയിലെ രാഷ്ട്രീയക്കാരെപ്പോലെപരസ്പരം വ്യക്തിഹത്യയില്ല!) 
രാഷ്ട്രീയ പാര്‍ട്ടികള്‍ ഫലം വന്നാല്‍,ജയിച്ച പാര്‍ട്ടിയുടെ ജനോപകാരപ്രദമായ എല്ലാ കാര്യങ്ങള്‍ക്കും പിന്തുണ നല്‍കും.
ഇന്ത്യയിലോ?
ചുരുങ്ങിപ്പോയ 
കോണ്ഗ്രസ്സിനറെ നേതാവ് രാഹുല്‍ രാജീവ് നെഹ്‌റു ,
റോഡ്‌ വികസനത്തിന്ഭൂ മി ഏറ്റെടുക്കാന്‍ സമ്മതിക്കില്ല എന്ന് വെല്ലുവിളിച്ചു.
കേന്ദ്ര സര്‍ക്കാര്‍,
കൃഷി ഭൂമി,കര്‍ഷക താല്‍പ്പര്യങ്ങള്‍ ബലി കൊടുക്കാതെ,
രാജ്യത്തെ മുഴുവന്‍ കര്‍ഷകരെയും സംരക്ഷിച്ചുകൊണ്ട് ,
തികഞ്ഞ കുറ്റമറ്റ രീതിയില്‍ തന്നെ ബില്ല് കൊണ്ട് വന്നു,കോണ്ഗ്രസ്സിന്റെ,
പ്രതിപക്ഷത്തിന്റെ വായ തുന്നിക്കെട്ടണം.
അതിനുള്ള ചങ്കൂറ്റം,ആര്‍ജ്ജവം കേന്ദ്ര ബിജെപി സര്‍ക്കാരില്‍ നിക്ഷിപ്തം.
രാഹുല്‍ ഒന്നോര്‍ത്താല്‍ കൊള്ളാം..
കഴിഞ്ഞ 60 years INDIA ancestral property യായി കൊണ്ടു നടന്ന്,80 കോടി ദരിദ്രരെ സൃഷ്ടിച്ചു.
ഇനി,ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന കാര്യങ്ങള്‍ക്ക് സന്നദ്ധമാകുന്ന , ഭരിക്കുന്ന പാര്‍ട്ടിയെ
ഇടങ്കോലിട്ട് വലിച്ചാല്‍,ഇന്ത്യക്കാര്‍ എല്ലാം കൂടി കോണ്‍ഗ്രസ്സിനെ ഇന്ത്യയില്‍ നിന്ന് പുറത്താക്കും.
രാഹുല്‍,ഉടന്‍ ഇറ്റലിക്ക് പോയി,
ഇന്ത്യയില്‍ നിന്ന് ആരൊക്കെയോ കടത്തിയ കോടികള്‍ വിലമതിക്കുന്ന പുരാവസ്തുക്കള്‍ എവിടെയുണ്ടെന്നു കണ്ടുപിടിച്ച്,ഇന്ത്യയിലേക്ക് തിരികെ കൊണ്ട് വരൂ.
കാരണം,
ബിജെപിയുടെ കാലത്തല്ല,യുപിഎ സര്‍ക്കാരിന്റെ ഭരണസമയത്താണ്,പുരാവസ്തു കള്ളക്കടത്ത് നടന്നത്.
കെ.എം.രാധ

No comments:

Post a Comment