Sunday, 12 July 2015

എന്‍റെ പ്രിയപ്പെട്ട ലീലേടത്തി,.

എന്‍റെ പ്രിയപ്പെട്ട ,അതി സമര്‍ത്ഥയായ ലീലേടത്തി,.
ജീവിതത്തില്‍ ഒരേയൊരു വനിതാ ജേര്‍ണലിസ്റ്റിനെ കാണാനുള്ള അദമ്യമായ(അടക്കാനാവാത്ത) ആഗ്രഹം 
സാദ്ധ്യമായത് 24-06-2015നാണ്.
കൊച്ചിയില്‍ ,ലീലേടത്തിയുടെ ഫ്ലാറ്റില്‍ വെച്ച് കണ്ട അത്യപൂര്‍‍വമായ കൂടിക്കാഴ്ച,
ഓര്‍മ്മയുള്ള നിമിഷം വരെ,പിന്തുടര്‍ന്നു കൊണ്ടേയിരിക്കും.
   അതിബുദ്ധി,വിശാലമായ കാഴ്ചപ്പാട്,
നേരായ,ശരിയായ ദിശാബോധത്തോടെയുള്ള പത്രപ്രവര്‍ത്തനം,!
എന്‍റെ ആകര്‍ഷണ വലയം ,
കാന്തസൂചിയായി തിരിഞ്ഞ്,
അവരിലേക്ക്‌ മാത്രം ഒതുങ്ങിയത് മുകളില്‍ സൂചിപ്പിച്ച കാരണങ്ങള്‍ കൊണ്ടാണ്.
ബര്‍ക്കാ ദത്ത്,സാഗരിക ഘോഷ് 
തുടങ്ങിയ വനിതാ പത്രപ്രവര്‍ത്തകകള്‍,
എത്രമാത്രം നിരുത്തരവാദപരമായിട്ടാണ് ഓരോ വാര്‍ത്തയും കെട്ടിച്ചമയക്കുന്നതെന്ന്,
അങ്ങനെ
സമൂഹത്തെ മലിനപ്പെടുത്തരുതെന്ന്,
ലീലാ മേനോന്‍റെ പത്ര പ്രവര്‍ത്തന ശൈലി ഒന്ന് കൊണ്ട് മാത്രമാണ് ഞാന്‍ മനസ്സിലാക്കിയത്‌.
പല കാര്യങ്ങള്‍ സംസാരിച്ച കൂട്ടത്തില്‍ മാധവിക്കുട്ടിയും കടന്നു വന്നു.
അവരുടെ മരണശേഷം,
കമലാദാസിന്‍റെ പ്രണയം ഇസ്മിയില്‍ മര്‍ച്ചന്റിനോടെന്നാണ്‌ ,,ആദ്യം കരുതിയത്‌.
പിന്നീട്,
അബ്ദുള്‍ സമദ് സമദാനിയോടെന്ന് മനസ്സിലായി.
തീര്‍ച്ചയായും,
പ്രായമുള്ള മാധവിക്കുട്ടിയിലേക്ക് ആരുടെയെങ്കിലും മനസ്സ് ഉടക്കിയെങ്കില്‍,
അവരുടെ അവ്യാഖ്യേയമായ എഴുത്തിന്‍റെ ശക്തി കൊണ്ട് മാത്രമാണ്.
ലീലാമേനോന്‍റെ സത്യ വാക്കുകള്‍
ബെന്നി എഴുതിയത് ശരി വെയ്ക്കുന്ന ചൂണ്ടുപലകയാണ്.
ബാഗെടുത്ത്‌ മടങ്ങാനൊരുങ്ങുമ്പോള്‍,
ലീലേടത്തിയുടെ കൈകള്‍ എന്റെ നെറുകയില്‍ സ്പര്‍ശിച്ചു.
അനുഗ്രഹം ഏറ്റുവാങ്ങുമ്പോള്‍,
പെട്ടെന്ന്,
രോഗ കിടക്കയില്‍ നിന്ന് ഉയര്‍ത്തിയ മെലിഞ്ഞുണങ്ങിയ കൈ , ശിരസ്സില്‍ വെച്ച് സുകൃതം ചൊരിഞ്ഞ
എന്‍റെ ഗുരുനാഥന്‍ സുകുമാര്‍ അഴീക്കോടിനെ ഓര്‍ത്തുപോയി.
മിഴികള്‍ നനഞ്ഞു.
കെ.എം.രാധ
Like · Comment ·  · 31

No comments:

Post a Comment