Monday, 13 July 2015

കോന്നി സംഭവം

കേരളത്തില്‍ കൌമാരപ്രായക്കാരായ പെണ്‍കുട്ടികളില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതെന്തു കൊണ്ട്? 
കോന്നിയില്‍ കാണാതായ മൂന്ന് പെണ്‍കുട്ടികളില്‍ രണ്ടു പേരുടെ മൃതദേഹം പാലക്കാട് റെയില്‍ പാളത്തില്‍.!
ഒരു പെണ്‍കുട്ടി ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍?
ആധുനിക കാലത്ത്, പ്രാപ്പിടിയന്മാര്‍ ചുറ്റുമുണ്ട്.
വിദ്യാലയങ്ങളില്‍ നിന്ന് കാര്യമായ സാമൂഹ്യ പാഠങ്ങള്‍ ഒന്നും തന്നെ ലഭിക്കുന്നില്ല.
    30 years അദ്ധ്യാപികയായിരുന്നു. അതും,സങ്കര പള്ളിക്കൂടത്തില്‍.!
ക്ലാസ്സിലെ ഓരോ കുട്ടിയും ഏത് ചുറ്റുപാടുകളില്‍ നിന്ന് വരുന്നു,അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഒക്കെതന്നെ ചോദിച്ചറിഞ്ഞ് കഴിവതും പരിഹാരം കണ്ടെത്തുമായിരുന്നു.
അങ്ങനെ,
പത്താം ക്ലാസ്സില്‍ വരാതിരുന്ന മിടുക്കന്‍ സോണി ജേക്കബിനെ,കോഴിക്കോട് മാവൂര്‍ റോഡില്‍ ,മയക്കുമരുന്നും,സെക്സ് സിനിമകളും വിറ്റഴിച്ച് ,കാശുണ്ടാക്കുന്ന സാമൂഹ്യ വിരുദ്ധരില്‍ നിന്ന് രക്ഷിച്ചിട്ടുണ്ട്.
അങ്ങനെയുള്ള
,നിരവധി സംഭവങ്ങള്‍ അദ്ധ്യാപിക ജീവിതത്തില്‍ നിന്ന് ഓര്‍ത്തെടുക്കാനാവും.
കുഞ്ഞുങ്ങള്‍ ആരുമാകട്ടെ,
പാവപ്പെട്ട കുടുംബങ്ങളില്‍ നിന്ന് വരുന്ന അവര്‍ക്ക് ഐ പാഡ് എവിടെ നിന്ന് ലഭിച്ചു?
കഞ്ചാവടി, മദ്യം,പെണ്‍ സേവ സിനിമകളും ,സീരിയലുകളും പോരാ ചുംബന സമരവും, രഞ്ജിനി ,റിമി ടോമിയെപ്പോലുള്ള കുറെ 'നല്ല ' അവതാരങ്ങളും ഉണ്ടെങ്കില്‍,
കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക്-ധനികരോ,ദരിദ്രരോ ആവട്ടെ ആവോളം തന്റേടം ,ധൈര്യം ലഭിക്കുന്നു.
രക്ഷിതാക്കളെ ധിക്കരിച്ചും,അവരുടെ കണ്ണില്‍പ്പെടാതെയും ,കള്ളങ്ങള്‍ പറഞ്ഞു കൊണ്ട്
ആര് വിളിച്ചാലും ,അവരുടെ അടുത്തേക്ക് പോകുന്നു
.ഭയം,പോകട്ടെ വരാനിരിക്കുന്ന ആപത്ത് പോലും,അവര്‍ കണ്ടില്ലെന്നു നടിക്കുന്നു
.റിമി ടോമി ,
'കുട്ടികളോട് അദ്ധ്യാപികയോട് പ്രേമം തോന്നാറുണ്ടോ '
തുടങ്ങിയ ചാനല്‍ വഴി ചോദ്യങ്ങള്‍ കേട്ട് ഞെട്ടിപ്പോയി.
ഇത്തരം,ചോദ്യങ്ങള്‍ ,സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ,
''ആരെയും പേടിക്കേണ്ട ,
ഉള്ളില്‍ ചെറുപ്പക്കാരികളായ ഗുരുനാഥകളോടുള്ള താല്പര്യം സട കുടഞ്ഞ്‌ പുറത്തെത്തി ,
,ടീച്ചര്‍മാരെ കയറിപ്പിടിക്കാനുള്ള പോസിറ്റീവ് എനര്‍ജി ലഭിക്കുമെന്ന് എന്താണ് ഇക്കൂട്ടര്‍ ചിന്തിക്കാത്തത്?
ചുംബന സമര മാമാങ്കം കഴിഞ്ഞ ശേഷം,
പത്താം ക്ലാസ്,പ്ലസ് ടു കുട്ടികള്‍ക്ക് വന്ന മാറ്റം,സമൂഹം കണ്ണ് തുറന്ന് കാണൂ.
ചുംബിക്കാന്‍ താല്പര്യമില്ലാത്ത പെണ്‍കുട്ടികളെ വരെ,ആണ്‍കുട്ടികള്‍ അതിന് നിര്‍ബന്ധിക്കുന്നു.
വീട്ടിലും,വിദ്യാലയങ്ങളിലും നമ്മുടെ കുഞ്ഞുങ്ങള്‍ പഠനസമയത്തും,അല്ലാതെയും എവിടെയൊക്കെ പോകുന്നു എന്ന് അറിയുക തന്നെ വേണം.
കനത്ത വേതനവും, വാങ്ങി ഒന്നും
പഠിപ്പിച്ചില്ലെങ്കിലും പാസാകും എന്ന വ്യവസ്ഥയും ,സംഘടനാപ്രവര്‍ത്തനവും ,കുഞ്ഞുങ്ങളില്‍ തെറ്റുകള്‍ കാണുമ്പോള്‍ ഗുണ ദോഷിക്കാതിരിക്കലും ഒക്കെ ഉണ്ടാകുമ്പോള്‍ ,ദുരന്തങ്ങള്‍ തടയാനാവില്ല.
കെ.എം.രാധ ടീച്ചര്‍
Like · Comment ·  · 821456

No comments:

Post a Comment