Friday, 10 July 2015

ഗ്രീസിന് അഭിനന്ദനം

ഗ്രീസിന്റെ കാര്യത്തില്‍. വലിയ സാമ്പത്തിക ശാസ്ത്ര ചിന്തകള്‍ ആവശ്യമില്ല.
കടക്കെണിയില്‍ കുടുങ്ങിയ ഗ്രീസ് കുന്നുകള്‍ ,വിദേശികള്‍ക്ക് വാങ്ങാന്‍ വേണ്ടി വില്‍പ്പനയ്ക്ക് വെച്ചുവെന്ന് മുന്‍പ് എഫ്ബിയില്‍ എഴുതിയിട്ടുണ്ട്.
എന്തായാലും,രാജ്യം, ഹിതപരിശോധനയിലൂടെ വിദേശ ശക്തികള്‍ക്കു മുന്‍പില്‍ അടിയറവ് വെക്കാത്തതില്‍, ഗ്രീസിനെ അഭിനന്ദിക്കുന്നു.
ഒപ്പം,വിദേശികളില്‍ നിന്ന് പണം വാങ്ങി,
അത് വഴി കൊള്ള പലിശയും,മുതലും തിരികെ കൊടുത്തുകൊണ്ട്,നാട് വില്‍ക്കേണ്ട ഗതികേടിലെത്തരുത്.
പകരം,കുറഞ്ഞ നിരക്കില്‍ 
കടം തരാന്‍ വിദേശ ശക്തികളെ പ്രേരിപ്പിക്കുക.
പണം,ലഭിക്കുന്ന മുറയ്ക്ക് സ്വദേശി വത്കരണം സാധ്യമാക്കുക.'
ഉപ്പു തൊട്ട് കര്‍പ്പൂരം വരെ''സ്വന്തം നാട്ടില്‍ നിന്ന് ഉത്പാദിപ്പിക്കും എന്ന മന്ത്രം ഉരുവിടുക.
 ലേഖകന്‍ സുബിന്‍ ഡെന്നീസ് എഴുതിയത് പോലെ,
 'ജർമ്മൻ, ഫ്രഞ്ച് സ്വകാര്യ ബാങ്കുകൾ കൊടുത്ത കടം യൂറോപ്യൻ സർക്കാരുകളും യൂറോപ്യൻ / അന്താരാഷ്ട്ര സ്ഥാപനങ്ങളും ഏറ്റെടുത്തു. സർക്കാർ ചെലവിൽ, അതായത് ജനങ്ങളുടെ ചെലവിൽ സ്വകാര്യ ബാങ്കുകൾ പുഷ്ടിപ്പെട്ടു.'
  മേലില്‍,ഗ്രീസില്‍ ഇങ്ങനെ സംഭവിച്ചുകൂടാ. 
  ഭരണാധികാരികള്‍ , കഴുത്തറപ്പന്‍ സ്വകാര്യക്കാരെ,സ്വദേശനയങ്ങള്‍ കൊണ്ടുവന്ന്,ഇനിയെങ്കിലും കടത്തില്‍ നിന്ന് സാവധാനം മോചനം നേടാന്‍  സത്വര  നടപടികള്‍  കൈക്കൊള്ളുക.
 വിദേശങ്ങളില്‍ നിന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള ഏത് രാജ്യങ്ങളും കടം വാങ്ങുമ്പോള്‍ , ആത്മാഭിമാനം പണയം വെയ്ക്കാതെ,അവര്‍ തരുന്ന കാശ് കൊണ്ട്,രാജ്യത്ത് ഇരട്ടി ലാഭമുണ്ടാക്കി കടം വീട്ടുകയും,രാജ്യം പൂര്‍വാധികം സാമ്പത്തിക വളര്‍ച്ച നേടുകയും വേണം.കെ.എം.രാധ

പുരാതന ഗ്രീസിലെ വിശ്രുത നാടകകാരന്മാരായിരുന്ന ഈസ്കിലസിന്റെയും സോഫോക്ലിസിന്റെയും യൂറിപ്പിഡിസിന്റെയും...
BETA.BODHICOMMONS.ORG
Like · Comment · 

No comments:

Post a Comment