റക്കുന്നു... ക്ഷേത്രത്തിനു കാവൽ നില്ക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന ഈ ആനയെ ചന്ദനം ചാർത്തിയും പുഷ്പഹാരങ്ങൾ സമർപ്പിച്ചും പ്രദക്ഷിണ നമസ്ക്കാരാദികൾ ചെയ്തും ഭക്തജനങ്ങൾ ആരാധിക്കാറുണ്ട്...
കൊല്ലവർഷം 741ൽ (1566 ഏഡി) ശ്രീപദ്മനാഭസ്വാമി ക്ഷേത്രഗോപുരത്തിനു തറക്കല്ലിട്ടപ്പോഴാണു പദ്മതീർത്ഥക്കരയിൽ ഈ കല്ലാനയെ സ്ഥാപിച്ചത് എന്നു ചരിത്രകാരിയായ ഉമാമഹേശ്വരി അഭിപ്രായപ്പെടുന്നു...
ഈ കല്ലാന എട്ടുവീട്ടിൽപിള്ളമാരിൽ ഒരാളായ രാമനാമഠത്തിൽപിള്ളയുടെ ഭവനത്തിലെ സോപനത്തിന്റെ ഭാഗമായിരുന്നുവെന്ന് ഒരൈതിഹ്യം ഉള്ളതായി ചരിത്രകാരൻ ശരത് സുന്ദർ രാജീവ് രേഖപ്പെടുത്തിയിട്ടുണ്ട്... എന്നാൽ ഈ ഐതിഹ്യം സത്യമാകാൻ ഇടയില്ലെന്നാണ് അദ്ദേഹത്തിന്റെ നിഗമനം... കൂടാതെ രാജശത്രുവായ രാമനാമഠത്തിൽപിള്ളയുമായി ബന്ധമുള്ളൊരു വസ്തു ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ നേരെ മുന്നിൽ സ്ഥാപിക്കാൻ മഹാരാജാക്കന്മാർ ഒരിക്കലും അനുവദിക്കുകയുംമില്ല...
സി വി രാമൻപിള്ളയുടെ നോവലായ 'രാമരാജാബഹദൂറിൽ' ഈ കല്ലാനയെക്കുറിച്ചു പരാമർശമുണ്ട്...
Courtesy: "Kallana - The Guardian of the Temple" (Tales from Travancore) by Sharat Sunder Rajeev

No comments:
Post a Comment